#StabbedCase | സഹോദരനെ വഴിയിൽ തടഞ്ഞു, ചോദിക്കാനെത്തിയ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവം; നാല് പേര്‍ പിടിയില്‍

#StabbedCase | സഹോദരനെ വഴിയിൽ തടഞ്ഞു, ചോദിക്കാനെത്തിയ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവം; നാല് പേര്‍ പിടിയില്‍
Oct 28, 2024 09:17 AM | By VIPIN P V

കൊല്ലം: (truevisionnews.com) വെളിച്ചിക്കാലയില്‍ സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍.

വെളിച്ചിക്കാല സ്വദേശികളായ സദാം, ഷെഫീഖ്, അന്‍സാരി, നൂറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ്(35) ആയിരുന്നു കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ നവാസിനെ പ്രതികള്‍ കുത്തുകയായിരുന്നു. വാക്ക് തര്‍ക്കം കയ്യാങ്കളിയിലേക്കും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.

നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരെ ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിച്ചിരുന്നു.

വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത് സംബന്ധിച്ച് രാത്രി തന്നെ കണ്ണനല്ലൂര്‍ പൊലീസില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു.

സഹോദരനെ ആക്രമിച്ചത് ചോദിക്കാനായാണ് നവാസ് എത്തിയത്. കഴുത്തിന് പിന്നില്‍ ആഴത്തില്‍ കുത്തേറ്റ നവാസ് തല്‍ക്ഷണം മരിച്ചു.

കണ്ണനല്ലൂര്‍ പൊലീസാണ് സംഭത്തില്‍ അന്വേഷണം നടത്തുന്നത്. കൊലപാതക ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

#incident #brother #stopped #road #young #man #who #stabbed #death #four #people #arrested

Next TV

Related Stories
#policecustody | വാഹനം ഇടിച്ചിട്ട ശേഷം പരിക്ക് പറ്റിയയാളെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവം; രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ

Oct 28, 2024 12:54 PM

#policecustody | വാഹനം ഇടിച്ചിട്ട ശേഷം പരിക്ക് പറ്റിയയാളെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവം; രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ

വെള്ളറട പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിലാണ് പ്രതികളെ...

Read More >>
#priyankagandhi | ആവേശ വരവേൽപ്പ്; പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍, ആദ്യ സമ്മേളനം മീനങ്ങാടിയിൽ

Oct 28, 2024 12:42 PM

#priyankagandhi | ആവേശ വരവേൽപ്പ്; പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍, ആദ്യ സമ്മേളനം മീനങ്ങാടിയിൽ

ഹെലികോപ്റ്റര്‍ മാര്‍ഗം നീലഗിരി കോളേജ് ഗ്രൗണ്ടില്‍ എത്തിയ പ്രിയങ്ക ഇന്നും നാളേയുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി...

Read More >>
#thenkurissihonourkillingcase | 'ശിക്ഷാവിധിയിൽ തൃപ്തിയില്ല, ഇവര് പുറത്തിറങ്ങിയാൽ എന്നേം എന്റെ വീട്ടുകാരേം കൊല്ലും'- അനീഷിന്റെ കുടുംബം

Oct 28, 2024 12:15 PM

#thenkurissihonourkillingcase | 'ശിക്ഷാവിധിയിൽ തൃപ്തിയില്ല, ഇവര് പുറത്തിറങ്ങിയാൽ എന്നേം എന്റെ വീട്ടുകാരേം കൊല്ലും'- അനീഷിന്റെ കുടുംബം

ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളൊന്നുംവിധിയിലില്ല. അപ്പീലിന് പോകുമെന്നും കുടുംബം...

Read More >>
#Humantrafficking | ഒടുവിൽ ആശ്വാസ തീരത്തെത്തി; കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികളായ യുവാക്കൾ നാട്ടിലെത്തി

Oct 28, 2024 12:01 PM

#Humantrafficking | ഒടുവിൽ ആശ്വാസ തീരത്തെത്തി; കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികളായ യുവാക്കൾ നാട്ടിലെത്തി

സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമാകേണ്ടി വരുമെന്ന് അറിഞ്ഞതോടെ ജോലി ചെയ്യാൻ വിസമ്മതിച്ച യുവാക്കൾക്ക് ശാരീരിക മാനസിക പീഡനങ്ങളും ഏൽക്കേണ്ടി...

Read More >>
#thamarasserychuram |   താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം

Oct 28, 2024 11:45 AM

#thamarasserychuram | താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം

റോഡിലെ കുഴി അടയ്ക്കുന്ന പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം...

Read More >>
#accident |  സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു

Oct 28, 2024 11:41 AM

#accident | സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു

കൊടേക്കനാലിൽ നിന്നും മടങ്ങി വരും വഴിയാണ് ബസ് അപകടത്തിൽ...

Read More >>
Top Stories