#koyilandiatmrobbery | ബാക്കി പണം എവിടെ? ദുരൂഹതകൾ ബാക്കി, കൊയിലാണ്ടിയിലെ കവർച്ചാ നാടകം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ്

#koyilandiatmrobbery | ബാക്കി പണം എവിടെ? ദുരൂഹതകൾ ബാക്കി, കൊയിലാണ്ടിയിലെ കവർച്ചാ നാടകം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ്
Oct 28, 2024 04:05 PM | By Athira V

കൊയിലാണ്ടി: ( www.truevisionnews.com ) കൊയിലാണ്ടിയിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയെന്ന കവർച്ചാ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 3 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്.

റിമാന്റിൽ കഴിയുന്ന പ്രതികളായ പയോളി സ്വദേശി ഷുഹൈൽ, യാസിർ, താഹ, എന്നിവരെ അഞ്ച് ദിവസം കസ്റ്റഡയിൽ വിട്ടുകിട്ടണമെന്ന് പോലീസ് ഇന്ന് രാവിലെ അപേക്ഷ നൽകുകയായിരുന്നു.

കേസിൽ ഇനിയും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ പണം സംബന്ധിച്ചുള്ള ദുരൂഹതകൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിനാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

താഹയിൽ നിന്നും 37 ലക്ഷം രൂപ പോലീസ് കണ്ടെടുത്തിരുന്നു. എന്നാൽ എഫ്.ഐ ആർ പ്രകാരം 72 ലക്ഷം കണ്ടെത്താനുണ്ടെന്നാണ് വൺ ഇന്ത്യാ എടിഎം കമ്പനി പറയുന്നത്. പ്രതികൾ പോലീസിന് നൽകിയ മൊഴി പ്രകാരം ബാധ്യതകൾ തീർക്കാൻ പണം ഉപയോഗിച്ചുവെന്നാണ്.

എന്നാൽ ആർക്കൊക്കെയാണ് പ്രതികൾ പണം നൽകിയതെന്നും എ.ടി.എം കമ്പനി നഷ്ടമായെന്ന് പറയുന്ന തുകയിലെ ബാക്കി തുക എന്ത് ചെയ്തെന്നതിനെയും കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കൊയിലാണ്ടിയിൽ നിന്നും പണവുമായി അരിക്കുളം കുരുടിമുക്കിലേക്ക് പോകവെ വഴിയിൽവെച്ച് പർദ്ദ ധാരികളായ ഒരു സംഘം ആക്രമിച്ച് ശരീരത്തിൽ മുളക് പൊടി വിതറുകയും തലയ്ക്ക് മർദ്ദിക്കുകയും ചെയ്‌ത്‌ ബോധം കെടുത്തി പണം തട്ടിയെന്നായിരുന്നു സുഹൈൽ പൊലീസിനോട് പറഞ്ഞത്.

എന്നാൽ തുടക്കത്തിൽ തന്നെ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. സുഹൈലിൻ്റെ കണ്ണിൽ മുളകുപൊടി ആയിട്ടില്ലെന്നതും തലയ്ക്ക് അടിയേറ്റതായി വൈദ്യപരിശോധനയിൽ സൂചനയൊന്നും ലഭിക്കാതിരുന്നതും സംശയം വർധിപ്പിച്ചു.

കാട്ടിലപ്പീടികയിൽ സുഹൈലിനെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ കാറിൻ്റെ പിറകിലെ ഗ്ലാസ് തുറന്ന നിലയിലുമായിരുന്നു.

25ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സുഹൈൽ പറഞ്ഞത്. എന്നാൽ സുഹൈൽ ജോലി ചെയ്തിരുന്ന ഏജൻസി വ്യക്തമാക്കിയത് 72ലക്ഷം രൂപ നഷ്‌ടപ്പെട്ടിട്ടുണ്ടെന്നാണ്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയും കൂട്ടാളിയും ചേർന്ന് നടത്തിയ നാടകമാണിതെന്ന് വ്യക്തമായത്.

പരാതിയിൽ പറഞ്ഞ സാഹചര്യങ്ങളും, വിവിധ സി.സി.ടി.വി.ക്യാമറകളും ചുരുങ്ങിയ സമയത്തിനുള്ളിൽ പോലീസ് പരിശോധിച്ചു.ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് കേസ് നാടകമാണെന്ന നിഗമനത്തിലെത്തിയത്. തുടർന്ന് വില്യാപ്പള്ളിയിൽവെച്ച് താഹയെയും യാസിറിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

#Koyilandi #robbery #drama #Police #took #accused #into #custody

Next TV

Related Stories
#coupledeath | ദമ്പതികളുടെ മരണം; പ്രിയയുടെ കഴുത്തിൽ കണ്ട പാടുകൾ ഭർത്താവ് ബലം പ്രയോഗിച്ചതെന്ന് നിഗമനം, വിശദ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

Oct 28, 2024 05:27 PM

#coupledeath | ദമ്പതികളുടെ മരണം; പ്രിയയുടെ കഴുത്തിൽ കണ്ട പാടുകൾ ഭർത്താവ് ബലം പ്രയോഗിച്ചതെന്ന് നിഗമനം, വിശദ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

പ്രിയയുടെ ശരീരത്തിൽ നിന്ന് കഴുത്തു ഞെരിക്കാൻ ഉപയോഗിച്ചുവെന്ന തരത്തിലുള്ള കയർ കണ്ടെത്തിയിട്ടുണ്ട്.അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ടു...

Read More >>
#arrest | ഓട്ടോറിക്ഷയിൽ കടത്താൻ  ശ്രമിച്ച 20.1 കിലോഗ്രാം കഞ്ചാവുമായി മൂന്ന്പേർ എക്സൈസ് പിടിയിൽ

Oct 28, 2024 04:46 PM

#arrest | ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 20.1 കിലോഗ്രാം കഞ്ചാവുമായി മൂന്ന്പേർ എക്സൈസ് പിടിയിൽ

പിടിയിലായ ശംഭു, അനീഷ് എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ...

Read More >>
#BusFire | ലോഫ്ലോർ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ച സംഭവം; വൻ ദുരന്തമൊഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടൽ

Oct 28, 2024 04:40 PM

#BusFire | ലോഫ്ലോർ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ച സംഭവം; വൻ ദുരന്തമൊഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടൽ

വിവരമറിഞ്ഞ് ജനപ്രതിനിധികളും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും പൊലീസ്, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
 #Complaint | കോഴിക്കോട് വിദ്യാർത്ഥികളെ ബസ് ജീവനക്കാർ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി

Oct 28, 2024 04:33 PM

#Complaint | കോഴിക്കോട് വിദ്യാർത്ഥികളെ ബസ് ജീവനക്കാർ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി

നിർത്താതെ പോയ ബസിനടിയിൽപ്പെട്ട ഒരു വിദ്യാർത്ഥി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്....

Read More >>
#PriyankaGandhi | വയനാട്ടുകാർ ബ്രിട്ടീഷുകാർക്കെതിരേ പോരാടിയവർ, വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യും - പ്രിയങ്ക

Oct 28, 2024 04:32 PM

#PriyankaGandhi | വയനാട്ടുകാർ ബ്രിട്ടീഷുകാർക്കെതിരേ പോരാടിയവർ, വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യും - പ്രിയങ്ക

ജനാധിപത്യത്തിന് വേണ്ടിയും മതേതരത്വത്തിന് വേണ്ടിയും സത്യത്തിന് വേണ്ടിയും നിലകൊള്ളാൻ തയാറാകണമെന്നും പ്രിയങ്ക ഗാന്ധി...

Read More >>
 #KSurendran | 'വടകരയില്‍ നടത്തിയ അതേ കളിയാണ് ഈ തെരഞ്ഞെടുപ്പിലും കളിക്കുന്നത്; ഉപതെരഞ്ഞെടുപ്പ് എങ്ങനെ ഉണ്ടായെന്നത് ആലോചിക്കണമെന്ന്' കെ സുരേന്ദ്രന്‍

Oct 28, 2024 04:11 PM

#KSurendran | 'വടകരയില്‍ നടത്തിയ അതേ കളിയാണ് ഈ തെരഞ്ഞെടുപ്പിലും കളിക്കുന്നത്; ഉപതെരഞ്ഞെടുപ്പ് എങ്ങനെ ഉണ്ടായെന്നത് ആലോചിക്കണമെന്ന്' കെ സുരേന്ദ്രന്‍

ഏത് ഏജന്‍സി നിര്‍മാണം ഏറ്റെടുക്കും ഇത്തരം കാര്യങ്ങളിലൊന്നും സംസ്ഥാന സര്‍ക്കാരിന് യാതൊരു വ്യക്തതയുമില്ല. എല്‍ഡിഎഫ് അവിടെ ഒരു മുട്ടുസൂചിയുടെ...

Read More >>
Top Stories