ഗുജറാത്ത്: ( www.truevisionnews.com ) പാകിസ്ഥാൻ സർക്കാരും സൈന്യവും ജനങ്ങളുടെ ക്ഷേമം പണയപ്പെടുത്തി തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനെതിരെ അയൽ രാജ്യത്തെ യുവാക്കൾ മുന്നോട്ട് വന്ന് ഭീകരതയുടെ രോഗത്തിൽ നിന്ന് പാകിസ്ഥാനെ മോചിപ്പിക്കണമെന്ന് പ്രധാന മന്ത്രി ആവശ്യപ്പെട്ടു.
.gif)
ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്ഥാനിൽ വീണ്ടും കൂടുതൽ തീവ്രവാദ സംഘടനകൾ തലപൊക്കി. ഇവരെ സഹായിക്കാൻ സർക്കാരും സൈന്യവുമാണ് കൂട്ടുനിൽക്കുന്നത്. കോടികളുടെ വിദേശ ഫണ്ടാണ് തീവ്രവാദ സംഘടനകളുടെ വളർച്ചക്കായി സിന്ദൂർ ഓപ്പറേഷന് ശേഷം പാകിസ്ഥാനിലേക്ക് ഒഴുകുന്നത്.
ഇന്ത്യയെ നശിപ്പിക്കാൻ മറ്റ് രാജ്യങ്ങളുടെ സഹായം തേടുന്ന പാകിസ്ഥാൻ്റെ ബുദ്ധി ഇവിടെ വില പോവില്ല എന്നും മോദി വ്യക്തമാക്കി. പാകിസ്ഥാൻ്റെ തീവ്രവാദ കാർഡ് ഇന്ത്യയിൽ മാർക്കറ്റ് ചെയ്യേണ്ടതില്ലെന്നും , അതിന് മൂല്യം ഇന്ത്യയിൽ കുറവാണെന്നും മോദി ആഞ്ഞടിച്ചു.
മരണഭയത്താൽ വിയർത്തു പോകുന്നവരല്ല ഇന്ത്യൻ സൈന്യമെന്നും, അടിച്ചാൽ തിരിച്ചടിക്കാൻ ഒരു മടിയുമില്ലെന്നത് പാകിസ്ഥാൻ എപ്പോഴും ഓർക്കുന്നത് നന്നായിരിക്കുമെന്നും മോദി ഓർമ്മിപ്പിച്ചു. പാകിസ്ഥാനിനോട് അതിർത്തി പങ്കിടുന്ന ഗുജറാത്തിലെ കച്ച് ജില്ലയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തീവ്രവാദികളെ കൊണ്ട് റൊട്ടിയും , പരിപ്പു കറിയും കഴിക്കേണ്ട ഗതികേടാണ് പാകിസ്ഥാനുള്ളത്. തീവ്രവാദികളുടെ പേരിൽ പാകിസ്ഥാൻ സർക്കാർ നടത്തുന്ന പണപ്പിരിവ് അവിടുത്തെ ജനങ്ങൾക്ക് റൊട്ടി വാങ്ങി നൽകാനാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
അഫ്ഗാൻ ഭീകരവാദികളെ പാകിസ്ഥാനിലേക്ക് റിക്രൂട്ട് ചെയ്ത് തീവ്രവാദ പരിശീലനം നൽകുന്ന വിവരം ഇന്ത്യൻ സൈന്യത്തിന് ലഭിച്ചുണ്ടെന്നും , ഇനിയും ഇന്ത്യയിൽ രക്തം വീഴ്ത്തിയാൽ ദീർഘശ്വാസം പുറത്ത് വരാത്ത രീതിയിൽ പാകിസ്ഥാനെ തുരത്തുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ സർക്കാർ പാകിസ്ഥാനിലെ ജനങ്ങൾക്ക് ഭക്ഷണമായി നൽകേണ്ടത് തീവ്രവാദമല്ല , പകരം റൊട്ടിയാവണമെന്നും മോദി വിമർശിച്ചു. മാനവികതയെ സംരക്ഷിക്കുന്നതിന് പകരം തീവ്രവാദികളെ സംരക്ഷിക്കുകയാണ് പാകിസ്ഥാൻ ചെയ്യുന്നത്. ഭീകരതക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത രാജ്യമാണ് ഇന്ത്യ. ജനങ്ങളുടെ അഭിവൃദ്ധിയും ക്ഷേമവുമാണ് ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്. പുതിയ തീവ്രവാദ ചങ്ങലകൾ തീർത്ത് ഇന്ത്യയെ ചോരയിൽ കുളിപ്പിക്കാമെന്ന് പാകിസ്ഥാൻ വ്യാമോഹിക്കേണ്ട.
തീവ്രവാദം അപ്പവും , വെണ്ണയുമായി കാണുന്ന പാകിസ്ഥാൻ ഒരു പഹൽഗാം ഇനിയും സൃഷ്ടിക്കാമെന്ന് വ്യാമോഹിക്കേണ്ട. ഇവിടെ ഇരുന്നു കൊണ്ട് തന്നെ തീവ്രവാദികളുടെ സ്ഥലങ്ങളും ആസ്ഥാനങ്ങങ്ങളും ആക്രമിച്ച് നശിപ്പിക്കാമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുത്തു.
ഇന്ത്യൻ ഭൂമിയെ സംരക്ഷിക്കുന്നത് ഞങ്ങളുടെ മൂല്യമാണ്. തീവ്രവാദികളെ കൊണ്ട് ഭക്ഷണം കഴിച്ചു ജീവിക്കാൻ അല്ല ഭാരത മാതാവ് ഞങ്ങളെ പഠിപ്പിച്ചത്. സുഖ് ചെയ്ൻ കി സിന്ദ്ഗി ജിയോ , റൊട്ടി ഖാവോ , വർണ്ണാ മേരി ഗോലി വഹാം ചലാ ദേഗാ. സമാധാനത്തോടെ ജീവിക്കൂ, റൊട്ടി കഴിക്കൂ, അല്ലെങ്കിൽ എൻ്റെ ഉണ്ട നിങ്ങളുടെ നെഞ്ച് തുളയ്ക്കും പ്രധാനമന്ത്രി പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.
India sheds more blood Pakistan will be driven out of the country which will not be able to breathe sigh of relief Prime Minister warning
