തിരുവനന്തപുരം: (www.truevisionnews.com) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ബിജെപി നേതാവ് പിടിയിൽ.
തിരുവനന്തപുരം പൂജപ്പുര വട്ടവിള സ്വദേശി വി കെ സതീഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ സതീഷ് കുമാർ ബാലഗോകുലം മുൻ ജില്ലാ നേതാവാണ്. ചെങ്കള്ളൂർ വാർഡിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.
കുട്ടിയുടെ രക്ഷകർത്താക്കളുടെ പരാതിയിലാണ് പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കേസിൽ കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ച് വരികയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
#case #sexuallyharassing #minorboy #BJP #leader #arrested