കോഴിക്കോട് വടകരയിൽ വൻ മദ്യവേട്ട; ലോറിയിൽ കടത്തുകയായിരുന്ന 200 ലിറ്റർ മാഹി മദ്യം പിടികൂടി

 കോഴിക്കോട് വടകരയിൽ വൻ മദ്യവേട്ട; ലോറിയിൽ കടത്തുകയായിരുന്ന 200 ലിറ്റർ മാഹി മദ്യം പിടികൂടി
Jun 9, 2025 04:34 PM | By Susmitha Surendran

വടകര : (truevisionnews.com) വടകരയിൽ വൻ മാഹി മദ്യ വേട്ട. തമിഴ്‌നാട് റെജിസ്ട്രേഷൻ ലോറിയിൽ കടത്തുകയായിരുന്ന 200 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി . തിരുപ്പൂർ കാങ്കയം സ്വദേശിയായ ലോറി ഡ്രൈവർ ശങ്കറാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലേക്ക് കടത്തുകയായിരുന്ന മദ്യം ലോറിയുടെ പിൻഭാഗത്ത് 23 കേസുകളിലാക്കി സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു.

276 കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. വടകര ദേശീയപാതയിൽ ലിങ്ക്‌റോഡിനോട് ചേർന്നാണ് വാഹനം പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കണ്ണൂരിൽ ചേന ഇറക്കി ശേഷം തമിഴ്‌നാട്ടിലേക്ക് തിരിച്ചുപോകുന്നതിനിടയിലാണ് ഇയാൾ മാഹിയിൽ നിന്നും മദ്യം വാങ്ങിയത്.

Massive liquor bust Vadakara Kozhikode 200 liters Mahi liquor being smuggled lorry seized

Next TV

Related Stories
 കോഴിക്കോട് പേരാമ്പ്രയിൽ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതായി പരാതി

Jun 9, 2025 05:24 PM

കോഴിക്കോട് പേരാമ്പ്രയിൽ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട് പേരാമ്പ്രയിൽ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതായി...

Read More >>
Top Stories