( www.truevisionnews.com ) സ്ലീവ് ലെസ് ഇടാൻ മടിയുള്ളവരുണ്ട്. കക്ഷത്തിലെ കറുപ്പ് കാരണം പലർക്കും ആത്മവിശ്വാസം നഷ്ടപ്പെടുകയും സ്ലീവ് ലെസ് ധരിക്കാതിരിക്കുകയും ചെയ്യുന്നു. അങ്ങനെ എത്രയോ വസ്ത്രങ്ങൾ ഇടാതെ അലമാരയിൽ സൂക്ഷിച്ച് വച്ചിട്ടുണ്ടാകാം.
മുഖം പോലെ തന്നെ പ്രധാനമാണ് കക്ഷവും. അതിനാൽ വ്യത്തിയോടെ സൂക്ഷിക്കണം. വൃത്തിയോടെ സൂക്ഷിച്ചാൽ കക്ഷത്തിന് യാതൊരു പ്രശ്നവുമില്ലാതെ എപ്പോഴും വയ്ക്കാം. കറുത്ത പാടുകൾ, കക്ഷത്തിലെ ദുർഗന്ധം, ചൊറിച്ചിൽ എന്നിവയിൽ നിന്നും ഇനി മോചനം നേടാം. കക്ഷത്തിലെ ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
വ്യത്തിയാക്കാം
കക്ഷം വ്യത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വിയർപ്പും അഴുക്കും തങ്ങി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ബാക്ടീരിയകൾ വളരാനും അതുപോലെ ദുർഗന്ധത്തിനും കാരണമാകാറുണ്ട്. വീര്യം കുറഞ്ഞ ക്ലെൻസറുകൾ ഉപയോഗിച്ച് കക്ഷം ദിവസവും കഴുകാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് വ്യായാമോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും ചെയ്തോ വിയർക്കുമ്പോൾ. കഴുകിയ ശേഷം തുണി ഉപയോഗിച്ച് തുടച്ച് വ്യത്തിയാക്കാനും ശ്രദ്ധിക്കണം. ഈർപ്പം നിൽക്കുന്നത് ബാക്ടീരിയകൾ ഉണ്ടാകാൻ കാരണമാകും. അതുപോലെ ശരിയായ ഉത്പ്പന്നങ്ങൾ ഉപയോഗിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
മോയ്ചറൈസർ ഇടുക
ആരോഗ്യത്തോടെയും ഭംഗിയായിട്ടും വയ്ക്കാൻ കക്ഷം എപ്പോഴും മോയ്ചറൈസ് ചെയ്യാൻ ശ്രദ്ധിക്കുക. ഇത് വരൾച്ച്, ചൊറിച്ചിൽ, മറ്റ് ബുദ്ധിമുട്ടുകളും മാറ്റാൻ സഹായിക്കും. ലൈറ്റായിട്ടുള്ള മോയ്ചറൈസറുകൾ വേണം തിരഞ്ഞെടുക്കാൻ. കറ്റാർവാഴ, നാച്യുറൽ ഓയിലുകൾ എന്നിവയാണ് അനുയോജ്യം. അമിതമായി കക്ഷം കറുത്താൽ വൈറ്റമിൻ ഇ ഓയിൽ ഉപയോഗിക്കാൻ ശ്രമിക്കണം. ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാൻ ഏറെ സഹായിക്കും.
നാച്യുറൽ ഡിയോർഡൻ്റ്
കക്ഷത്തിന് നല്ല മണവും ഭംഗിയും നൽകാൻ നാച്യുറൽ ഡിയോർഡൻ്റിന് കഴിയാറുണ്ട്. വിപണയിൽ നിന്ന് വാങ്ങുന്നവ ഉപയോഗിക്കുമ്പോൾ ചില സമയത്ത് ചൊറിച്ചിലും അല്ലെങ്കിൽ മറ്റ് ബുദ്ധിമുട്ടുകളുമുണ്ടാകാം. കൂടാതെ കക്ഷം കറുക്കാനും ഇത് കാരണമാകും. നാച്യുറൽ ഡിയോർഡൻ്റുകൾ വീര്യം കുറഞ്ഞതും ആവശ്യത്തിന് മാത്രം മണം നൽകുന്നതുമാണ്. ഇവ ചർമ്മത്തിന് ഏറെ നല്ലതായിരിക്കും. എന്നാൽ ഇവ ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
എക്സ്ഫോളിയേറ്റ് ചെയ്യുക
ചർമ്മം പോലെ തന്നെ കക്ഷവും കൃത്യമായി എക്സ്ഫോളിയേറ്റ് ചെയ്യാൻ മറക്കരുത്. മൃതകോശങ്ങളെ പുറന്തള്ളാനും ചർമ്മത്തിന് ഭംഗി കൂട്ടാനും ഇത് സഹായിക്കാറുണ്ട്.വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന സിമ്പിൾ സ്ക്രബ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പഞ്ചസാരയും എണ്ണയും ചേർത്തൊരു സ്ക്രബ് ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ എക്സ്ഫോളിയേറ്റ് ചെയ്യാൻ ശ്രമിക്കണം. വളരെ മൃദുവായി വട്ടത്തിൽ വേണം എക്സ്ഫോളിയേറ്റ് ചെയ്യാൻ. അതിന് ശേഷം കറ്റാർവാഴ ജെൽ തേയ്ക്കുന്നത് നല്ലതായിരിക്കും.
#easy #tips #take #care #your #under #arms