#CAshrafmurdercase | തലശ്ശേരിയിലെ സിപിഐഎം പ്രവർത്തകൻ അഷറഫ് വധം: നാല് ആർഎസ്എസ്സുകാർക്ക് ജീവപര്യന്തം

#CAshrafmurdercase | തലശ്ശേരിയിലെ സിപിഐഎം പ്രവർത്തകൻ അഷറഫ് വധം: നാല് ആർഎസ്എസ്സുകാർക്ക്  ജീവപര്യന്തം
Oct 28, 2024 02:09 PM | By VIPIN P V

തലശ്ശേരി : (truevisionnews.com) സിപിഐഎം പ്രവർത്തകൻ തലശ്ശേരിക്കടുത്തെ എരുവട്ടി കോമ്പിലെ സി അഷറഫിനെ വെട്ടിക്കൊന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ നാല് ആർഎസ്എസ്സുകാർക്ക് ജീവപര്യന്തം തടവ് ശിക്ഷ.

തലശേരി അഡീഷനൽ സെഷൻസ്‌ കോടതി (4) ജഡ്‌ജി ജെ വിമൽ ആണ് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

ബിജെപി–ആർഎസ്‌എസ്‌ പ്രവർത്തകരായ എട്ടുപേർക്കെതിരെയായിരുന്നു  കൂത്തുപറമ്പ്‌ പൊലീസ്‌ കുറ്റപത്രം നൽകിയത്. ഇതിൽ. ഒന്ന്‌ മുതൽ നാല് വരെയുള്ള പ്രതികളായ എരുവട്ടി പുത്തൻകണ്ടം പ്രനൂബ നിവാസിൽ എം പ്രനു ബാബു എന്ന കുട്ടൻ (34), മാവിലായി ദാസൻമുക്ക് ആർവി നിവാസിൽ ആർ വി നിധീഷ്‌ എന്ന ടുട്ടു(36), എരുവട്ടി പാനുണ്ട മണക്കടവത്ത്‌ ഹൗസിൽ വി ഷിജിൽ എന്ന ഷീജൂട്ടൻ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തിൽ കെ ഉജേഷ്‌ എന്ന ഉജി (34), എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 

പാതിരിയാട്‌ കീഴത്തൂർ കോമത്ത്‌ ഹൗസിൽ എം ആർ ശ്രീജിത്ത്‌ എന്ന കൊത്തൻ (39) പാതിരിയാട്‌ കുഴിയിൽപീടിക ബിനീഷ്‌ നിവാസിൽ പി ബിനീഷ്‌ (48) എന്നിവരെ വെറുതെ വിട്ടു.

കേസിൽ ഏഴും എട്ടും പ്രതികളായ എരുവട്ടി പുത്തൻകണ്ടം ഷിജിൻ നിവാസിൽ മാറോളി ഷിജിൻ , കണ്ടംകുന്ന്‌ നീർവേലി തട്ടുപറമ്പ്‌ റോഡ്‌ സൗമ്യ നിവാസിൽ എൻ പി സുജിത്ത്‌ എന്നിവർ വിചാരണക്ക്‌ മുൻപ്‌ മരിച്ചിരുന്നു.

മത്സ്യവിൽപനക്കിടെ കാപ്പുമ്മൽ–സുബേദാർ റോഡിൽ 2011 മെയ്‌ 19ന്‌ രാവിലെ 9.30നാണ്‌ അഷറഫിനെ പ്രതികൾ ആക്രമിച്ചത്‌.

രാഷ്‌ട്രീയ വിരോധം കാരണം ആർഎസ്‌എസ്‌ -ബിജെപിക്കാർ സംഘം ചേർന്ന്‌ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. മൂന്നും നാലും പ്രതികളായ ഷിജിൽ, ഉജേഷ്‌ എന്നിവർ ‘അവനെ കൊല്ലെടാ’ എന്ന്‌ പറഞ്ഞ്‌ ചൂണ്ടിക്കാട്ടുകയും ആറും ഏഴും പ്രതികളായ ബിനീഷ്‌, ഷിജിൻ എന്നിവർ അഷറഫിനെ തടഞ്ഞുനിർത്തുകയും ഒന്നും അഞ്ചും പ്രതികളായ പ്രനുബാബു, എം ആർ ശ്രീജിത്ത്‌ എന്നിവർ കത്തിവാൾ കൊണ്ടും രണ്ടാം പ്രതി ആർ. വി നിധീഷ്‌ മഴു ഉപയോഗിച്ചും വെട്ടിയെന്നും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നു.

ശരീരമാസകലം വെട്ടേറ്റ്‌ ഗുരുതര പരിക്കേറ്റ അഷറഫ്‌ കോഴിക്കോട്‌ ബേബിമെമ്മൊറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 21ന്‌ പുലർച്ചെ 3.50നാണ് മരണപ്പെട്ടത്.

26സാക്ഷികളെ പ്രോസിക്യൂഷൻ കോടതിയിൽ വിസ്‌തരിച്ചു. കൂത്തുപറമ്പ്‌ സിഐ ആയിരുന്ന കെ വി വേണുഗോപാലനാണ്‌ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്‌. പ്രോസിക്യുഷന്‌ വേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ സി കെ ശ്രീധരനാണ് കേസ് വാദിച്ചത് .

#Thalassery #CPIM #worker #Ashrafmurder #Four #RSS #workers #get #lifeimprisonment

Next TV

Related Stories
#coupledeath | ദമ്പതികളുടെ മരണം; പ്രിയയുടെ കഴുത്തിൽ കണ്ട പാടുകൾ ഭർത്താവ് ബലം പ്രയോഗിച്ചതെന്ന് നിഗമനം, വിശദ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

Oct 28, 2024 05:27 PM

#coupledeath | ദമ്പതികളുടെ മരണം; പ്രിയയുടെ കഴുത്തിൽ കണ്ട പാടുകൾ ഭർത്താവ് ബലം പ്രയോഗിച്ചതെന്ന് നിഗമനം, വിശദ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

പ്രിയയുടെ ശരീരത്തിൽ നിന്ന് കഴുത്തു ഞെരിക്കാൻ ഉപയോഗിച്ചുവെന്ന തരത്തിലുള്ള കയർ കണ്ടെത്തിയിട്ടുണ്ട്.അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ടു...

Read More >>
#arrest | ഓട്ടോറിക്ഷയിൽ കടത്താൻ  ശ്രമിച്ച 20.1 കിലോഗ്രാം കഞ്ചാവുമായി മൂന്ന്പേർ എക്സൈസ് പിടിയിൽ

Oct 28, 2024 04:46 PM

#arrest | ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 20.1 കിലോഗ്രാം കഞ്ചാവുമായി മൂന്ന്പേർ എക്സൈസ് പിടിയിൽ

പിടിയിലായ ശംഭു, അനീഷ് എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ...

Read More >>
#BusFire | ലോഫ്ലോർ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ച സംഭവം; വൻ ദുരന്തമൊഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടൽ

Oct 28, 2024 04:40 PM

#BusFire | ലോഫ്ലോർ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ച സംഭവം; വൻ ദുരന്തമൊഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടൽ

വിവരമറിഞ്ഞ് ജനപ്രതിനിധികളും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും പൊലീസ്, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
 #Complaint | കോഴിക്കോട് വിദ്യാർത്ഥികളെ ബസ് ജീവനക്കാർ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി

Oct 28, 2024 04:33 PM

#Complaint | കോഴിക്കോട് വിദ്യാർത്ഥികളെ ബസ് ജീവനക്കാർ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി

നിർത്താതെ പോയ ബസിനടിയിൽപ്പെട്ട ഒരു വിദ്യാർത്ഥി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്....

Read More >>
#PriyankaGandhi | വയനാട്ടുകാർ ബ്രിട്ടീഷുകാർക്കെതിരേ പോരാടിയവർ, വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യും - പ്രിയങ്ക

Oct 28, 2024 04:32 PM

#PriyankaGandhi | വയനാട്ടുകാർ ബ്രിട്ടീഷുകാർക്കെതിരേ പോരാടിയവർ, വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യും - പ്രിയങ്ക

ജനാധിപത്യത്തിന് വേണ്ടിയും മതേതരത്വത്തിന് വേണ്ടിയും സത്യത്തിന് വേണ്ടിയും നിലകൊള്ളാൻ തയാറാകണമെന്നും പ്രിയങ്ക ഗാന്ധി...

Read More >>
 #KSurendran | 'വടകരയില്‍ നടത്തിയ അതേ കളിയാണ് ഈ തെരഞ്ഞെടുപ്പിലും കളിക്കുന്നത്; ഉപതെരഞ്ഞെടുപ്പ് എങ്ങനെ ഉണ്ടായെന്നത് ആലോചിക്കണമെന്ന്' കെ സുരേന്ദ്രന്‍

Oct 28, 2024 04:11 PM

#KSurendran | 'വടകരയില്‍ നടത്തിയ അതേ കളിയാണ് ഈ തെരഞ്ഞെടുപ്പിലും കളിക്കുന്നത്; ഉപതെരഞ്ഞെടുപ്പ് എങ്ങനെ ഉണ്ടായെന്നത് ആലോചിക്കണമെന്ന്' കെ സുരേന്ദ്രന്‍

ഏത് ഏജന്‍സി നിര്‍മാണം ഏറ്റെടുക്കും ഇത്തരം കാര്യങ്ങളിലൊന്നും സംസ്ഥാന സര്‍ക്കാരിന് യാതൊരു വ്യക്തതയുമില്ല. എല്‍ഡിഎഫ് അവിടെ ഒരു മുട്ടുസൂചിയുടെ...

Read More >>
Top Stories