ന്യൂയോര്‍ക്ക്: (truevisionnews.com)തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിയുക്ത യു.എസ്. പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ കമലാ ഹാരിസ് ഫോണില്‍വിളിച്ച് അഭിനന്ദിച്ചു.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപിനെ കമലാ ഹാരിസ് ഫോണില്‍വിളിച്ച് അഭിനന്ദിച്ചതായി അവരുമായി അടുത്തവൃത്തങ്ങളാണ് വെളിപ്പെടുത്തിയത്.
സമാധാനപരമായ അധികാരകൈമാറ്റത്തെക്കുറിച്ചും എല്ലാ അമേരിക്കകാരുടെയും പ്രസിഡന്റായിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും കമലാ ഹാരിസ് ട്രംപുമായി സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഏതാനും മിനിറ്റുകള്‍ മാത്രമാണ് ഫോണ്‍സംഭാഷണം നീണ്ടതെന്നും റിപ്പോര്‍ട്ട് ചെയ്തു.
പ്രാദേശികസമയം വൈകീട്ട് നാലുമണിയോടെ കമലാ ഹാരിസ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് വിവരം.
അതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ഡൊണാള്‍ഡ് ട്രംപുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫോണില്‍ സംസാരിച്ചു.
തിരഞ്ഞെടുപ്പ് വിജയത്തില്‍ ട്രംപിനെ മോദി ഫോണിലൂടെ അഭിനന്ദിക്കുകയുംചെയ്തു.
#Presidential #election #KamalaHarris #congratulated #Trump #phone