കണ്ണൂര്‍: (truevisionnews.com)എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരേ പാര്‍ട്ടി തലത്തില്‍ നടപടി ഉണ്ടാവുമെന്ന സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
ആഭ്യന്തര വിഷയമായതിനാല്‍ സംഘടനയ്ക്കുളളില്‍ ആലോചിക്കും.
എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടി നിലകൊള്ളുന്നതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.
സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം സംഘാടക സമിതി യോഗത്തിലാണ് എം.വി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്.
"എഡിഎം ആത്മഹത്യ ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ട്. എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി.
ശരിയായ നിലപാടിന് വേണ്ടി പൊരുതുന്ന പ്രസ്ഥാനമാണ് സിപിഎം, തെറ്റായ ഒരു നിലപാടിന്റേയും കൂടെ പാര്‍ട്ടി നില്‍ക്കില്ല. തെറ്റായ രീതി ഉണ്ടായാല്‍ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
'ദിവ്യ ജനപ്രതിനിധിയാണെന്നത് കൊണ്ട് ദിവ്യയ്‌ക്കെതിരേ പോലീസ് ഉള്‍പ്പെടെ നടപടി സ്വീകരിച്ച ഘട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ ഒഴിവാക്കണമെന്ന് പാര്‍ട്ടി ജില്ലാകമ്മിറ്റി തീരുമാനിക്കുകയായിരുന്നു, അതുപോലെ ഒഴിവാക്കി' - എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
പിപി ദിവ്യയ്‌ക്കെതിരേ പോലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടും സിപിഎം ദിവ്യയെ സംരക്ഷിക്കുകയാണെന്ന വ്യാപക ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കി എം.വി ഗോവിന്ദന്‍ രംഗത്തെത്തിയത്.
#party #ADM #family #not #stand #with #wrong #position #Action #may #taken #against #Divya #MVGovindan