#murder | ‘ഭാര്യയുണ്ട്, വീട്ടിൽ കൊണ്ടുപോകില്ല’: കാമുകിയെ 50 കഷ്ണങ്ങളാക്കി, ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ

#murder |  ‘ഭാര്യയുണ്ട്, വീട്ടിൽ കൊണ്ടുപോകില്ല’: കാമുകിയെ 50 കഷ്ണങ്ങളാക്കി, ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ
Nov 28, 2024 08:29 AM | By Athira V

റാഞ്ചി : ( www.truevisionnews.com ) ജാർഖണ്ഡിലെ വനപ്രദേശത്ത് യുവാവ് പങ്കാളിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ശരീരം 40–50 കഷ്ണങ്ങളാക്കി മുറിച്ചു. സംഭവത്തിൽ നരേഷ് ഭെൻഗ്ര (25) അറസ്റ്റിലായി.

ഇയാൾ ഇറച്ചിവെട്ടുകാരനാണെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിനു രണ്ടാഴ്ചയ്ക്കുശേഷം നവംബർ 24ന് ജരിയഗഡ് പൊലീസ് സ്റ്റേഷനിലെ ജോർദാഗ് ഗ്രാമത്തിനു സമീപം തെരുവുനായ മനുഷ്യന്റെ ശരീരഭാഗങ്ങൾ കടിച്ചുനടക്കുന്നതു ശ്രദ്ധിച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.

24 വയസ്സുള്ള തമിഴ്നാട്ടുകാരിയുമായി 2 വർഷമായി നരേഷ് അടുപ്പത്തിലായിരുന്നു കുറച്ചുകാലം മുൻപ് ഇയാൾ തന്റെ പങ്കാളിയോടു പറയാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.

യുവതിയെ വീട്ടിലേക്കു കൊണ്ടുപോകാൻ ആഗ്രഹിക്കാത്തതിനാൽ ക്രൂരമായി കൊല്ലുകയായിരുന്നു.

ഇയാൾ തമിഴ്‌നാട്ടിലെ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന ആളാണെന്നും മാംസം മുറിക്കുന്നതിൽ വിദഗ്ധനാണെന്നും കേസ് അന്വേഷിച്ച ഇൻസ്‌പെക്ടർ അശോക് സിങ് പറഞ്ഞു. യുവതിയുടെ ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി മുറിച്ചതായി ഇയാൾ സമ്മതിച്ചു.

കാട്ടിലെ വന്യമൃഗങ്ങൾ മൃതദേഹം ഭക്ഷിക്കുന്നതിനു മുൻപു തെരുവുനായ മൃതദേഹം കൈക്കലാക്കിയതാണു കേസിൽ വഴിത്തിരിവായത്. നിരവധി ശരീരാവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു. താൻ ട്രെയിനിൽ കയറിയെന്നും പങ്കാളിക്കൊപ്പം താമസിക്കുമെന്നും യുവതി അമ്മയെ അറിയിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ശരീരഭാഗങ്ങൾ കണ്ടെടുത്തതിനു പിന്നാലെ യുവതിയുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ളവ അടങ്ങിയ ബാഗും വനത്തിൽനിന്നു കണ്ടെത്തി. യുവതിയുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ അവർ മകളുടെ സാധനങ്ങൾ തിരിച്ചറിഞ്ഞു.

#jharkhand #woman #strangled #dismembered #50 #pieces #partner #butcher #arrested

Next TV

Related Stories
വായ്പ തിരിച്ചടവ് മുടങ്ങി, ജാമ്യംനിന്നത് ഭർത്താവ്; വഴക്കിനിടെ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് യുവാവ്

Jul 11, 2025 09:09 PM

വായ്പ തിരിച്ചടവ് മുടങ്ങി, ജാമ്യംനിന്നത് ഭർത്താവ്; വഴക്കിനിടെ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് യുവാവ്

കർണാടകയിൽ വായ്പ തിരിച്ചടക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു....

Read More >>
പാലക്കാട് സ്വകാര്യ ബസ് ഡ്രൈവര്‍ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Jul 11, 2025 07:28 PM

പാലക്കാട് സ്വകാര്യ ബസ് ഡ്രൈവര്‍ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ക്രൂരമർദ്ദനം..... ഓട്ടോ വിളിച്ച് വീട്ടിലെത്തിച്ച ശേഷം കൂലി ചോദിച്ചപ്പോൾ ഓട്ടോ ഡ്രൈവ‍ർക്കുനേരെ മർദ്ദനമെന്ന് പരാതി

Jul 11, 2025 06:56 PM

ക്രൂരമർദ്ദനം..... ഓട്ടോ വിളിച്ച് വീട്ടിലെത്തിച്ച ശേഷം കൂലി ചോദിച്ചപ്പോൾ ഓട്ടോ ഡ്രൈവ‍ർക്കുനേരെ മർദ്ദനമെന്ന് പരാതി

തൃശൂർ പെരുമ്പിലാവിൽ ഓട്ടോ വിളിച്ച വാടക ചോദിച്ചതിന് ഡ്രൈവർക്ക് ക്രൂരമായി മർദ്ദിച്ചതായി...

Read More >>
മുങ്ങി നടപ്പാണ്.... പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസ്; വൈദികനെതിരേ ലുക്കൗട്ട് നോട്ടീസ്

Jul 11, 2025 05:38 PM

മുങ്ങി നടപ്പാണ്.... പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസ്; വൈദികനെതിരേ ലുക്കൗട്ട് നോട്ടീസ്

കാസർകോട് ജില്ലയിലെ ചിറ്റാരിക്കലിനടുത്ത് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസ്; വൈദികനെതിരേ ലുക്കൗട്ട്...

Read More >>
Top Stories

//Truevisionall