#hospitalised | ഉച്ച കഴിഞ്ഞതോടെ കടുത്ത ചുമയും ശ്വാസ തടസവും; തെലങ്കാന സ്കൂളിലെ 30 വിദ്യാർത്ഥികൾ ആശുപത്രിയിൽ

#hospitalised | ഉച്ച കഴിഞ്ഞതോടെ കടുത്ത ചുമയും ശ്വാസ തടസവും; തെലങ്കാന സ്കൂളിലെ 30 വിദ്യാർത്ഥികൾ ആശുപത്രിയിൽ
Oct 28, 2024 04:51 PM | By Athira V

ഹൈദരാബാദ്: ( www.truevisionnews.comതെലങ്കാനയിലെ ഒരു സ്കൂളിൽ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ വിദ്യാ‍ർത്ഥികൾക്ക് ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.

എന്നാൽ, ഉച്ച കഴിഞ്ഞതോടെ വിദ്യാർത്ഥികൾക്ക് കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് 30 വിദ്യാർത്ഥികളെ പെഡ്ഡപ്പള്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെഡ്ഡപ്പള്ളിയിലുള്ള കസ്തൂർബാ ഗാന്ധി ഗേൾസ് വിദ്യാലയ എന്ന സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ശ്വാസ തടസം അനുഭവപ്പെട്ടത്. വിവരമറിഞ്ഞതോടെ രക്ഷിതാക്കൾ പരിഭ്രാന്തരായി സ്കൂളിലേയ്ക്ക് എത്തിയിരുന്നു.

അടുത്തിടെ സ്കൂളിന് സമീപമുള്ള കൃഷിയിടങ്ങളിൽ കീടനാശിനി പ്രയോഗിച്ചിരുന്നുവെന്നും ഇതാകാം വിദ്യാർത്ഥികൾക്ക് ശ്വാസ തടസം അനുഭവപ്പെടാൻ കാരണമായതെന്നും പ്രദേശവാസികൾ പറഞ്ഞു.

ജില്ലാ മെഡിക്കൽ ഓഫീസർ പ്രമോദ് കുമാർ ഉൾപ്പെടെ ആരോഗ്യ വകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി വിദ്യാർത്ഥികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.

വിദ്യാർത്ഥികൾക്ക് അനുഭവപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ഭക്ഷ്യവിഷബാധയെ തുടർന്നുള്ളതല്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഛർദ്ദിയോ വയറിളക്കമോ അനുഭവപ്പെട്ടിരുന്നില്ല.

ഏതെങ്കിലും തരത്തിലുള്ള പകർച്ച വ്യാധിയാകാം ഇതിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് ആർക്കും മറ്റ് പ്രശ്നങ്ങളില്ലെന്നും എല്ലാവരുടെയും ആരോഗ്യസ്ഥിതി സാധാരണ നിലയിലായെന്നും ആശുപത്രി അധികൃതർ അറിയിച്ചു.








#Severe #cough #shortness #breath #afternoon #30 #students #Telangana #school #hospital

Next TV

Related Stories
#sambalconflict | യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു, 22 പേർക്ക് പരിക്ക്, 15 പേർ കസ്റ്റഡിയിൽ

Nov 24, 2024 05:02 PM

#sambalconflict | യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു, 22 പേർക്ക് പരിക്ക്, 15 പേർ കസ്റ്റഡിയിൽ

കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി എടുക്കും എന്ന് ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ്...

Read More >>
#saved | ട്രെയിൻ  യാത്രയ്ക്കിടെ ഹൃദയാഘാതം; വയോധികന് സിപിആർ നൽകി ടിടിഇ

Nov 24, 2024 04:22 PM

#saved | ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; വയോധികന് സിപിആർ നൽകി ടിടിഇ

ഇയാളെ പിന്നീട് ബിഹാറിലെ ഛപര റെയില്‍വേ സ്റ്റേഷനിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റില്‍ പറയുന്നു....

Read More >>
#NarendraModi  | വഖഫ്​ നിയമത്തിന്​ ഭരണഘടനയിൽ സ്ഥാനമില്ല  - നരേന്ദ്ര മോദി

Nov 24, 2024 03:04 PM

#NarendraModi | വഖഫ്​ നിയമത്തിന്​ ഭരണഘടനയിൽ സ്ഥാനമില്ല - നരേന്ദ്ര മോദി

വഖഫ്​ സ്വത്തുക്കൾ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂട്​ ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തുല്യതയുടെയും മതേതരത്വത്തിൻറെയും തത്വങ്ങളുമായി...

Read More >>
#Manipur | മണിപ്പൂരിൽ അക്രമങ്ങൾ നടത്തുന്നവരോട് വിട്ടുവീഴ്ച  വേണ്ട ,ചുമതല വീണ്ടും സുരക്ഷാ ഉപദേഷ്ടാവിന്

Nov 24, 2024 08:42 AM

#Manipur | മണിപ്പൂരിൽ അക്രമങ്ങൾ നടത്തുന്നവരോട് വിട്ടുവീഴ്ച വേണ്ട ,ചുമതല വീണ്ടും സുരക്ഷാ ഉപദേഷ്ടാവിന്

യുണിഫൈഡ് കമാൻഡിന്റെ സമ്പൂർണ ചുമതല വീണ്ടും സുരക്ഷാ ഉപദേഷ്ടാവിനായിരിക്കുമെന്നുംയൂണിഫൈഡ് കമാൻഡിന്റെ തലവനായ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ്...

Read More >>
#narendramodi |   'നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും വിജയമാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്' - നരേന്ദ്രമോദി

Nov 23, 2024 09:22 PM

#narendramodi | 'നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും വിജയമാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്' - നരേന്ദ്രമോദി

മഹാരാഷ്ട്രയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഞങ്ങളുടെ സഖ്യം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പ്...

Read More >>
#priyankagandhi |  'തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി' - പ്രിയങ്ക ഗാന്ധി

Nov 23, 2024 04:29 PM

#priyankagandhi | 'തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി' - പ്രിയങ്ക ഗാന്ധി

വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ...

Read More >>
Top Stories










Entertainment News