#NarendraModi | സൈനിക പിന്മാറ്റത്തിന് ധാരണയായതിന് പിന്നാലെ ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

 #NarendraModi | സൈനിക പിന്മാറ്റത്തിന് ധാരണയായതിന് പിന്നാലെ ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
Oct 22, 2024 10:51 PM | By ADITHYA. NP

കസാൻ: (www.truevisionnews.com)ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.

റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുകയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബുധനാഴ്ചയാണ് മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച്ചയ്ക്ക് വേദിയൊരുങ്ങുക. അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് ഇരുനേതാക്കളും തമ്മിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ പട്രോളിംഗ് പുന:രാരംഭിക്കാന്‍ തീരുമാനമായതിന് പിന്നാലെയാണ് മോദിയും ഷി ജിൻപിങും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് എന്നതാണ് ശ്രദ്ധേയം.

2019 ഒക്ടോബറിൽ മഹാബലിപുരത്താണ് മോദിയും ഷി ജിൻപിങും തമ്മിൽ അവസാനമായി കൂടിക്കാഴ്ച നടന്നത്. 2020ല്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു.

അതിർത്തിയിൽ സമാധാനം നിലനിൽക്കാതെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്നതായിരുന്നു ഇന്ത്യയുടെ നിലപാട്.

അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ക്ഷണപ്രകാരമാണ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി റഷ്യയിലെത്തിയത്. ഈ വർഷം ഇത് രണ്ടാം തവണയാണ് മോദി റഷ്യ സന്ദർശിക്കുന്നത്.

നേരത്തെ, 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മോദി റഷ്യയിലെത്തിരുന്നു.

ആഗോള വികസനത്തിനും സുരക്ഷയ്ക്കും ബഹുസ്വരതയെ ശക്തിപ്പെടുത്തുക എന്നതാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം.

# Narendra #Modi #set #meet #Jinping #after #agreeing #military #withdrawal #First

Next TV

Related Stories
#NarendraModi | പശ്ചിമേഷ്യ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ഇടപെടണം; നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡൻ്റ്

Oct 22, 2024 10:02 PM

#NarendraModi | പശ്ചിമേഷ്യ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ഇടപെടണം; നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡൻ്റ്

റഷ്യ - യുക്രെയ്ൻ സംഘർഷത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇന്ത്യ...

Read More >>
#poweroutage | സ്കൂളുകളും കോളേജുകളും അടച്ചു, നിശാപാർട്ടികൾക്കും പരിപാടികൾക്കും വിലക്ക്; വെെദ്യുതി ക്ഷാമത്തിൽ വലഞ്ഞ് ക്യൂബ

Oct 20, 2024 07:12 PM

#poweroutage | സ്കൂളുകളും കോളേജുകളും അടച്ചു, നിശാപാർട്ടികൾക്കും പരിപാടികൾക്കും വിലക്ക്; വെെദ്യുതി ക്ഷാമത്തിൽ വലഞ്ഞ് ക്യൂബ

കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിലെ ഏറ്റവും വലിയ പവർ പ്ലാൻ്റുകളിലൊന്ന് തകരാറിലായതിനെത്തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇലക്ട്രിക്കൽ ഗ്രിഡ്...

Read More >>
#eatbabies | 'നിങ്ങൾ കഴിച്ചത് കുഞ്ഞുങ്ങളുടെ മാംസം'; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരേ വെളിപ്പെടുത്തലുമായി യസീദി വനിത

Oct 20, 2024 12:15 PM

#eatbabies | 'നിങ്ങൾ കഴിച്ചത് കുഞ്ഞുങ്ങളുടെ മാംസം'; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരേ വെളിപ്പെടുത്തലുമായി യസീദി വനിത

ഒരു ദശാബ്ദത്തിലേറെയായി തടവിലായിരുന്ന ഫൗസിയ അമിൻ മോചിതയായതിന് പിന്നാലെ ബ്രിട്ടീഷ് ഡോക്യുമെൻ്ററി സംവിധായകൻ അലൻ ഡങ്കനുമായി നടത്തിയ...

Read More >>
#scissorsfound | ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ യുവതിയുടെ വയറ്റിൽ വെച്ച് മറന്ന കത്രിക കണ്ടെത്തി

Oct 19, 2024 08:34 PM

#scissorsfound | ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ യുവതിയുടെ വയറ്റിൽ വെച്ച് മറന്ന കത്രിക കണ്ടെത്തി

കടുത്ത വയറ് വേദനയുമായാണ് യുവതി 10 വർഷം മുമ്പ് ചികിത്സ തേടാനെത്തിയത്....

Read More >>
Top Stories

Entertainment News