കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് കണ്ണൂർ ദേശീയപാതയിൽ ചെങ്ങോട്ടുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പുറത്തിറങ്ങിയതിന് പിന്നാലെ തീ ആളിപടരുകയായിരുന്നു.
സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാത്രി 10 . 30 ഓടെയായിരുന്നു അപകടം. ചെങ്ങോട്ട്കാവിൽ നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന നാനോ കാർ ആണ് കത്തിയത്. കാറിൽ നിന്നും തീ ആളിപ്പടരുന്നത് കണ്ട് ഡ്രൈവർ കാറിൽ നിന്നും പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.
കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. കാർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്.
#car #that #was #running #Kozhikode #Kannur #National #Highway #caught #fire