പാലക്കാട്: (truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയന് സംഘിപ്പനി ബാധിച്ചെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ പി.കെ ഫിറോസ്. സംഘിപ്പനി മാറാനുള്ള വാക്സിന്റെ ആദ്യ ഡോസ് 20ന് പാലക്കാട്ടെ വോട്ടർമാർ നൽകുമെന്നും ഫിറോസ് പറഞ്ഞു.
മുനമ്പം വിഷയത്തിൽ ക്രൈസ്തവ സമുദായത്തിന് മുസ് ലിംകളോട് വിരോധം ഉണ്ടാക്കാനുള്ള സി.പി.എം നടത്തി. ആ തീ കെടുത്താൻ വേണ്ടിയാണ് സാദിഖലി തങ്ങൾ ശ്രമിച്ചത്.
ആ വർഗീയ ധ്രുവീകരണത്തിന് തടസം നിന്നതാണ് സാദിഖലി തങ്ങളോട് വിരോധം വരാൻ കാരണമെന്നും പി.കെ ഫിറോസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പാണക്കാട് സാദിഖലി തങ്ങൾ-സന്ദീപ് വാര്യർ കൂടിക്കാഴ്ചക്കെതിരെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്.
ഇപ്പോഴത്തെ പാണക്കാട് തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെ പോലെ പെരുമാറുന്ന ആളാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ബാബരി മസ്ജിദ് തകർക്കുന്ന സമയത്ത് കോൺഗ്രസിനായിരുന്നു കേന്ദ്രഭരണം. മന്ത്രിസ്ഥാനങ്ങൾ നഷ്ടപ്പെടുത്തി ഇതിനെതിരെ പ്രതികരിക്കാൻ മുസ്ലിം ലീഗ് തയാറായില്ല.
ഇതിൽ ലീഗ് അണികൾക്ക് അമർഷമുണ്ടായിരുന്നു. ആ സമയത്ത് എല്ലാവരും ബഹുമാനിക്കുന്ന ഒരാളായിരുന്നു പാണക്കാട് തങ്ങൾ. ഇപ്പോഴത്തെ തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെ പോലെ പെരുമാറുന്ന ആളാണ് -പിണറായി പറഞ്ഞു.
കോൺഗ്രസിന്റെ അവസരവാദ നിലപാട് ജനങ്ങൾ തിരിച്ചറിയും. ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലേക്കു പോയ വ്യക്തി ഇന്നലെ വരെ എന്തു നിലാപാടാണ് സ്വീകരിച്ചതെന്ന് അറിയുന്നവരാണ് പാലക്കാട്ടുള്ള ലീഗ് അണികളും ന്യൂനപക്ഷക്കാരും.
അവരിലുള്ള അമർഷവും പ്രതിഷേധവും പാണക്കാട്ട് പോയി രണ്ടു വർത്തമാനം പറഞ്ഞാൽ ശമിപ്പിക്കാൻ കഴിയുമോ? യു.ഡി.എഫ് ചെന്നുപെട്ട ഗതികേടാണ് ഇത് കാണിക്കുന്നത് -പിണറായി പറഞ്ഞു.
#PKFiros #Pinarayi #suffered #gangfever #Voters #give #first #dose #vaccine #Palakkad