#brutallytortured | സ്പൂൺ ചൂടാക്കി പൊളിച്ചു: പണം എടുത്തെന്ന് ആരോപിച്ച് നാലുവയസ്സുകാരന് അമ്മയുടെ ക്രൂരപീഡനം

#brutallytortured | സ്പൂൺ ചൂടാക്കി പൊളിച്ചു: പണം എടുത്തെന്ന് ആരോപിച്ച് നാലുവയസ്സുകാരന് അമ്മയുടെ ക്രൂരപീഡനം
Nov 10, 2024 10:52 PM | By VIPIN P V

കൊല്ലം: (truevisionnews.com) നാലുവയസ്സുകാരന് അമ്മയുടെ ക്രൂരപീഡനം. കൊല്ലം കല്ലുംതാഴം സ്വദേശിയായ നാല് വയസ്സുകാരനെ അമ്മ സ്പൂൺ ചൂടാക്കി പൊള്ളിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം നടന്നത്.

പണം എടുത്തെന്ന് ആരോപിച്ചായിരുന്നു അമ്മയുടെ ക്രൂരത. സമീപത്തെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് വിഷയം പുറത്ത് എത്തിച്ചത്.

ചൈൽഡ് ലൈനിൻ്റെ പരാതിയിൽ അമ്മയ്ക്ക് എതിരെ കിളികൊല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്. അംഗനവാടിയിലേക്ക് പോകുന്നതിനിടെ മിഠായി വാങ്ങനായി പണം എടുത്തതിനാണ് കുട്ടിയെ അമ്മ ഉപദ്രവിച്ചത്.

പൊള്ളൽ മുറിവായി മാറിയതോടെയാണ് കുട്ടിയും അമ്മയും താമസിക്കുന്നതിന് സമീപം ജോലി ചെയ്യുന്ന കശുവണ്ടി തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരങ്ങൾ തിരക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി അമ്മയെയും കുട്ടിയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ നൽകി. പിന്നാലെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

പണം എടുത്തതിന്റെ ദേഷ്യത്തിൽ ചെയ്തതെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. കുട്ടിയ്ക്ക് ആരോഗ്യനിലയിൽ മറ്റ് പ്രശ്‌നങ്ങളില്ല. എന്നാൽ മുറിവ് വലുതാണ്. കാലിലെ ഒരു ഭാഗം പൂർണമായി പൊള്ളിയിട്ടുണ്ട്.

ജെജെ ആക്ട് പ്രകാരവും കുട്ടികൾക്കെതിരെയുള്ള അതിക്രമം അടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് അമ്മയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ സംരക്ഷണാവകാശം ചൈൽഡ് ലൈനിന് കൈമാറുംമെന്ന് പൊലീസ് അറിയിച്ചു.

ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശം അനുസരിച്ചായിരിക്കും മറ്റ് നടപടികൾ.

നേരത്തെ ഇവരുടെ മൂത്ത മകൾ അമ്മയുടെ ക്രൂര പീഡനത്തെ തുടർന്ന് അതിഥി മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. അമ്മയ്ക്കൊപ്പം നിൽക്കാൻ കഴിയില്ലെന്ന് മൂത്ത കുട്ടി പറഞ്ഞതായി നാട്ടുകാർ പറയുന്നു.

#spoon #heated #destroyed #Four #year #oldboy #brutallytortured #mother #allegedly #taking #money

Next TV

Related Stories
#firerescue | നാലു വയസുകാരിയുടെ കൈ സിങ്കില്‍ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Dec 12, 2024 07:51 PM

#firerescue | നാലു വയസുകാരിയുടെ കൈ സിങ്കില്‍ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

മാടക്കത്തറ പടിഞ്ഞാറെ വെള്ളാനിക്കരയില്‍ പട്ടത്ത് വീട്ടില്‍ ഉമേഷിന്റെ മകള്‍ ദര്‍ശനയുടെ കൈവിരലാണ്...

Read More >>
#mannarkkadaccident |  കല്ലടിക്കോട് അപകടം; ലോറിയുടെ ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികള്‍; ഇരുവരും ചികിത്സയിൽ

Dec 12, 2024 07:24 PM

#mannarkkadaccident | കല്ലടിക്കോട് അപകടം; ലോറിയുടെ ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികള്‍; ഇരുവരും ചികിത്സയിൽ

മരണം സംഭവിച്ചതോടെ കുട്ടിയുടെ മൃതദേഹം പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതര്‍...

Read More >>
#Kalladikodeaccident | കല്ലടിക്കോട് അപകടം: ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ, ബ്രേക്ക് ചവിട്ടിയിട്ടും നിയന്ത്രിക്കാനായില്ലെന്ന് മൊഴി

Dec 12, 2024 07:23 PM

#Kalladikodeaccident | കല്ലടിക്കോട് അപകടം: ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ, ബ്രേക്ക് ചവിട്ടിയിട്ടും നിയന്ത്രിക്കാനായില്ലെന്ന് മൊഴി

ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിത്. ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണ്. ഓവര്‍ ലോഡ് ഇല്ല. ടയറുകള്‍ക്കും പ്രശ്നമില്ല....

Read More >>
#fire |  കാസർകോട് അഭ്യാസ പ്രകടനത്തിനിടെ പുത്തന്‍ ഥാർ കത്തി നശിച്ചു

Dec 12, 2024 07:19 PM

#fire | കാസർകോട് അഭ്യാസ പ്രകടനത്തിനിടെ പുത്തന്‍ ഥാർ കത്തി നശിച്ചു

പച്ചമ്പളം ഗ്രൗണ്ടിലായിരുന്നു സംഭവം. ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ രജിസ്‌ട്രേഷന്‍...

Read More >>
#Mannarkkadaccident | കല്ലടിക്കോട് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Dec 12, 2024 07:19 PM

#Mannarkkadaccident | കല്ലടിക്കോട് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

കല്ലടിക്കോട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ മന്ത്രി അനുശോചിച്ചു....

Read More >>
#Mannarkkadaccident | 'ഞെട്ടിക്കുന്നതും ദാരുണവും'; കല്ലടിക്കോട് അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Dec 12, 2024 07:07 PM

#Mannarkkadaccident | 'ഞെട്ടിക്കുന്നതും ദാരുണവും'; കല്ലടിക്കോട് അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

പരുക്കേറ്റ എല്ലാ കുട്ടികൾക്കും അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച്...

Read More >>
Top Stories