ദെഹ്റാദൂണ്‍: (truevisionnews.com) ദെഹ്റാദൂണില്‍ കാറ് ട്രക്കിലിടിച്ച് ആറ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
വിദ്യാര്‍ഥികള്‍ അപകടത്തിന് തൊട്ട് മുന്‍പ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കൂട്ടത്തിലെ ഒരാള്‍ കാറ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് വിവരം.
ദെഹ്റാദൂണിലെ ഒ.എന്‍.ജി.സി ചൗക്കില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ അമിത വേഗതയിലാണെന്നും ട്രക്ക് ഡ്രൈവറുടെ ഭാഗത്ത് തെറ്റില്ലെന്നുമാണ് പോലീസ് കരുതുന്നത്.
അപകടത്തില്‍ 19 നും 24നും ഇടയില്‍ പ്രായമുള്ള മൂന്ന് യുവാക്കളും മൂന്ന് യുവതികളുമാണ് കൊല്ലപ്പെട്ടത്. കാറോടിച്ചിരുന്ന 25കാരനായ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കാറ് നൂറ് കിലോമീറ്ററിലേറെ വേഗതിയിലായിരുന്നു. ഇതിനിടെ മറ്റൊരു ആഡംബര കാര്‍ വിദ്യാര്‍ഥികളുടെ കാറിനെ മറികടന്നു. ഇത് കണ്ട് ആ കാറിനെ പിന്നിലാക്കാനായി നടത്തിയ മത്സരയോട്ടമാണ് അപകടത്തില്‍ കലാശിച്ചത്.
മരണപ്പെട്ട എല്ലാവരും ദെഹ്റാദൂണിലെ വ്യാപാര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. രണ്ട് പേര് ഒരു സ്വകാര്യ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമാണ്.
അതേസമയം വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് പോലീസ് വ്യക്തമായി.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സിദ്ദേഷ് അഗര്‍വാള്‍ എന്ന വിദ്യാര്‍ഥിയുമായി സംസാരിക്കാന്‍ സാധിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളുവെന്നും പോലീസ് പറഞ്ഞു.
ഇവര്‍ എന്ത് ലഹരിയാണ് ഉപയോഗിച്ചതെന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
#students #down #party #accident #lives #six #students #information #out