#founddead | ദമ്പതികളുടെ മരണം; സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം, കയർ കണ്ടെത്തി

#founddead | ദമ്പതികളുടെ മരണം; സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം, കയർ കണ്ടെത്തി
Oct 27, 2024 07:52 PM | By VIPIN P V

പാറശാല (തിരുവനന്തപുരം) : (truevisionnews.com) കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജും (45), ഭാര്യ പ്രിയയും (40) മരിച്ച സംഭവത്തിൽ വഴിത്തിരിവ്.

ഭാര്യയെ കഴുത്ത‍ു ഞെരിച്ചു കൊന്നശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നു പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ദമ്പതികളുടെ സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

പ്രിയയെ കഴു‍ത്തുഞെരിക്കാൻ സെൽവരാജ് ഉപയോഗിച്ച കയർ വീട്ടിൽനിന്നു കണ്ടെത്തി. ദമ്പതികൾ യുട്യൂബിൽ സജീവമായിരുന്നു.

2 ദിവസം മുൻപ് ഇവർ യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിൽ മരിക്കാൻ തയാറെടുക്കുകയാണെന്നു സൂചനയുള്ള വരികളുണ്ടായിരുന്നു. സെൽവരാജിനെ തൂങ്ങിയനിലയിലും ഭാര്യയെ കട്ടിലിൽ മരിച്ചനിലയിലുമാണു കണ്ടെത്തിയത്.

വീട്ടിലെ വിശേഷങ്ങളാണു ചെറിയ വിഡിയോകളായി അപ്‌ലോഡ് ചെയ്തിരുന്നത്. അവസാന വിഡിയോ അപ്‌‌ലോഡ് ചെയ്തത് 25നാണ്. ഇരുവർക്കും പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നതായി അറിയില്ലെന്നു നാട്ടുകാർ പറഞ്ഞു.

മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. എറണാകുളത്തു ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ നാട്ടിലെത്തിയപ്പോഴാണു മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

#incident #couple #founddead #inside #house #Selvaraj #took #own #life #strangling #Priya #rope #found

Next TV

Related Stories
#death | വീട്ടുമുറ്റത്ത് തെന്നിവീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

Oct 27, 2024 10:59 PM

#death | വീട്ടുമുറ്റത്ത് തെന്നിവീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആദ്യം തൊടുപുഴയിലേയും പിന്നീട് എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലും...

Read More >>
#skeletonfound |  മൈലമൂട് വനത്തിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

Oct 27, 2024 10:21 PM

#skeletonfound | മൈലമൂട് വനത്തിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

കഴിഞ്ഞ സെപ്റ്റംബറിൽ കാണാതായ ഭരതന്നൂർ സ്വദേശിയുടേതാണെന്നാണ് അസ്ഥികൂടം എന്നാണ് പാങ്ങോട് പൊലീസിന്‍റെ പ്രാഥമിക...

Read More >>
#Attack | വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചതായി പരാതി; ആറംഗ സംഘത്തെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Oct 27, 2024 10:12 PM

#Attack | വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചതായി പരാതി; ആറംഗ സംഘത്തെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഇന്ന് ഉച്ചയ്ക്ക 1.30ഓടെയാണ് ആക്രമണം ഉണ്ടായത്. ആറംഗ സംഘമെത്തി വാതിൽ തള്ളി തുറന്ന് വീടിന്‍റെ ഷോക്കേസ് ചില്ല് തകർക്കുകയും ലില്ലിയെ തള്ളിയിടുകയും...

Read More >>
#TrainDeath | 24-കാരി ട്രെയിൻ തട്ടി മരിച്ചു; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

Oct 27, 2024 10:03 PM

#TrainDeath | 24-കാരി ട്രെയിൻ തട്ടി മരിച്ചു; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

താനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക്...

Read More >>
#Thrissurpooram | പൂരം കലക്കലില്‍ ആദ്യത്തെ കേസ്; എഫ്‌ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല

Oct 27, 2024 09:41 PM

#Thrissurpooram | പൂരം കലക്കലില്‍ ആദ്യത്തെ കേസ്; എഫ്‌ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല

എസ്‌ഐടി സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍...

Read More >>
Top Stories