#Complaint | കോഴിക്കോട് വിദ്യാർത്ഥികളെ ബസ് ജീവനക്കാർ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി

 #Complaint | കോഴിക്കോട് വിദ്യാർത്ഥികളെ ബസ് ജീവനക്കാർ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി
Oct 28, 2024 04:33 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കല്ലായിയിൽ വിദ്യാർത്ഥികളെ ബസ് ജീവനക്കാർ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി.

നിർത്താതെ പോയ ബസിനടിയിൽപ്പെട്ട ഒരു വിദ്യാർത്ഥി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ വിദ്യാർത്ഥികൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വട്ടക്കിണർ എന്ന സ്ഥലത്ത് ഇറങ്ങേണ്ട വിദ്യാർത്ഥിനിയോട് സ്റ്റോപ്പ് എത്തുന്നതിന് മുൻപ് തന്നെ ഇറങ്ങാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. കേൾക്കാതെ വന്നതോടെ പിന്നിൽ ബാഗിൽ പിടിച്ച് വലിച്ചതോടെ കുട്ടികൾ മുകളിലത്തെ സ്റ്റെപ്പിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

എന്നിട്ടും ബസ് നിർത്താതെ മുൻപോട്ട് എടുത്തു, യാത്രക്കാർ ബഹളം വെച്ചതോടെയാണ് ബസ് നിർത്തിയത്. ഒരു കുട്ടിയുടെ ചെരുപ്പ് ടയറിനടിയിൽ നിന്നാണ് കിട്ടിയതെന്നും ഭാഗ്യം കൊണ്ടുമാത്രം രക്ഷപെട്ടതാണെന്നും രക്ഷിതാവ് പറയുന്നു.

തിരിച്ച് കുട്ടികളെ ബസിൽ കയറ്റി കൊണ്ടുപോയെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ നൂറുരൂപ കയ്യിൽ കൊടുത്ത ശേഷം നടക്കാവ് സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നു. തുടർന്ന് രക്ഷിതാവ് എത്തി ബസിനെ പിന്തുടർന്ന് ചോദ്യം ചെയ്‌തെങ്കിലും കുട്ടിയെ തള്ളിയിട്ടിട്ടില്ലെന്ന് ഡ്രൈവർ വാദിക്കുകയായിരുന്നു.

ബസിൽ കയറുമ്പോഴും കണ്ടക്ടർ കയ്യിൽ അടിച്ചതായി വിദ്യാർത്ഥിനി രക്ഷിതാവിനോട് പറഞ്ഞു. എന്തിനാണ് ബസിൽ കയറുന്നതെന്ന് ചോദിച്ചായിരുന്നു തല്ലിയത്..

രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. വിദ്യാർത്ഥികൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നടക്കാവ് പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനും രക്ഷിതാക്കൾ പരാതി കൊടുത്തിട്ടുണ്ട്.

#Complaint #students #pushed #from #bus #bus #staff #Kallai.

Next TV

Related Stories
#coupledeath | ദമ്പതികളുടെ മരണം; പ്രിയയുടെ കഴുത്തിൽ കണ്ട പാടുകൾ ഭർത്താവ് ബലം പ്രയോഗിച്ചതെന്ന് നിഗമനം, വിശദ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

Oct 28, 2024 05:27 PM

#coupledeath | ദമ്പതികളുടെ മരണം; പ്രിയയുടെ കഴുത്തിൽ കണ്ട പാടുകൾ ഭർത്താവ് ബലം പ്രയോഗിച്ചതെന്ന് നിഗമനം, വിശദ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

പ്രിയയുടെ ശരീരത്തിൽ നിന്ന് കഴുത്തു ഞെരിക്കാൻ ഉപയോഗിച്ചുവെന്ന തരത്തിലുള്ള കയർ കണ്ടെത്തിയിട്ടുണ്ട്.അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ടു...

Read More >>
#arrest | ഓട്ടോറിക്ഷയിൽ കടത്താൻ  ശ്രമിച്ച 20.1 കിലോഗ്രാം കഞ്ചാവുമായി മൂന്ന്പേർ എക്സൈസ് പിടിയിൽ

Oct 28, 2024 04:46 PM

#arrest | ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 20.1 കിലോഗ്രാം കഞ്ചാവുമായി മൂന്ന്പേർ എക്സൈസ് പിടിയിൽ

പിടിയിലായ ശംഭു, അനീഷ് എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ...

Read More >>
#BusFire | ലോഫ്ലോർ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ച സംഭവം; വൻ ദുരന്തമൊഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടൽ

Oct 28, 2024 04:40 PM

#BusFire | ലോഫ്ലോർ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ച സംഭവം; വൻ ദുരന്തമൊഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടൽ

വിവരമറിഞ്ഞ് ജനപ്രതിനിധികളും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും പൊലീസ്, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
#PriyankaGandhi | വയനാട്ടുകാർ ബ്രിട്ടീഷുകാർക്കെതിരേ പോരാടിയവർ, വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യും - പ്രിയങ്ക

Oct 28, 2024 04:32 PM

#PriyankaGandhi | വയനാട്ടുകാർ ബ്രിട്ടീഷുകാർക്കെതിരേ പോരാടിയവർ, വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യും - പ്രിയങ്ക

ജനാധിപത്യത്തിന് വേണ്ടിയും മതേതരത്വത്തിന് വേണ്ടിയും സത്യത്തിന് വേണ്ടിയും നിലകൊള്ളാൻ തയാറാകണമെന്നും പ്രിയങ്ക ഗാന്ധി...

Read More >>
 #KSurendran | 'വടകരയില്‍ നടത്തിയ അതേ കളിയാണ് ഈ തെരഞ്ഞെടുപ്പിലും കളിക്കുന്നത്; ഉപതെരഞ്ഞെടുപ്പ് എങ്ങനെ ഉണ്ടായെന്നത് ആലോചിക്കണമെന്ന്' കെ സുരേന്ദ്രന്‍

Oct 28, 2024 04:11 PM

#KSurendran | 'വടകരയില്‍ നടത്തിയ അതേ കളിയാണ് ഈ തെരഞ്ഞെടുപ്പിലും കളിക്കുന്നത്; ഉപതെരഞ്ഞെടുപ്പ് എങ്ങനെ ഉണ്ടായെന്നത് ആലോചിക്കണമെന്ന്' കെ സുരേന്ദ്രന്‍

ഏത് ഏജന്‍സി നിര്‍മാണം ഏറ്റെടുക്കും ഇത്തരം കാര്യങ്ങളിലൊന്നും സംസ്ഥാന സര്‍ക്കാരിന് യാതൊരു വ്യക്തതയുമില്ല. എല്‍ഡിഎഫ് അവിടെ ഒരു മുട്ടുസൂചിയുടെ...

Read More >>
#koyilandiatmrobbery | ബാക്കി പണം എവിടെ? ദുരൂഹതകൾ ബാക്കി, കൊയിലാണ്ടിയിലെ കവർച്ചാ നാടകം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ്

Oct 28, 2024 04:05 PM

#koyilandiatmrobbery | ബാക്കി പണം എവിടെ? ദുരൂഹതകൾ ബാക്കി, കൊയിലാണ്ടിയിലെ കവർച്ചാ നാടകം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ്

കേസിൽ ഇനിയും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ പണം സംബന്ധിച്ചുള്ള ദുരൂഹതകൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിനാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ...

Read More >>
Top Stories