#crime | ദമ്പതിമാരുടെ കലഹത്തിനിടെ ഇടപെട്ടു, അയല്‍വാസിയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ ദാരുണാന്ത്യം

#crime | ദമ്പതിമാരുടെ കലഹത്തിനിടെ ഇടപെട്ടു, അയല്‍വാസിയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ ദാരുണാന്ത്യം
Nov 15, 2024 08:34 PM | By Susmitha Surendran

ന്യൂഡല്‍ഹി: (truevisionnews.com) ദമ്പതിമാരുടെ കലഹത്തിനിടെ ഇടപെട്ട അയല്‍വാസിയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ ദാരുണാന്ത്യം.

സംഭവത്തില്‍ പ്രതിയായ നാല്‍പ്പത്തിരണ്ടുകാരനെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ് വെള്ളിയാഴ്ച അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം.

അറസ്റ്റിലായ ധീരജ് ഭാര്യയെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിനിടെ അയല്‍വാസിയായ രണ്‍സിങ് ഇടപെടുകയായിരുന്നു.

ധീരജിനെ തടയാന്‍ രണ്‍ സിങ് ശ്രമിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ അടിപിടിയുണ്ടാകുകയും ഇരുമ്പ് ദണ്ഡുപയോഗിച്ച് ധീരജ് രണ്‍ സിങ്ങിന്റെ തലയ്ക്കടിക്കുകയുമായിരുന്നു.

മര്‍ദ്ദനത്തേ തുടര്‍ന്ന് രണ്‍സിങ് പടിക്കെട്ടിലൂടെ താഴേക്ക് വീഴുകയും തലയ്ക്ക് ഗുരുതരപരിക്കുകളേല്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

രണ്‍ സിങ്ങിനെ ബന്ധുക്കള്‍ ഉടനേ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പ് മരണം സംഭവിച്ചിരുന്നു. ധീരജിനെതിരേ കൊലക്കുറ്റം ചുമത്തിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

#Intervening #during #couple's #quarrel #neighbor #met #tragic #end #beating #her #husband

Next TV

Related Stories
#CRIME | ഹണിട്രാപ്പിലൂടെ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി; ദമ്പതികൾ അറസ്റ്റിൽ

Dec 22, 2024 09:50 PM

#CRIME | ഹണിട്രാപ്പിലൂടെ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി; ദമ്പതികൾ അറസ്റ്റിൽ

കുമാറിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#murder | മകനെ കഴുത്തറുത്ത് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു, അന്വേഷണം

Dec 22, 2024 03:20 PM

#murder | മകനെ കഴുത്തറുത്ത് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു, അന്വേഷണം

കുടുംബ വഴക്കിയെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്നാണ്...

Read More >>
#murder | '400 രൂപയെ ചൊല്ലി തർക്കം ', 26കാരനായ കാർ ഡ്രൈവറെ കുത്തിക്കൊന്നു,  നാല് പേർ ഒളിവിൽ

Dec 21, 2024 10:34 AM

#murder | '400 രൂപയെ ചൊല്ലി തർക്കം ', 26കാരനായ കാർ ഡ്രൈവറെ കുത്തിക്കൊന്നു, നാല് പേർ ഒളിവിൽ

വെള്ളിയാഴ്ച ടാക്സി കാർ വിളിച്ച മൂന്നംഗ സംഘം പണത്തിന്റെ പേരിൽ 26കാരനുമായി...

Read More >>
#murder | കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്നു, എംകെ നേതാവിൻ്റെ കൊലപാതകത്തിന് പകരം വീട്ടിയതെന്ന്  പൊലീസ്

Dec 20, 2024 04:04 PM

#murder | കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്നു, എംകെ നേതാവിൻ്റെ കൊലപാതകത്തിന് പകരം വീട്ടിയതെന്ന് പൊലീസ്

ഡിഎംകെ നേതാവിൻ്റെ കൊലപാതകത്തിന് പകരം വീട്ടിയതെന്നാണ് പൊലീസിൻ്റെ...

Read More >>
#Crime | മദ്യപിച്ച് ഉണ്ടായ തർക്കം; അതിരപ്പള്ളിയിൽ കാടിനുള്ളിൽ വെച്ച് സഹോദരനെ വെട്ടിക്കൊന്നു

Dec 18, 2024 08:49 PM

#Crime | മദ്യപിച്ച് ഉണ്ടായ തർക്കം; അതിരപ്പള്ളിയിൽ കാടിനുള്ളിൽ വെച്ച് സഹോദരനെ വെട്ടിക്കൊന്നു

അതിരപ്പിള്ളി കണ്ണൻകുഴിയിൽ നിന്ന് ഒരു കിലോമീറ്റർ ഉൾവനത്തിലാണ് സംഭവം...

Read More >>
Top Stories