#Protest | എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തം; കണ്ണൂരില്‍ റോഡ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍

#Protest | എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തം; കണ്ണൂരില്‍ റോഡ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍
Oct 28, 2024 01:54 PM | By VIPIN P V

കണ്ണൂര്‍: (truevisionnews.com) എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം.

കണ്ണൂരില്‍ കമ്മീഷണര്‍ ഓഫീസിലേക്കുള്ള ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. റോഡില്‍ കുത്തിയിരുന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് ഹരിദാസന്‍ ഉള്‍പ്പടെയാണ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

ബാരിക്കേഡ് മറിച്ചിടാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയുകയും ജീപ്പിന്റെ താക്കോല്‍ ഊരി മാറ്റുകയും ചെയ്തു.

പ്രകാശ് ബാബുവിനെയും ഹരിദാസനെയും വിട്ടയച്ചതോടെയാണ് ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നിലുള്ള പ്രതിഷേധം അവസാനിച്ചത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയെ രക്ഷപ്പെടുത്താനുള്ള ഗവേഷണമാണ് സിപിഐഎം നടത്തുന്നതെന്ന് പ്രകാശ് ബാബു ആരോപിച്ചു.

നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി നല്‍കിയില്ല. കേസ് അട്ടിമറിച്ചു. ഇന്‍ക്വസ്റ്റ് നടത്തിയതിലും പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിലും ദുരൂഹതയുണ്ട്. നീതി ഉറപ്പാക്കാന്‍ ബിജെപരി ശ്രമിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.

#ADMNaveenBabu #Death #Strong #Protest #Against #PPDivya #BJP #workers #blocked #road #Kannur

Next TV

Related Stories
#coupledeath | ദമ്പതികളുടെ മരണം; പ്രിയയുടെ കഴുത്തിൽ കണ്ട പാടുകൾ ഭർത്താവ് ബലം പ്രയോഗിച്ചതെന്ന് നിഗമനം, വിശദ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

Oct 28, 2024 05:27 PM

#coupledeath | ദമ്പതികളുടെ മരണം; പ്രിയയുടെ കഴുത്തിൽ കണ്ട പാടുകൾ ഭർത്താവ് ബലം പ്രയോഗിച്ചതെന്ന് നിഗമനം, വിശദ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

പ്രിയയുടെ ശരീരത്തിൽ നിന്ന് കഴുത്തു ഞെരിക്കാൻ ഉപയോഗിച്ചുവെന്ന തരത്തിലുള്ള കയർ കണ്ടെത്തിയിട്ടുണ്ട്.അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ടു...

Read More >>
#arrest | ഓട്ടോറിക്ഷയിൽ കടത്താൻ  ശ്രമിച്ച 20.1 കിലോഗ്രാം കഞ്ചാവുമായി മൂന്ന്പേർ എക്സൈസ് പിടിയിൽ

Oct 28, 2024 04:46 PM

#arrest | ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 20.1 കിലോഗ്രാം കഞ്ചാവുമായി മൂന്ന്പേർ എക്സൈസ് പിടിയിൽ

പിടിയിലായ ശംഭു, അനീഷ് എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ...

Read More >>
#BusFire | ലോഫ്ലോർ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ച സംഭവം; വൻ ദുരന്തമൊഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടൽ

Oct 28, 2024 04:40 PM

#BusFire | ലോഫ്ലോർ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ച സംഭവം; വൻ ദുരന്തമൊഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടൽ

വിവരമറിഞ്ഞ് ജനപ്രതിനിധികളും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും പൊലീസ്, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
 #Complaint | കോഴിക്കോട് വിദ്യാർത്ഥികളെ ബസ് ജീവനക്കാർ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി

Oct 28, 2024 04:33 PM

#Complaint | കോഴിക്കോട് വിദ്യാർത്ഥികളെ ബസ് ജീവനക്കാർ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി

നിർത്താതെ പോയ ബസിനടിയിൽപ്പെട്ട ഒരു വിദ്യാർത്ഥി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്....

Read More >>
#PriyankaGandhi | വയനാട്ടുകാർ ബ്രിട്ടീഷുകാർക്കെതിരേ പോരാടിയവർ, വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യും - പ്രിയങ്ക

Oct 28, 2024 04:32 PM

#PriyankaGandhi | വയനാട്ടുകാർ ബ്രിട്ടീഷുകാർക്കെതിരേ പോരാടിയവർ, വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യും - പ്രിയങ്ക

ജനാധിപത്യത്തിന് വേണ്ടിയും മതേതരത്വത്തിന് വേണ്ടിയും സത്യത്തിന് വേണ്ടിയും നിലകൊള്ളാൻ തയാറാകണമെന്നും പ്രിയങ്ക ഗാന്ധി...

Read More >>
 #KSurendran | 'വടകരയില്‍ നടത്തിയ അതേ കളിയാണ് ഈ തെരഞ്ഞെടുപ്പിലും കളിക്കുന്നത്; ഉപതെരഞ്ഞെടുപ്പ് എങ്ങനെ ഉണ്ടായെന്നത് ആലോചിക്കണമെന്ന്' കെ സുരേന്ദ്രന്‍

Oct 28, 2024 04:11 PM

#KSurendran | 'വടകരയില്‍ നടത്തിയ അതേ കളിയാണ് ഈ തെരഞ്ഞെടുപ്പിലും കളിക്കുന്നത്; ഉപതെരഞ്ഞെടുപ്പ് എങ്ങനെ ഉണ്ടായെന്നത് ആലോചിക്കണമെന്ന്' കെ സുരേന്ദ്രന്‍

ഏത് ഏജന്‍സി നിര്‍മാണം ഏറ്റെടുക്കും ഇത്തരം കാര്യങ്ങളിലൊന്നും സംസ്ഥാന സര്‍ക്കാരിന് യാതൊരു വ്യക്തതയുമില്ല. എല്‍ഡിഎഫ് അവിടെ ഒരു മുട്ടുസൂചിയുടെ...

Read More >>
Top Stories