#gangrape | ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഓൺലൈനിൽ പുരുഷന്മാരെ തിരഞ്ഞ് ഭർത്താവ്; ഫ്രാൻസിനെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ വിധി 20ന്

#gangrape | ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഓൺലൈനിൽ പുരുഷന്മാരെ തിരഞ്ഞ് ഭർത്താവ്; ഫ്രാൻസിനെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ വിധി 20ന്
Nov 17, 2024 08:03 PM | By Athira V

പാരിസ്: ( www.truevisionnews.com ) ഫ്രാൻസിനെ ഞെട്ടിച്ച 'അഫെയർ മാസാൻ' കൂട്ടബലാത്സംഗ കേസിൽ വിധി ഡിസംബർ 20ന്. 70കാരനായ ഡൊമിനിക് പെലിക്കോട്ട് മുഖ്യപ്രതിയായ കേസിൽ, അവസാനഘട്ടത്തിലാണ് വിചാരണ.

ഇരുവിഭാഗത്തിന്റെയും ക്ലോസിങ് സ്‌റ്റേറ്റ്‌മെന്റുകൾ ജൂറിക്ക് മുന്നിൽ അവതരിപ്പിച്ചാൽ ഏറെ കോളിളക്കം സൃഷ്ടിച്ച ആ കേസിന് ഒടുവിൽ ഉത്തരമാകും.

2011-2020 കാലയളവിൽ ഡൊമിനിക് തന്റെ ഭാര്യയെ എഴുപതോളം പുരുഷന്മാർക്ക് ബലാത്സംഗം ചെയ്യാൻ വിട്ടുകൊടുത്തെന്നാണ് കേസ്.

നാൾവഴികളോരോന്നും ഏറെ ജനശ്രദ്ധ നേടിയ, അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ച ഒരു കേസാണിത്. മയക്കുമരുന്ന് കുത്തിവെച്ചുള്ള ബലാത്സംഗക്കേസുകളിലേക്ക് വെളിച്ചം വീശാനും ഈ കേസ് കാരണമായി.

കേസിൽ അതിജീവതയായ ഡൊമിനിക്കിന്റെ മുൻ ഭാര്യ, തന്റെ ഒരു ഐഡന്റിറ്റിയും മറച്ച് വയ്ക്കാതെ വിചാരണയ്ക്കിടെ മുഖം വെളിപ്പെടുത്തിയതായിരുന്നു കേസിലെ എടുത്തു പറയേണ്ട ഒരു ഘട്ടം.

കേസിന്റെ വിചാരണ മുഴുവൻ മാധ്യമങ്ങൾക്കും ജനങ്ങൾക്കും മുന്നിൽ സംപ്രേഷണം ചെയ്യാനും അവർ അനുവാദം കൊടുത്തു. ഫ്രാൻസിലെ അവിഗ്നോണിന് സമീപമുള്ള 'അഫയർ മാസാൻ' എന്ന ഗ്രാമത്തിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. അങ്ങനെയാണ് കേസിന് ആ പേര് വന്നതും.

2020 സെപ്റ്റംബറിൽ ഒരു സൂപ്പർ മാർക്കറ്റിൽ വെച്ച് സ്ത്രീകളുടെ നഗ്നചിത്രമെടുക്കാൻ ശ്രമിച്ച് ഡൊമിനിക് പിടിയിലായതാണ് 'അഫയർ മാസാൻ' കേസിന്റെ അന്വേഷണത്തിലേക്ക് വഴിവെച്ചത്.

ഡൊമിനിക്കിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ച പൊലീസിന് സ്‌കൈപ്പ് അക്കൗണ്ടിൽ നിന്ന് സംശയാസ്പദമായ ചില ചാറ്റുകൾ ലഭിച്ചു. ചാറ്റുകളുടെ ഉറവിടം തേടിപ്പോയ പൊലീസ് പിന്നീട് കണ്ടെത്തിയത് മനസ്സ് മരവിപ്പിക്കുന്ന ചില വീഡിയോകളായിരുന്നു.

ഡൊമിനിക്കിന്റെ ഭാര്യയെ അന്യ പുരുഷന്മാർ ബലാത്സംഗം ചെയ്യുന്നതിന്റെ ആയിരത്തിലധികം ദൃശ്യങ്ങൾ. എല്ലാ ദൃശ്യങ്ങളിലും ബോധരഹിതയായിരുന്നു ആ സ്ത്രീ.

തെളിവുകളെല്ലാം ശേഖരിച്ച് അതേവർഷം നവംബറിൽ ഡൊമിനിക്കിനെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ കുറ്റമൊന്നും തന്നെ അയാൾ നിഷേധിച്ചില്ല. ഡൊമിനിക്കിന്റെ ഭാര്യയെ ചോദ്യം ചെയ്ത പൊലീസിന് ലഭിച്ചതായിരുന്നു ഞെട്ടിപ്പിക്കുന്ന മറുപടി. തന്നെ ആളുകൾ ബലാത്സംഗം ചെയ്തിരുന്നു എന്ന കാര്യം പോലും അവർക്ക് അറിവുണ്ടായിരുന്നില്ല.

താനൊരിക്കലും പരസ്പര സമ്മതത്തോടെ മറ്റ് പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടില്ലെന്ന് അവർ ഉറപ്പിച്ച് പറഞ്ഞു. പത്ത് വർഷക്കാലം തന്നെ ഭർത്താവ് മരുന്ന് നൽകി മറ്റുള്ളവർക്ക് ബലാത്സംഗത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് അപ്പോഴാണ് അവർ അറിയുന്നത് തന്നെ.

ഡൊമിനിക് തന്നോട് കാട്ടിയ കൊടുംക്രൂരതകൾ പുറത്തു വന്നതിന് തൊട്ടുപിന്നാലെ അവർ അയാളുമായുള്ള ബന്ധം വേർപ്പെടുത്തി. വിചാരണയ്ക്ക് വേണ്ടി മാത്രമാണ് പിന്നീടവർ തന്റെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്തത്.

ഭക്ഷണത്തിലും മറ്റും ചേർത്താണ് ഡൊമിനിക് ഭാര്യക്ക് മയക്കുമരുന്ന് നൽകിയിരുന്നത്. ഇവർ ബോധരഹിതയാകുമ്പോൾ ബലാത്സംഗത്തിന് ഡൊമിനിക് നേരത്തേ തന്നെ പറഞ്ഞേല്പ്പിച്ച ആൾക്ക് വിട്ടുകൊടുക്കും. ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഓൺലൈനിനാണ് ഡൊമിനിക് പുരുഷന്മാരെ തിരഞ്ഞിരുന്നത്. വീട്ടിൽ വെച്ച് തന്നെ ആയിരുന്നു എല്ലാ ക്രൂരതയും. മറ്റുള്ളവർക്കൊപ്പം ചേർന്ന് ഇയാളും ഭാര്യയെ പീഡിപ്പിച്ചിരുന്നു.

പ്രതികളായ 72 പേരെ വീഡിയോകളിൽ നിന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ 21 പേർ ഇനിയും ഒളിവിലാണെന്നാണ് പൊലീസ് അറിയിക്കുന്നത്. പത്ത് വർഷത്തിനിടെ 200ഓളം ബലാത്സംഗങ്ങൾ ഡൊമിനിക്കിന്റെ അറിവോടെ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

26 വയസ്സ് മുതൽ 72 വയസ്സ് വരെ പ്രായമുള്ളവരുണ്ട് കേസിലെ പ്രതിപ്പട്ടികയിൽ. ഒരു മാധ്യമപ്രവർത്തകനും കേസിൽ പ്രതിയാണ്. വിവാഹിതരും കുട്ടികളുള്ളവരുമാണ് ഭൂരിഭാഗവും എന്നതാണ് ദയനീയമായ മറ്റൊരു കാര്യം. വിചാരണയ്ക്കിടെ പലരും ബലാത്സംഗക്കുറ്റം നിഷേധിച്ചിരുന്നു.

യുവതി ബോധരഹിതയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധമാണെന്നാണ് കരുതിയതെന്നുമാണ് പ്രതികൾ പറയുന്നത്. എന്നാൽ ഭാര്യ ഉറങ്ങുകയായിരിക്കും എന്ന് മുൻകൂട്ടി ആളുകളോട് പറഞ്ഞിരുന്നെന്നും അവർക്കത് നിഷേധിക്കാനാവില്ലെന്നും ഡൊമിനിക് വാദമുയർത്തി. ഇത് വലിയ വിവാദം തന്നെ സൃഷ്ടിച്ചു. ഫ്രാൻസിൽ ബലാത്സംഗത്തിന് നിയമപരമായി നൽകിയിരിക്കുന്ന വിവരണം തിരുത്തണമെന്ന് വരെ ആവശ്യങ്ങളുയർന്നു. എന്നാലിതിൽ ഇനിയും തീരുമാനമായിട്ടില്ല.

1973ലാണ് പെലിക്കോട്ട് ദമ്പതികൾ വിവാഹിതരാകുന്നത്. ഒരു ഫ്രഞ്ച് കമ്പനിയിൽ മാനേജരായിരുന്നു അതിജീവത. ഡൊമിനിക് ഇലക്ട്രീഷ്യനും. ഇടയ്ക്ക് ചില ബിസിനസുകൾ ഡൊമിനിക് ചെയ്തിരുന്നെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. സാമ്പത്തികമായ ഉയർന്ന നിലയിലായിരുന്നു കുടുംബം. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവിതം കഴിഞ്ഞു പോയി.

2011-2020 കാലയളവിൽ മാനസികമായി ചില ബുദ്ധിമുട്ടുകൾ താൻ നേരിട്ടിരുന്നതായി അതിജീവത വെളിപ്പെടുത്തുന്നുണ്ട്. ബ്രെയിൻ ട്യൂമറോ അൽഷിമേഴ്‌സോ ആവാമെന്ന് കരുതി പല ടെസ്റ്റുകളും നടത്തി. അടിക്കടിയുള്ള ഓർമക്കുറവും ബോധംകെട്ട് വീഴലുമൊക്കെ ഡൊമിനിക്ക് അവർക്ക് നൽകുന്ന മയക്കുമരുന്നിന്റെ അനന്തര ഫലങ്ങളായിരുന്നു.

താൻ നേരിട്ട ക്രൂരതകൾ കോടതിയിൽ പ്രദർശിപ്പിക്കാൻ അതിജീവത കോടതിയിൽ ആവശ്യപ്പെട്ടത് അവരുടെ നിശ്ചയദാർഢ്യം വെളിപ്പെടുത്തിയ മറ്റൊരു സന്ദർഭമാണ്.

ബലാത്സംഗക്കേസിലെ അതിജീവതകൾ യാതൊരു നാണക്കേടിനും ബാധ്യസ്ഥരല്ലെന്ന് അവർ മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചുപറഞ്ഞു. മാഡം പെലിക്കോട്ടിനത് ചെയ്യാമെങ്കിൽ തനിക്കും ചെയ്യാമെന്ന ആത്മവിശ്വാസം സ്ത്രീകൾക്ക് നൽകുകയാണ് താനെന്നായിരുന്നു ആദ്യമായി തന്റെ മുഖം വെളിപ്പെടുത്തി കോടതിയിലവർ പറഞ്ഞത്.












#final #phase #mass #rape #trial #that #has #horrified #france

Next TV

Related Stories
വിമാനാപകടം, ഒറ്റ എഞ്ചിൻ വിമാനം തകർന്നുവീണു; നാലുപേർക്ക് ദാരുണാന്ത്യം

Apr 20, 2025 10:34 PM

വിമാനാപകടം, ഒറ്റ എഞ്ചിൻ വിമാനം തകർന്നുവീണു; നാലുപേർക്ക് ദാരുണാന്ത്യം

സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ കോൾസ് കൗണ്ടി കൊറോണർ എഡ് ഷ്‌നിയേഴ്‌സ്...

Read More >>
 വ്യാജഡോക്ടർ നടത്തിയ കോസ്മെറ്റിക് സർജറി പരാജയപ്പെട്ടു; യുവതിക്ക് ദാരുണാന്ത്യം

Apr 20, 2025 08:46 PM

വ്യാജഡോക്ടർ നടത്തിയ കോസ്മെറ്റിക് സർജറി പരാജയപ്പെട്ടു; യുവതിക്ക് ദാരുണാന്ത്യം

ബട്ട് ലിഫ്റ്റ് ഇംപ്ലാന്റ് നീക്കം ചെയ്യാനുള്ള പ്രക്രിയക്കിടെ കാബ്രേരയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

Read More >>
ബസ് കാത്തുനില്‍ക്കുന്നതിനിടെ വെടിയേറ്റു;  ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

Apr 19, 2025 12:07 PM

ബസ് കാത്തുനില്‍ക്കുന്നതിനിടെ വെടിയേറ്റു; ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

ബസ് സ്റ്റോപ്പില്‍ നില്‍ക്കവെ ഒരു കാറില്‍ സഞ്ചരിച്ചിരുന്ന അജ്ഞാതരില്‍ നിന്ന്...

Read More >>
പെസഹാ ആചാരണത്തിന്റെ ഭാഗമായി ബ്രിസ്‌ബെയിനിൽ കാൽ കഴുകൽ ശുശ്രൂഷകൾ

Apr 17, 2025 07:36 PM

പെസഹാ ആചാരണത്തിന്റെ ഭാഗമായി ബ്രിസ്‌ബെയിനിൽ കാൽ കഴുകൽ ശുശ്രൂഷകൾ

സൺഷൈൻ കോസ്റ്റ് മുതൽ ഗോൾഡ് കോസ്റ്റ് വരെയുള്ള വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വിശ്വാസികളാണ് ചടങ്ങിൽ...

Read More >>
'പിറവിയിലേ സ്ത്രീയെങ്കിൽ മാത്രമേ സ്ത്രീയാകൂ', സ്ത്രീയെ നിർവ്വചിച്ച്  സുപ്രീംകോടതി

Apr 17, 2025 11:27 AM

'പിറവിയിലേ സ്ത്രീയെങ്കിൽ മാത്രമേ സ്ത്രീയാകൂ', സ്ത്രീയെ നിർവ്വചിച്ച് സുപ്രീംകോടതി

സ്കോട്ടിഷ് സർക്കാരും ‘ഫോർ വിെമൻ സ്കോട്ട്‌ലൻഡ്’ (എഫ്ഡബ്ല്യുഎസ്) എന്ന സ്ത്രീ അവകാശസംഘടനയും തമ്മിൽ‍ വർഷങ്ങളായുള്ള നിയമപോരാട്ടത്തിന്റെ...

Read More >>
ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഗാസ, പലസ്തീനികളുടെ കൂട്ട ശവക്കുഴിയായി മാറിയിരിക്കുന്നു, ഇന്ന് ഇതുവരെ കൊല്ലപ്പെട്ടത് 35ൽ അധികം പേർ

Apr 17, 2025 09:53 AM

ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഗാസ, പലസ്തീനികളുടെ കൂട്ട ശവക്കുഴിയായി മാറിയിരിക്കുന്നു, ഇന്ന് ഇതുവരെ കൊല്ലപ്പെട്ടത് 35ൽ അധികം പേർ

പലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകയും അവരുടെ കുടുംബത്തിലെ പത്ത് അംഗങ്ങളും കൊല്ലപ്പെട്ടവരില്‍...

Read More >>
Top Stories