വെളളം കുടിയ്ക്കുന്നത് കുറയുന്നത് മുതല്‍ പുകവലി, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, കൂടുതല്‍ രാസവസ്തുക്കള്‍ അടങ്ങിയ ലിപ്ബാമോ ലിപ്സ്റ്റിക്കോ എല്ലാം ഉപയോഗിയ്ക്കുക എന്നതെല്ലാം ചുണ്ടുകള്‍ കരുവാളിയ്ക്കുന്നതിന് കാരണമാണ്.
ചിലര്‍ക്ക് ചുണ്ടില്‍ അവിടിവിടെയായി കറുപ്പുമുണ്ടാകാം. ഇതിന് പരിഹാരമായി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരത്തില്‍ ഒന്നിനെ കുറിച്ചറിയാം.
തേന്‍ പല സൗന്ദര്യസംരക്ഷണ വഴികള്‍ക്കും ഉപയോഗിച്ചു വരുന്ന ഒന്നാണ്. ഇത് ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടവുമാണ്. ചുണ്ടിന് നിറം മാത്രമല്ല, മൃദുത്വവും മിനുസവും നല്‍കാനും ഇത് നല്ലതാണ്. പഞ്ചസാര ആരോഗ്യത്തിന് ദോഷമാണെങ്കിലും ഇത് നല്ലൊരു സ്‌ക്രബറായി ഉപയോഗിയ്ക്കാം. തേനില്‍ തരികളുള്ള പഞ്ചസാര ചേര്‍ത്തിളക്കി ഇത് ചുണ്ടില്‍ പുരട്ടി സ്‌ക്രബ് ചെയ്യാം. പിന്നീട് തുടച്ചുകളയുകയോ കഴുകുകയോ ചെയ്യാം.
അടുത്തതായി ചുണ്ടില്‍ പുരട്ടാന്‍ ഒരു പായ്ക്ക് തയ്യാറാക്കാം....
ഇതിന് വേണ്ടത് തേനും ചെറുനാരങ്ങയുമാണ്. ചെറുനാരങ്ങയ്ക്ക് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇത് വൈറ്റമിന്‍ സി സമ്പുഷ്ടവുമാണ്. വൈറ്റമിന്‍ സി ചര്‍മാരോഗ്യത്തിന് മികച്ചതാണ്. ഈ പായ്ക്ക് തയ്യാറാക്കാന്‍ തേനില്‍ ചെറുനാരങ്ങനീര് ചേര്‍ത്തിളക്കി ചുണ്ടില്‍ പുരട്ടാം. ഇത് ഒരു മണിക്കൂര്‍ നേരം ഇതേ രീതിയില്‍ വച്ചേക്കണം. പിന്നീട് ഇത് കഴുകിക്കളയാം. ചുണ്ടിനെ മൃദുവാക്കാന്‍ ഇതേറെ നല്ലതാണ്.
ഗ്ലിസറിന്‍ ചര്‍മസംരക്ഷണത്തിന് മികച്ചതാണ്. ഇത് ഈര്‍പ്പം നില നിര്‍ത്താന്‍ നല്ലതാണ്. വരണ്ട സ്വഭാവം ചര്‍മം കരുവാളിയ്ക്കാന്‍ ഇടയാക്കുന്ന ഒന്നാണ്. ഇതുപോലെ തന്നെ പനിനീര് ചര്‍മത്തിന് ഏറെ നല്ലതാണ്. ഇതും പല സൗന്ദര്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഗ്ലിസറിനും പനിനീരും കലര്‍ത്തി പായ്ക്കുണ്ടാക്കി ഇത് ചുണ്ടില്‍ പുരട്ടി കിടക്കാം. പുരട്ടി കിടക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ കഴിയുന്നത്ര നേരം ഇത് പുരട്ടി വയ്ക്കുക.
#health #no #lipstick #color #lips #glow