#clash | പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം, കസ്റ്റഡിയിലുള്ളവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി

#clash | പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം,  കസ്റ്റഡിയിലുള്ളവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി
Oct 28, 2024 07:23 AM | By Susmitha Surendran

പാലക്കാട്: (truevisionnews.com)  കൂറ്റനാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി പൊലീസ്.

എതിരാളികളെ വകവരുത്താൻ ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് വിദ്യാ൪ത്ഥികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കലോത്സവവുമായി ബന്ധപ്പെട്ട ത൪ക്കമാണ് സംഘ൪ഷത്തിൽ കലാശിച്ചത്. ഒരു വിദ്യാ൪ത്ഥിക്ക് കുത്തേറ്റിരുന്നു.

കൂർത്ത മുനയുള്ള, പിടിഭാഗത്ത് പേപ്പർ ടാപ്പ് ചുറ്റിയ സ്റ്റീൽ നിർമ്മിത ആയുധം, ഗുണ്ടാ സംഘങ്ങൾ തലയ്ക്കടിക്കാൻ ഉപയോഗിക്കുന്ന മടക്കി വെക്കാൻ സാധിക്കുന്നതും അഗ്രഭാഗത്ത് സ്റ്റീൽ ഉണ്ടായോട് കൂടിയതുമായ മറ്റൊരു ആയുധം, മൂ൪ച്ചയുള്ള കത്തി.

സംഘ൪ഷത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്ലസ് ടു വിദ്യാ൪ത്ഥികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത് മാരകായുധങ്ങൾ. തല തല്ലി പൊളിക്കും, മാപ്പ് പറഞ്ഞ് ഏത്തമിട്ട് സ്ഥലം വിട്ടോ. ക്വട്ടേഷൻ സംഘങ്ങളെ വെല്ലും വിധമായിരുന്നു വെല്ലുവിളിയും, ക്രൂര മ൪ദനവും.

നാലു ദിവസം മുമ്പായിരുന്നു തൃത്താല ഉപജില്ല കലോത്സവം നടന്നത്. കുമരനല്ലൂർ, മേഴത്തൂർ സ്കൂളുകളിലെ പ്ലസ് ടു വിദ്യാ൪ത്ഥികൾ തമ്മിൽ കലോത്സവത്തിനിടെയാണ് ആദ്യം സംഘ൪ഷമുണ്ടായത്.

പിന്നാലെ പരസ്പരം പക വീട്ടുമെന്ന് പറഞ്ഞ് ഇരു വിഭാഗവും വീഡിയോ പുറത്തിറക്കി. ഇതിനിടെ അധ്യാപകരും രക്ഷിതാക്കളും ചേ൪ന്ന് ഒത്തുതീ൪പ്പ് ശ്രമത്തെ തുടര്‍ന്ന് വിഡിയോ പിൻവലിച്ചു.

ഇതിനു പിന്നാലെ ഒത്തുതീ൪പ്പിനായി ഇരുവിഭാഗം വിദ്യാ൪ത്ഥികളും കൂട്ടനാട് മല റോഡിലെത്തി. വീണ്ടും ത൪ക്കവും കയ്യാങ്കളിയും കത്തിക്കുത്തായി മാറുകയായിരുന്നു.

വിദ്യാർഥി സംഘ൪ഷത്തിൽ വയറിന് കുത്തേറ്റ മേഴത്തൂ൪ സ്കൂളിലെ വിദ്യാർഥി ആശുപത്രിയിൽ തുടരുകയാണ്. വിദ്യാ൪ത്ഥികൾക്ക് ആയുധങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്ന അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.



#Police #found #weapons #from #those #custody #clash #between #Kootanad #Plus #Two #students.

Next TV

Related Stories
#Indiancoffeehouse | ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി

Oct 28, 2024 10:31 AM

#Indiancoffeehouse | ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി

കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയിൽ ചത്ത പഴുതാരയെ ലഭിച്ചത്....

Read More >>
#accident | പാനൂർ സ്വദേശിയായ കോളേജ് വിദ്യാർത്ഥി   ബംഗ്ളൂരുവിൽ ട്രെയിൻ  തട്ടി മരിച്ചു

Oct 28, 2024 10:11 AM

#accident | പാനൂർ സ്വദേശിയായ കോളേജ് വിദ്യാർത്ഥി ബംഗ്ളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു

കോറമംഗല കൃപാനിധി കോളേജിൽ ബി.സി.എ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. സനിലയാണ് മാതാവ്. പി.പി. സിബിൻ...

Read More >>
#PPDivya | സര്‍വ്വകലാശാല സെനറ്റില്‍ നിന്ന് പുറത്താക്കണം; ദിവ്യക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി

Oct 28, 2024 09:59 AM

#PPDivya | സര്‍വ്വകലാശാല സെനറ്റില്‍ നിന്ന് പുറത്താക്കണം; ദിവ്യക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി

ജില്ലാ സമ്മേളനം കഴിഞ്ഞ് വരുന്ന പുതിയ ജില്ലാ കമ്മിറ്റിയില്‍ ദിവ്യയെ ഉള്‍പ്പെടുത്താതിരിക്കാനും തീരുമാനമുണ്ട്. നടപടി പ്രത്യക്ഷത്തില്‍...

Read More >>
#theft | രണ്ട് ജൂവലറിയിലടക്കം നാല് കടയിൽ കവർച്ച, ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി പിടിയിൽ

Oct 28, 2024 09:43 AM

#theft | രണ്ട് ജൂവലറിയിലടക്കം നാല് കടയിൽ കവർച്ച, ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി പിടിയിൽ

വിവിധ സംസ്ഥാനങ്ങളിലും ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിലടക്കം ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ദൻരാജ് എന്ന് പോലീസ്...

Read More >>
#StabbedCase | സഹോദരനെ വഴിയിൽ തടഞ്ഞു, ചോദിക്കാനെത്തിയ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവം; നാല് പേര്‍ പിടിയില്‍

Oct 28, 2024 09:17 AM

#StabbedCase | സഹോദരനെ വഴിയിൽ തടഞ്ഞു, ചോദിക്കാനെത്തിയ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവം; നാല് പേര്‍ പിടിയില്‍

കണ്ണനല്ലൂര്‍ പൊലീസാണ് സംഭത്തില്‍ അന്വേഷണം നടത്തുന്നത്. കൊലപാതക ദൃശ്യങ്ങള്‍...

Read More >>
Top Stories