#surgery | ഏഴ് വയസ്സുകാരന്‍റെ കണ്ണ് മാറി ശസ്ത്രക്രിയ ചെയ്തു, ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണമെന്ന് കുടുംബം

#surgery | ഏഴ് വയസ്സുകാരന്‍റെ കണ്ണ് മാറി ശസ്ത്രക്രിയ ചെയ്തു, ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണമെന്ന് കുടുംബം
Nov 14, 2024 01:59 PM | By Athira V

ദില്ലി: ( www.truevisionnews.com) ഇടത് കണ്ണിന്‍റെ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയ ഏഴ് വയസ്സുകാരന്‍റെ വലതു കണ്ണിന് ശസ്ത്രക്രിയ ചെയ്തെന്ന് പരാതി.

ഗുരുതര പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ പരാതി നൽകി. ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിലാണ് സംഭവം.

നവംബർ 12 നാണ് സെക്ടർ ഗാമ 1 ലെ ആനന്ദ് സ്പെക്ട്രം ആശുപത്രിയിൽ ഏഴ് വയസ്സുകാരൻ യുധിഷ്ഠിർ ചികിത്സക്കെത്തിയത്. ഇടത് കണ്ണിൽ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്നതുകൊണ്ടാണ് ചികിത്സ തേടിയതെന്ന് കുട്ടിയുടെ പിതാവ് നിതിൻ ഭാട്ടി പറഞ്ഞു.

പരിശോധനയ്ക്ക് ശേഷം, ഡോക്ടർ ആനന്ദ് വർമ്മ പറഞ്ഞത് കുട്ടിയുടെ കണ്ണിൽ പ്ലാസ്റ്റിക് പോലുള്ള ഒരു വസ്തു ഉണ്ടെന്നാണ്. ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താമെന്ന് ഡോക്ടർ പറഞ്ഞു. ഓപ്പറേഷന് 45,000 രൂപ ചെലവായെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.

ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. വീട്ടിലെത്തിയപ്പോൾ ഇടത് കണ്ണിനല്ല, വലതു കണ്ണിനാണ് പ്ലാസ്റ്റർ ഇട്ടിരിക്കുന്നതെന്ന് കുട്ടിയുടെ അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന് മാതാപിതാക്കൾ ചോദിക്കാൻ ചെന്നപ്പോൾ ഡോക്ടറും ജീവനക്കാരും വളരെ മോശമായാണ് പെരുമാറിയതെന്ന് കുടുംബം പറയുന്നു. തുടർന്ന് ഗൗതം ബുദ്ധ നഗറിലെ ചീഫ് മെഡിക്കൽ ഓഫീസർക്ക് (സിഎംഒ) പരാതി നൽകി.

ഗുരുതരമായ പിഴവ് വരുത്തിയ ഡോക്ടറുടെ ചികിത്സിക്കാനുള്ള ലൈസൻസ് റദ്ദാക്കണമെന്നും ആശുപത്രി അടച്ചുപൂട്ടണമെന്നും കുട്ടിയുടെ പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.



#7 #year #old's #eye #surgery #family #wants #doctor's #license #revoked

Next TV

Related Stories
#Landslide | തിരുവണ്ണാമലയിൽ ഉരുൾപൊട്ടൽ; കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

Dec 1, 2024 11:06 PM

#Landslide | തിരുവണ്ണാമലയിൽ ഉരുൾപൊട്ടൽ; കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

പുതുച്ചേരിയിലും വില്ലുപുരത്തും കനത്ത മഴ തുടരുകയാണ്. തമിഴ്നാട്ടിലുടനീളം ഇന്ന് വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട്...

Read More >>
#drowned | അണക്കെട്ടിൽ നീന്താനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Dec 1, 2024 09:35 PM

#drowned | അണക്കെട്ടിൽ നീന്താനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

മരിച്ച കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് നീന്താൻ വന്നതെന്ന് പൊലീസ് പറഞ്ഞു. ശ്രീഷ് ആഴമുള്ള ഭാഗത്തേക്ക്...

Read More >>
 #cakecutting | ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം, മോഡലിനെതിരെ വിമർശനം

Dec 1, 2024 08:16 PM

#cakecutting | ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം, മോഡലിനെതിരെ വിമർശനം

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മമത റായ്ക്കെതിരേയാണ് വിമർശനം ഉയർന്നിരിക്കുന്നത്....

Read More >>
#cyclonefenjal |   മഴ തുടരും, ഫിൻജാൽ അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമാകും; ഇതുവരെ 9 മരണം

Dec 1, 2024 07:11 PM

#cyclonefenjal | മഴ തുടരും, ഫിൻജാൽ അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമാകും; ഇതുവരെ 9 മരണം

പുതുച്ചേരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫിൻജാൽ ശക്തി ക്ഷയിച്ച് അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്ന്...

Read More >>
#death | വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ച് ദിവസം, ​​ഗീസർ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം

Dec 1, 2024 07:04 PM

#death | വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ച് ദിവസം, ​​ഗീസർ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം

പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ്...

Read More >>
#arrest | ഇരുന്നൂറ് രൂപ ദിവസക്കൂലി, പാകിസ്താന് വിവരം ചോര്‍ത്തിയ യുവാവ് ഗുജറാത്തിൽ അറസ്റ്റില്‍

Dec 1, 2024 04:42 PM

#arrest | ഇരുന്നൂറ് രൂപ ദിവസക്കൂലി, പാകിസ്താന് വിവരം ചോര്‍ത്തിയ യുവാവ് ഗുജറാത്തിൽ അറസ്റ്റില്‍

ഗുജറാത്തിലെ ആന്റി-ടെററിസ്റ്റ് സ്‌ക്വാഡാണ് (എടിഎസ്) ഇയാളെ അറസ്റ്റ് ചെയ്തത്. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട്...

Read More >>
Top Stories