#founddead | അതിദാരുണം; ഒന്നര വയസുകാരനെ അഴുക്കു ചാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

#founddead | അതിദാരുണം; ഒന്നര വയസുകാരനെ അഴുക്കു ചാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
Nov 11, 2024 10:56 PM | By VIPIN P V

മുംബൈ: (truevisionnews.com) വീടിന് മുന്നിൽ സഹോദരിമാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ അഴുക്കു ചാലിൽ മരിച്ച നിലയിൽ.

കൃഷ്ണ ഓം പ്രകാശ് ഗുപ്ത എന്ന പിഞ്ചുബാലനെയാണ് അഴുക്കു ചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മുംബൈയിലെ താനെയ്ക്ക് സമീപത്തെ കൽവയിലാണ് ദാരുണ സംഭവം.

ഏഴും മൂന്നും വയസ് പ്രായമുള്ള സഹോദരിമാർക്കൊപ്പം കളിക്കുകയായിരുന്ന ഒന്നര വയസുകാരൻ ചന്തയിലേക്ക് പോയ മുത്തച്ഛനെ പിന്തുടർന്നപ്പോഴാണ് തുറന്ന് കിടന്നിരുന്ന അഴുക്ക് ചാലിൽ വീണതെന്നാണ് സംശയിക്കുന്നത്.

കുട്ടിയുടെ രക്ഷിതാക്കൾക്ക് വീടിന് സമീപത്ത് ഒരു ചായക്കടയുണ്ട്. കുട്ടി പിന്നാലെ വരുന്നത് മുത്തച്ഛൻ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാദേശിക വിവരം.

തുറന്ന് കിടന്ന ഗേറ്റിലൂടെ മുത്തച്ഛനെ പിന്തുടർന്ന ഒന്നര വയസുകാരൻ അഴുക്ക് ചാലിലേക്ക് അബദ്ധത്തിൽ വീണതായാണ് വിവരം.

കുട്ടിയെ മുത്തച്ഛൻ പുറത്ത് കൊണ്ട് പോയതാണെന്ന ധാരണയിലായിരുന്നു മാതാപിതാക്കളുണ്ടായിരുന്നത്. മുത്തച്ഛൻ തിരികെ വന്നപ്പോൾ കുട്ടിയെ കാണാതെ വന്നതോടെയാണ് കുടുംബം ഒന്നര വയസുകാരനായി തെരച്ചിൽ ആരംഭിച്ചത്.

വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും അയൽവാസികളുമായി ചേർന്ന് പരിസരത്ത് തെരച്ചിൽ നടത്താനും തുടങ്ങി.

ഇതിനിടയിലാണ് വീടിന് സമീപത്തായുള്ള അഴുക്ക് ചാലിൽ കെട്ടി നിന്ന വെള്ളം പുറത്തേക്ക് ഒഴുകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ കമ്പ് കൊണ്ട് പരിശോധന നടത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം പൊന്തി വരികയായിരുന്നു.

ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നൽകുന്ന വിവരങ്ങൾ അനുസരിച്ച് മേഖലയിലെ അഴുക്ക് ചാലുകളിൽ ഏറിയ പങ്കും തുറന്ന് കിടക്കുന്ന നിലയിലാണ്. പലയിടത്തും പ്രദേശവാസികളാണ് ചെറിയ രീതിയിലെങ്കിലും അഴുക്ക് ചാൽ മൂടി വച്ചിട്ടുള്ളത്.

കുഞ്ഞിന്റെ കുടുംബം അഴുക്ക് ചാൽ കയ്യേറിയിട്ടുണ്ടെന്നും ഇവർ വീട്ടിൽ നിന്നുള്ള മാലിന്യം തള്ളാനായി ചെറിയ രീതിയിൽ വീടിന് സമീപത്തായി ചെറിയ രീതിയിൽ തുറന്നിട്ടിരുന്നുവെന്നും ഇതിലൂടെ കുട്ടി ചാലിലേക്ക് വീണതായുമാണ് ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.


#one #half #year #oldboy #founddead #falling #ditch

Next TV

Related Stories
#priyankagandhi | 'വയനാട്ടിൽ നിന്ന് ഡൽഹിയിൽ വന്നപ്പോൾ ഗ്യാസ് ചേംബറിൽ കയറിയ പോലെ'; ദുഃഖം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

Nov 14, 2024 04:52 PM

#priyankagandhi | 'വയനാട്ടിൽ നിന്ന് ഡൽഹിയിൽ വന്നപ്പോൾ ഗ്യാസ് ചേംബറിൽ കയറിയ പോലെ'; ദുഃഖം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

താൻ ഒരു ഗ്യാസ് ചേംബറിൽ കയറിയ അവസ്ഥയായിരുന്നു ഡൽഹിയിലെത്തിയപ്പോൾ എന്നായിരുന്നു പ്രിയങ്കയുടെ...

Read More >>
#Wayanadlandslide | കേരളത്തിന് തിരിച്ചടി: മുണ്ടക്കൈ – ചൂരല്‍മല ഉരുൾപ്പൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Nov 14, 2024 04:47 PM

#Wayanadlandslide | കേരളത്തിന് തിരിച്ചടി: മുണ്ടക്കൈ – ചൂരല്‍മല ഉരുൾപ്പൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

ഇതിന് പിന്നാലെയാണ് വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ...

Read More >>
#arrest | തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ സ്ഥാനാർഥിയെ നാടകീയമായി അറസ്റ്റ് ചെയ്ത് പൊലീസ്

Nov 14, 2024 04:14 PM

#arrest | തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ സ്ഥാനാർഥിയെ നാടകീയമായി അറസ്റ്റ് ചെയ്ത് പൊലീസ്

പൊലീസ് മീണ​യെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തതെന്ന് അജ്മീർ റേഞ്ച് ഐ.ജി ഓം പ്രകാശ് പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് 60...

Read More >>
#surgery | ഏഴ് വയസ്സുകാരന്‍റെ കണ്ണ് മാറി ശസ്ത്രക്രിയ ചെയ്തു, ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണമെന്ന് കുടുംബം

Nov 14, 2024 01:59 PM

#surgery | ഏഴ് വയസ്സുകാരന്‍റെ കണ്ണ് മാറി ശസ്ത്രക്രിയ ചെയ്തു, ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണമെന്ന് കുടുംബം

ഗുരുതര പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ പരാതി നൽകി. ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിലാണ്...

Read More >>
#MadrasHighCourt | 'പ്രണയിനിയെ ചുംബിക്കുന്നത് കുറ്റമല്ല';  21-കാരനെതിരെ 19-കാരി നൽകിയ പരാതി കോടതി തള്ളി

Nov 14, 2024 08:10 AM

#MadrasHighCourt | 'പ്രണയിനിയെ ചുംബിക്കുന്നത് കുറ്റമല്ല'; 21-കാരനെതിരെ 19-കാരി നൽകിയ പരാതി കോടതി തള്ളി

വിവാഹാഭ്യർഥന നിരസിച്ച യുവാവിനെതിരേ പഴയ കൂട്ടുകാരിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ...

Read More >>
Top Stories