#selfie | സെൽഫിയെടുക്കാൻ സ്‌കൂൾ അധികൃതർ അനുവദിച്ചില്ല; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജാം ഗേറ്റിൽ നിന്ന് ചാടി മരിച്ചു

#selfie | സെൽഫിയെടുക്കാൻ സ്‌കൂൾ അധികൃതർ അനുവദിച്ചില്ല; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജാം ഗേറ്റിൽ നിന്ന് ചാടി മരിച്ചു
Nov 8, 2024 07:34 PM | By VIPIN P V

ഭോപ്പാൽ: (truevisionnews.com) മധ്യപ്രദേശിൽ സെൽഫിയെടുക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജാം ഗേറ്റിൽ നിന്ന് ചാടി മരിച്ചു.

ഗുൽവാഡിലെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായ രാജ് ഒസാരി(17)യാണ് മരിച്ചത്. ഇന്നലെ മധ്യപ്രദേശിലെ ഖാർഗോണിലാണ് സംഭവം.

ഇന്നലെ രാജ് സ്കൂൾ പരിസരത്ത് സെൽഫി എടുക്കാൻ ശ്രമിച്ചതിനെ സ്‌കൂൾ അധികൃതർ എതിർത്തിരുന്നു. ഇതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയോ നാട് വിടുകയോ ചെയ്യുമെന്ന് കുട്ടി പറഞ്ഞിരുന്നതായാണ് വിവരം.

സ്കൂൾ ഹോസ്റ്റലിലാണ് കുട്ടി താമസിച്ചിരുന്നത്. രാജ് ഒസാരിയുടെ കുടുംബത്തോട് സ്‌കൂളിലേക്ക് വരണമെന്ന് അറിയിച്ചിരുന്നെങ്കിലും അവരെത്തുന്നതിന് മുൻപ് കുട്ടിയെ ഹോസ്റ്റലിൽ നിന്നും കാണാതാവുകയായിരുന്നു.

തുടർന്ന് ഹോസ്റ്റൽ ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ജാം ഗേറ്റിന് സമീപം കുട്ടിയെ കണ്ടെത്തിയത്. കെട്ടിടത്തിന് മുകളിൽ കയറിയ കുട്ടിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും താഴേക്ക് ചാടുകയായിരുന്നു.

ഉടൻ തന്നെ മണ്ഡ്‌ലേശ്വറിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്നും രാജിന്റെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു.

മണ്ഡലേശ്വർ പ്രദേശത്തെ കകാഡ് ഖോദ്രി ഗ്രാമത്തിലെ താമസക്കാരനാണ് ഇയാളെന്നും കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു.

#school #authorities #not #allow #taking #selfies #ClassXII #student #died #jumping #jamgate

Next TV

Related Stories
#manmohansingh | 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി' ; മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോദി

Dec 26, 2024 11:13 PM

#manmohansingh | 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി' ; മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോദി

പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം...

Read More >>
#manmohansingh | കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവ് - മല്ലികാർജുൻ ഖർഗെ

Dec 26, 2024 11:08 PM

#manmohansingh | കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവ് - മല്ലികാർജുൻ ഖർഗെ

മൻമോഹൻ സിംഗിന്‍റെ വിയോഗത്തിൽ വികാരഭരിതമായ കുറിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

Read More >>
#ManmohanSingh | ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

Dec 26, 2024 10:55 PM

#ManmohanSingh | ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

1982 ൽ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിതനായി. നരസിംഹറാവുവിന്റെ കേന്ദ്രമന്ത്രിസഭയിൽ...

Read More >>
#manmohansingh | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

Dec 26, 2024 10:18 PM

#manmohansingh | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍...

Read More >>
#dmk | വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ഉദയനിധിക്കൊപ്പം; ചിത്രം പങ്കുവെച്ച് അണ്ണാമലൈ

Dec 26, 2024 08:52 PM

#dmk | വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ഉദയനിധിക്കൊപ്പം; ചിത്രം പങ്കുവെച്ച് അണ്ണാമലൈ

ഡിഎംകെയുടെ വിദ്യാർഥി വിഭാഗത്തിന്റെ സെയ്ദായി ഈസ്റ്റ് ഡെപ്യൂട്ടി ഓർഗനൈസറാണ് ജ്ഞാനശേഖറെന്നും അണ്ണാമലൈ...

Read More >>
Top Stories