#onlineclasses | ശ്വാസംമുട്ടി രാജ്യ തലസ്ഥാനം; ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവെക്കാൻ നിർദ്ദേശം, കർശന നിയന്ത്രണങ്ങൾക്ക് സാധ്യത

#onlineclasses | ശ്വാസംമുട്ടി രാജ്യ തലസ്ഥാനം; ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവെക്കാൻ നിർദ്ദേശം, കർശന നിയന്ത്രണങ്ങൾക്ക് സാധ്യത
Nov 15, 2024 07:28 AM | By Athira V

ന്യൂഡൽഹി: ( www.truevisionnews.com ) രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം പരിധിവിട്ടതോടെ ഭരണകൂടം കർശന നിയന്ത്രണങ്ങളിലേക്ക്. പ്രൈമറി സ്‌കൂളുകൾ (5-ാം ക്ലാസ് വരെ)ക്ക് ക്ലാസുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനിലേക്ക് മാറ്റുന്നതായി മുഖ്യമന്ത്രി അതിഷി അറിയിച്ചു.

വർദ്ധിച്ചുവരുന്ന മലിനീകരണ തോത് കാരണം, ഡൽഹിയിലെ എല്ലാ പ്രൈമറി സ്കൂളുകളും കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടാകുന്നതുവരെ ഓൺലൈൻ ക്ലാസുകളിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു.

എല്ലാ സർക്കാർ, സ്വകാര്യ, മുനിസിപ്പൽ കോർപ്പറേഷൻ, മുനിസിപ്പൽ കൗൺസിൽ സ്‌കൂളുകളുടെ മേധാവികളോട് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവെക്കുന്നതിന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

വായു മലിനീകരണം ഗുരുതരമായ നിലയിലേക്ക് ഉയർന്നതോടെ ഡൽഹിയിലെ എയർക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ ആക്ഷൻ പ്ലാൻ നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ -3 ആണ് നടപ്പിലാക്കുക.

ഡൽഹിയിൽ മുഴുവൻ മേഖലകളിലും ഇതിന്റെ ഭാഗമായി കെട്ടിടനിർമാണം ഉൾപ്പെടെ നിർത്തിവെയ്ക്കും. അന്തസ്സംസ്ഥാന ബസുകളും ട്രക്കുകളും ഡൽഹിയിൽ പ്രവേശിക്കുന്നത് തടയും.

വായു ഗുണനിലവാര സൂചിക 418 എന്ന നിലയിലേക്ക് ഉയർന്നതോടെയാണ് ഇത്രയും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

#suffocating #country #capital #Suggested #suspend #offline# classes #stricter #restrictions #likely

Next TV

Related Stories
#Landslide | തിരുവണ്ണാമലയിൽ ഉരുൾപൊട്ടൽ; കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

Dec 1, 2024 11:06 PM

#Landslide | തിരുവണ്ണാമലയിൽ ഉരുൾപൊട്ടൽ; കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

പുതുച്ചേരിയിലും വില്ലുപുരത്തും കനത്ത മഴ തുടരുകയാണ്. തമിഴ്നാട്ടിലുടനീളം ഇന്ന് വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട്...

Read More >>
#drowned | അണക്കെട്ടിൽ നീന്താനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Dec 1, 2024 09:35 PM

#drowned | അണക്കെട്ടിൽ നീന്താനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

മരിച്ച കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് നീന്താൻ വന്നതെന്ന് പൊലീസ് പറഞ്ഞു. ശ്രീഷ് ആഴമുള്ള ഭാഗത്തേക്ക്...

Read More >>
 #cakecutting | ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം, മോഡലിനെതിരെ വിമർശനം

Dec 1, 2024 08:16 PM

#cakecutting | ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം, മോഡലിനെതിരെ വിമർശനം

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മമത റായ്ക്കെതിരേയാണ് വിമർശനം ഉയർന്നിരിക്കുന്നത്....

Read More >>
#cyclonefenjal |   മഴ തുടരും, ഫിൻജാൽ അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമാകും; ഇതുവരെ 9 മരണം

Dec 1, 2024 07:11 PM

#cyclonefenjal | മഴ തുടരും, ഫിൻജാൽ അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമാകും; ഇതുവരെ 9 മരണം

പുതുച്ചേരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫിൻജാൽ ശക്തി ക്ഷയിച്ച് അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്ന്...

Read More >>
#death | വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ച് ദിവസം, ​​ഗീസർ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം

Dec 1, 2024 07:04 PM

#death | വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ച് ദിവസം, ​​ഗീസർ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം

പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ്...

Read More >>
#arrest | ഇരുന്നൂറ് രൂപ ദിവസക്കൂലി, പാകിസ്താന് വിവരം ചോര്‍ത്തിയ യുവാവ് ഗുജറാത്തിൽ അറസ്റ്റില്‍

Dec 1, 2024 04:42 PM

#arrest | ഇരുന്നൂറ് രൂപ ദിവസക്കൂലി, പാകിസ്താന് വിവരം ചോര്‍ത്തിയ യുവാവ് ഗുജറാത്തിൽ അറസ്റ്റില്‍

ഗുജറാത്തിലെ ആന്റി-ടെററിസ്റ്റ് സ്‌ക്വാഡാണ് (എടിഎസ്) ഇയാളെ അറസ്റ്റ് ചെയ്തത്. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട്...

Read More >>
Top Stories