#ratpoison | റൂമില്‍ എലിവിഷം വെച്ച് എസി ഓണാക്കി ഉറങ്ങി, രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

#ratpoison | റൂമില്‍ എലിവിഷം വെച്ച് എസി ഓണാക്കി ഉറങ്ങി,  രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
Nov 15, 2024 12:40 PM | By Susmitha Surendran

ചെന്നൈ : (truevisionnews.com) റൂമില്‍ എലിവിഷം വെച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം.

ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായി സുദര്‍ശനുമാണ് മരിച്ചത്. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം.

വീട്ടില്‍ എലിശല്യം രൂക്ഷമായതിനാല്‍ എലിവിഷം വയ്ക്കാന്‍ ഗിരിധര്‍ സ്വകാര്യ കീടനിയന്ത്രണ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കുഴമ്പ് രൂപത്തിലും ഗുളിക രൂപത്തിലുമുള്ള എലിവിഷം വീട്ടിലാകെ വച്ച ശേഷം കമ്പനി അധികൃതര്‍ മടങ്ങി.

വിഷം വയ്ക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കീടനിയന്ത്രണ കമ്പനിയില്‍ നിന്ന് പ്രത്യേകിച്ച് നിര്‍ദേശങ്ങള്‍ ഒന്നും നല്‍കിയതുമില്ല.

രാത്രി വീട്ടിലെത്തിയ ഗിരധറും കുടുംബവും എസി ഓണാക്കി കിടന്നുറങ്ങി. പുലര്‍ച്ചയോടെ ഗിരിധറിനും ഭാര്യക്കും രണ്ട് മക്കള്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറു വയസ്സുകാരി പവിത്രയും ഒരുവയസ്സുള്ള സായികൃഷ്ണയും മരിച്ചു. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം.

ഗിരിധറും ഭാര്യയും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുണ്ട്രത്തൂര്‍ പൊലീസ് സ്വകാര്യ കീടനാശിനി കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്.

മതിയായ നിര്‍ദേശങ്ങള്‍ നല്‍കാതെ എലിവിഷം വച്ച് മടങ്ങിയതിനാണ് കേസ്. കമ്പനി മാനേജര്‍ ഉള്‍പ്പടെ മൂന്ന് പേരെ ചോദ്യം ചെയ്യും



#Two #children #who #slept #with #rat #poison #room #turned #AC #met #tragicend.

Next TV

Related Stories
#Fraud | മാട്രിമോണി വെബ്‍സൈറ്റ് വഴി ലക്ഷണങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

Nov 15, 2024 02:59 PM

#Fraud | മാട്രിമോണി വെബ്‍സൈറ്റ് വഴി ലക്ഷണങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

ഒരു സ്ത്രീയിൽ നിന്ന് മാത്രം 21 ലക്ഷം രൂപ കബളിപ്പിച്ച് കൈപ്പറ്റിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. 2019ലാണ് ഈ പരാതികൾ പൊലീസിന്...

Read More >>
#court | പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം; 10 വർഷത്തെ തടവ് ശരിവെച്ച് ഹൈകോടതി

Nov 15, 2024 01:34 PM

#court | പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം; 10 വർഷത്തെ തടവ് ശരിവെച്ച് ഹൈകോടതി

ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടർന്ന് ഭർത്താവിനെ 10 വർഷത്തെ കഠിന തടവിന് വിധിച്ച കീഴ്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈകോടതി...

Read More >>
#onlineclasses | ശ്വാസംമുട്ടി രാജ്യ തലസ്ഥാനം; ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവെക്കാൻ നിർദ്ദേശം, കർശന നിയന്ത്രണങ്ങൾക്ക് സാധ്യത

Nov 15, 2024 07:28 AM

#onlineclasses | ശ്വാസംമുട്ടി രാജ്യ തലസ്ഥാനം; ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവെക്കാൻ നിർദ്ദേശം, കർശന നിയന്ത്രണങ്ങൾക്ക് സാധ്യത

വായു ഗുണനിലവാര സൂചിക 418 എന്ന നിലയിലേക്ക് ഉയർന്നതോടെയാണ് ഇത്രയും കടുത്ത നിയന്ത്രണങ്ങൾ...

Read More >>
#priyankagandhi | 'വയനാട്ടിൽ നിന്ന് ഡൽഹിയിൽ വന്നപ്പോൾ ഗ്യാസ് ചേംബറിൽ കയറിയ പോലെ'; ദുഃഖം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

Nov 14, 2024 04:52 PM

#priyankagandhi | 'വയനാട്ടിൽ നിന്ന് ഡൽഹിയിൽ വന്നപ്പോൾ ഗ്യാസ് ചേംബറിൽ കയറിയ പോലെ'; ദുഃഖം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

താൻ ഒരു ഗ്യാസ് ചേംബറിൽ കയറിയ അവസ്ഥയായിരുന്നു ഡൽഹിയിലെത്തിയപ്പോൾ എന്നായിരുന്നു പ്രിയങ്കയുടെ...

Read More >>
#Wayanadlandslide | കേരളത്തിന് തിരിച്ചടി: മുണ്ടക്കൈ – ചൂരല്‍മല ഉരുൾപ്പൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Nov 14, 2024 04:47 PM

#Wayanadlandslide | കേരളത്തിന് തിരിച്ചടി: മുണ്ടക്കൈ – ചൂരല്‍മല ഉരുൾപ്പൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

ഇതിന് പിന്നാലെയാണ് വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ...

Read More >>
#arrest | തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ സ്ഥാനാർഥിയെ നാടകീയമായി അറസ്റ്റ് ചെയ്ത് പൊലീസ്

Nov 14, 2024 04:14 PM

#arrest | തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ സ്ഥാനാർഥിയെ നാടകീയമായി അറസ്റ്റ് ചെയ്ത് പൊലീസ്

പൊലീസ് മീണ​യെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തതെന്ന് അജ്മീർ റേഞ്ച് ഐ.ജി ഓം പ്രകാശ് പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് 60...

Read More >>
Top Stories