#crime | ദേഹമാസകലം കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ യുവതി, കൊലയാളി മലയാളിയായ കണ്ണൂർ സ്വദേശിയെന്ന് പൊലീസ്, അന്വേഷണം

#crime |  ദേഹമാസകലം കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ യുവതി,  കൊലയാളി മലയാളിയായ കണ്ണൂർ സ്വദേശിയെന്ന് പൊലീസ്, അന്വേഷണം
Nov 26, 2024 04:44 PM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com)  ബെംഗളൂരുവിലെ സർവീസ് അപ്പാർട്ട്മെന്‍റിൽ അസംകാരി യുവതിയെ മലയാളി യുവാവ് കുത്തിക്കൊലപ്പെടുത്തി.

അസം സ്വദേശിനി മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു ഇന്ദിരാനഗറിലെ റോയൽ ലിവിങ്സ് അപ്പാർട്ട്മെന്‍റിലാണ് സംഭവം. മലയാളിയായ ആൺസുഹൃത്ത് ആരവ് അനയാണ് കൊലയാളിയെന്നാണ് സംശയം. ഇന്നലെയാണ് യുവതിയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയത്.

കൊലയ്ക്ക് ശേഷം സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ആരവ് അനയ് കണ്ണൂർ സ്വദേശിയെന്നാണ് പുറത്തുവരുന്ന വിവരം.

ദേഹമാസകലം കുത്തേറ്റ് ചോരവാർന്നാണ് മായാ ഗൊഗോയ് മരിച്ചത്. നവംബർ 23-നാണ് ഇവർ സർവീസ് അപ്പാർട്ട്മെന്‍റിൽ മുറിയെടുത്തത്.

അന്ന് രാത്രി കൊലപാതകം നടത്തിയ ശേഷം ആരവ് അനയ് ഒരു ദിവസം മുഴുവൻ ഈ മുറിയിൽ തന്നെ കഴിഞ്ഞു. നവംബർ 24-ന് വൈകിട്ടോടെ ഇയാൾ അപ്പാർട്ട്മെന്‍റിന് പുറത്ത് പോയി, പിന്നീട് മടങ്ങി വന്നില്ല.



#Malayali #youth #stabbed #Asamkari #woman #death #serviced #apartment #Bengaluru.

Next TV

Related Stories
#crime | പ്രണയബന്ധം തകർന്നതിന് പിന്നാലെ 25കാരി ആത്മഹത്യ ചെയ്തു; കാമുകനായിരുന്ന 27-കാരനെ കുത്തികൊലപ്പെടുത്തി അച്ഛനും സഹോദരനും

Nov 26, 2024 03:22 PM

#crime | പ്രണയബന്ധം തകർന്നതിന് പിന്നാലെ 25കാരി ആത്മഹത്യ ചെയ്തു; കാമുകനായിരുന്ന 27-കാരനെ കുത്തികൊലപ്പെടുത്തി അച്ഛനും സഹോദരനും

ഒരുമാസത്തിന് പിന്നാലെ യുവതിയുടെ കാമുകനായിരുന്ന 27കാരനെ കുത്തിക്കൊന്ന് 25കാരിയുടെ അച്ഛനും...

Read More >>
#crime | രണ്ടു മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കാൻ ശ്രമിച്ചു

Nov 24, 2024 11:34 AM

#crime | രണ്ടു മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കാൻ ശ്രമിച്ചു

ആശുപത്രിയിൽ ചികിത്സയിലുള്ള മമത അപകടനില തരണം ചെയ്തു....

Read More >>
#crime |  കൊടും ക്രൂരത,  രണ്ടാം വിവാഹത്തിന്‌ കുട്ടി തടസ്സമായി; അഞ്ച് വയസ്സുകാരിയെ കഴുത്ത് ഞെരിച്ച്  കൊലപ്പെടുത്തി അമ്മ

Nov 23, 2024 12:27 PM

#crime | കൊടും ക്രൂരത, രണ്ടാം വിവാഹത്തിന്‌ കുട്ടി തടസ്സമായി; അഞ്ച് വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ

രാഹുലും കുടുംബവും കുട്ടിയെ സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു....

Read More >>
#murder |  വിവാഹാഭ്യർത്ഥന നിരസിച്ചു, അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു,  അറസ്റ്റ്

Nov 20, 2024 12:50 PM

#murder | വിവാഹാഭ്യർത്ഥന നിരസിച്ചു, അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു, അറസ്റ്റ്

ഇയാളുടെ വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്...

Read More >>
Top Stories










Entertainment News