#PoliceCase | വടകരയിലെ വയോധികന്റെ മരണം; കൊലപാതകത്തിന് ശേഷം പ്രതി കാസർഗോഡേക്ക് കടന്നു, പിടിയിലായത് മാഹിയിൽ നിന്ന്

#PoliceCase | വടകരയിലെ വയോധികന്റെ മരണം; കൊലപാതകത്തിന് ശേഷം പ്രതി കാസർഗോഡേക്ക് കടന്നു, പിടിയിലായത് മാഹിയിൽ നിന്ന്
Oct 24, 2024 11:27 PM | By VIPIN P V

വടകര (കോഴിക്കോട് ): (truevisionnews.com) വടകരയിലെ കടവരാന്തയിൽ വയോധികനെ കൊല്ലപ്പെത്തിയ ശേഷം പ്രതി സജിത്ത് കാസർഗോഡേക്ക് കടന്നുകളഞ്ഞിരുന്നു. റംല എന്ന സ്ത്രീക്കൊപ്പമാണ് ഇയാൾ രക്ഷപ്പെട്ടത്.

ഈ സ്ത്രീ പ്രതിയുടെ കൂടെ സ്ഥിരമായി ഉള്ളയാളാണെന്ന് പോലിസ് പറയുന്നു. കാസർഗോഡിൻ്റെയും മംഗലാപുരത്തിൻ്റെയും അതിർത്തി ഗ്രാമത്തിൽ താമസിച്ച് വരികയായിരുന്നു.

കഴിഞ്ഞ ദിവസം സജിത്ത് മാഹിയിലെത്തിയെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. തുടർന്നാണ് ഇയാൾ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ കൊലപാതക കുറ്റം പ്രതി സമ്മതിച്ചു.

പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയത്. സംഭവ ദിവസം സജിത്തും കൊല്ലപ്പെട്ട വയോധികനും ഒരുമിച്ച് മദ്യപിച്ചിരുന്നു.

തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പുതപ്പ് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്.

സെപ്ത‌ംബർ 18 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഒരു മാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത‌ിരിക്കുകയാണ്.

പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി പോലിസ് കസ്റ്റഡി അപേക്ഷ നൽകും. കൊല്ലപ്പെട്ട വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലിസ് പറഞ്ഞു.

#Death #oldman #Vadakara #murder #accused #crossed #over #Kasaragod #apprehended #Mahi

Next TV

Related Stories
#busstrike | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തലശ്ശേരി - കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

Oct 24, 2024 10:54 PM

#busstrike | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തലശ്ശേരി - കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് ബസ് സമരം പിൻവലിക്കാൻ...

Read More >>
#accident | കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥി മരിച്ചു

Oct 24, 2024 10:53 PM

#accident | കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥി മരിച്ചു

അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ചിരുന്ന കൂരിയാട് സ്വദേശി ഹസ്സൻ ഫദല്‍ (19) എന്ന വിദ്യാർത്ഥി നേരത്തെ...

Read More >>
 #foundhanged | പുറത്തിറങ്ങാത്തതിനെത്തുടർന്ന് വീടിന്റെ വാതിൽ പൊളിച്ചുനോക്കി; യുവാവ് തൂങ്ങിമരിച്ച നിലയിൽ

Oct 24, 2024 09:46 PM

#foundhanged | പുറത്തിറങ്ങാത്തതിനെത്തുടർന്ന് വീടിന്റെ വാതിൽ പൊളിച്ചുനോക്കി; യുവാവ് തൂങ്ങിമരിച്ച നിലയിൽ

ആത്മഹത്യയെന്നാണ് പോലീസ് നിഗമനമെന്ന് ഇൻസ്പെക്ടർ വി. രവികുമാർ...

Read More >>
#MVGovindan | എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി; ദിവ്യയ്ക്കെതിരേ നടപടിയുണ്ടായേക്കും -എംവി ഗോവിന്ദന്‍

Oct 24, 2024 09:30 PM

#MVGovindan | എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി; ദിവ്യയ്ക്കെതിരേ നടപടിയുണ്ടായേക്കും -എംവി ഗോവിന്ദന്‍

ശരിയായ നിലപാടിന് വേണ്ടി പൊരുതുന്ന പ്രസ്ഥാനമാണ് സിപിഎം, തെറ്റായ ഒരു നിലപാടിന്റേയും കൂടെ പാര്‍ട്ടി...

Read More >>
Top Stories










Entertainment News