#Terrorattack | ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

#Terrorattack | ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു
Oct 24, 2024 10:21 PM | By Jain Rosviya

ദില്ലി : (truevisionnews.com)ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട്  ജവാന്മാർക്ക് വീരമൃത്യു.

നാട്ടുകാരായ 2 പോർട്ടർമാരും കൊല്ലപ്പെട്ടു. ആക്രമണം നടന്നുവെന്ന് ബാരാമുള്ള പൊലീസ് സ്ഥിരീകരിച്ചു.

ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്നും പൊലീസ് അറിയിച്ചു.

72 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ആക്രമണമാണ് സൈനിക വാഹനത്തിന് നേരെയുണ്ടായത്. ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

മൂന്ന് ദിവസം മുൻപ് ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ അഞ്ചു പേര്‍ അതിഥി തൊഴിലാളികളും ഒരാൾ ഡോക്ടറുമാണ്.

സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.



#Terror #attack #military #vehicle #Jammu #and #Kashmir #Two #soldiers #martyred

Next TV

Related Stories
#adm | എഡിഎം വീട്ടില്‍ മരിച്ച നിലയില്‍; മുറിയിലാകെ രക്തം, അന്വേഷണം

Oct 24, 2024 11:47 PM

#adm | എഡിഎം വീട്ടില്‍ മരിച്ച നിലയില്‍; മുറിയിലാകെ രക്തം, അന്വേഷണം

സിവില്‍ ലൈന്‍സിലെ ഔദ്യോഗിക വസതിയിലാണ് സുര്‍ജീതിനെ മരിച്ച നിലയില്‍...

Read More >>
#KarwarMLA | അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസ്; കാർവാർ എംഎൽഎ അറസ്റ്റിൽ

Oct 24, 2024 09:57 PM

#KarwarMLA | അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസ്; കാർവാർ എംഎൽഎ അറസ്റ്റിൽ

ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിലാണ്...

Read More >>
#Terroristattack  | ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണം; നാല് ജവാന്മാർക്ക് പരിക്ക്

Oct 24, 2024 09:06 PM

#Terroristattack | ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണം; നാല് ജവാന്മാർക്ക് പരിക്ക്

പുൽവാമയിൽ ഒരു തൊഴിലാളിക്ക് നേരെ ഭീകരർ വെടിയുതിർത്ത് മണിക്കൂറുകൾക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോർട്ടുകൾ...

Read More >>
#bjpleader | ബി.ജെ.പി നേതാവ് മയക്കുമരുന്ന് വിൽപ്പനക്കിടെ പിടിയിൽ; കാറിലുണ്ടായിരുന്നത് രണ്ടര ലക്ഷത്തിന്റെ ഹെറോയിൻ

Oct 24, 2024 02:19 PM

#bjpleader | ബി.ജെ.പി നേതാവ് മയക്കുമരുന്ന് വിൽപ്പനക്കിടെ പിടിയിൽ; കാറിലുണ്ടായിരുന്നത് രണ്ടര ലക്ഷത്തിന്റെ ഹെറോയിൻ

2017ൽ ഫിറോസാപൂർ റൂറലിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ ആയിരുന്നു സത്കർ കൗർ. 2022ൽ സീറ്റ് നിഷേധിച്ചതോടെ ഇവർ ബി.ജെ.പിയിൽ ചേരുകയായിരുന്നു. 100 ഗ്രാം ഹെറോയിനാണ്...

Read More >>
#busfire | ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; 50 ജീവനുകൾ രക്ഷപ്പെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ

Oct 24, 2024 12:00 PM

#busfire | ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; 50 ജീവനുകൾ രക്ഷപ്പെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ

ബസിന്റെ മുൻവശത്ത് നിന്ന് പുക വരുന്നത് കണ്ട ഡ്രൈവർ യാത്രക്കാരോട് ഉടൻ പുറത്തിറങ്ങാൻ...

Read More >>
Top Stories










Entertainment News