ബെംഗളൂരു: അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു.
ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിലാണ് അറസ്റ്റ്.
ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഇന്ന് കേസിൽ സെയിൽ കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സിബിഐ സെയിലിനെ രാത്രി തന്നെ എത്തി അറസ്റ്റ് ചെയ്തത്.
നാളെ സതീഷ് സെയിലിനെ ബെംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതിയിൽ ഹാജരാക്കും. നാളെ കേസിൽ ശിക്ഷാവിധി പ്രസ്താവിക്കുമെന്ന് ജനപ്രതിനിധികളുടെ പ്രത്യേകകോടതി ഉത്തരവിട്ടു.
ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിലടക്കം നേതൃത്വം നൽകിയ സെയിൽ മലയാളികൾക്ക് സുപരിചിതനാണ്.
#Illegal #transporting #iron #ore #Karwar #MLA #arrested