ബംഗളൂരു: (truevisionnews.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിവമൊഗ്ഗ സ്വദേശിയായ പ്രതിക്ക് 20 വർഷം തടവ്.
പെൺകുട്ടിയുടെ ബന്ധുകൂടിയായ ശ്രീനിവാസ സുവർണ എന്ന 27കാരനാണ് പ്രതി. 2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.
ബ്രഹ്മാവറിൽ ബന്ധുവീട്ടിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയും കുടുംബവും വിവാഹ ശേഷം പ്രതിയുടെ വീട്ടിൽ കുറച്ചുദിവസം താമസിച്ചിരുന്നു.
ഈ കാലയളവിലാണ് പീഡിപ്പിച്ചത്. പീഡന വിവരം പുറത്തറിയിച്ചാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ, മാസങ്ങൾക്കുശേഷം പെൺകുട്ടി ഗർഭിണിയാണെന്ന വിവരമറിഞ്ഞതോടെയാണ് കുടുംബം പരാതി നൽകിയത്.
ഉഡുപ്പി വനിത പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞവർഷം ഡിസംബറിൽ കുറ്റപത്രം സമർപ്പിച്ചു. 20 സാക്ഷികളെ വിസ്തരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ ഉഡുപ്പി ജില്ല കോടതി ജഡ്ജി ശ്രീനിവാസ സുവർണ പ്രതി കുറ്റക്കാരനെന്ന് വിധിച്ചു.
20 വർഷം തടവിന് പുറമെ 21,000 രൂപ പിഴയും വിധിച്ചു. ഇതിൽ 15,000 രൂപ ഇരക്ക് നൽകാൻ വിധിച്ചു. ഇരക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക സർക്കാറിനോട് കോടതി നിർദേശിച്ചു. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ വൈ.ടി. രാഘവേന്ദ്ര ഹാജരായി.
#girl #who #about #participate #wedding #ceremony #relative #house #molested #old #jailed #years #POCSOcase