ബംഗളൂരു: (truevisionnews.com) ഭർതൃമതിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കോലാർ തൊട്ലി സ്വദേശിനി നന്ദിനി (24) ആണ് മരിച്ചത്.
കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മരണത്തിന് പിന്നിൽ ഭർത്താവ് നാഗേഷ് ആണെന്നാണ് പൊലീസ് നിഗമനം. അനാഥയായ നന്ദിനി അനാഥാലയത്തിലാണ് വളർന്നത്.
തുടർന്ന് അനാഥയായ നാഗേഷിനെ വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി നാഗേഷ് വീട്ടിൽ മദ്യപിച്ചെത്തി വഴക്കിട്ടിരുന്നു.
വഴക്കിനെ തുടർന്ന് നാഗേഷ് നന്ദിനിയെ കൊലപ്പെടുത്തിയതാണെന്ന് ഗ്രാമവാസികൾ ആരോപിച്ചു.
കോലാർ റൂറൽ പൊലീസ് കേസെടുത്തു. നാഗേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
#case #death #married #woman #under #mysterious #circumstances #deadbody #found #hanging