#scissorsfound | ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ യുവതിയുടെ വയറ്റിൽ വെച്ച് മറന്ന കത്രിക കണ്ടെത്തി

#scissorsfound | ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ യുവതിയുടെ വയറ്റിൽ വെച്ച് മറന്ന കത്രിക കണ്ടെത്തി
Oct 19, 2024 08:34 PM | By Susmitha Surendran

ഗ്യാങ്ടോക് : (truevisionnews.com)  12 വർഷം മുമ്പ് നടന്ന ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ യുവതിയുടെ വയറ്റിൽ വെച്ച് മറന്ന കത്രിക കണ്ടെത്തി.

കടുത്ത വയറ് വേദനയുമായാണ് യുവതി 10 വർഷം മുമ്പ് ചികിത്സ തേടാനെത്തിയത്. പരിശോധനയിൽ അപ്പന്റിക്സ് ആണെന്ന് കണ്ടെത്തുകയും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിക്കുകയും ചെയ്തു.

എന്നാൽ ശസ്ത്രക്രിയക്കു ശേഷം വർഷങ്ങളോളം വേദന വിടാതെ പിന്തുടർന്നു.നിരവധി ഡോക്ടർമാർ പരിശോധിച്ചിട്ടും കാരണം കണ്ടെത്താൻ സാധിച്ചില്ല.

ഒടുവിൽ ഈ മാസാദ്യം നടത്തിയ എക്സ് റേ പരിശോധനയിലാണ് 45കാരിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്. 2012ൽ സിക്കിമിലെ സർ തുതുതോബ് നംഗ്യാൽ സ്മാരക ആശുപത്രിയിൽ വെച്ചാണ് യുവതിക്ക് അപ്പന്റിക്സിന് ശസ്ത്രക്രിയ നടത്തിയത്.

അന്ന് ഡോക്ടർമാർ വയറ്റിൽ വെച്ച് മറന്നതായിരുന്നു അത്. അതിനു ശേഷവും വയറുവേദന ഭേദമായില്ല. പല ഡോക്ടർമാരെ കണ്ടിട്ടും ഫലമുണ്ടായില്ലെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു.

ഒക്ടോബർ എട്ടിന് മുമ്പ് ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽ വീണ്ടും ചെന്നപ്പോൾ എക്സ്റേ എടുക്കുകയായിരുന്നു. അപ്പോഴാണ് ശസ്ത്രക്രിയ ഉപകരണം വയറ്റിൽ വെച്ച് മറന്ന കാര്യം ഡോക്ർമാർ അറിയുന്നത്.

ഉടൻ തന്നെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറ​ത്തെടുത്തു. വാർത്ത പുറത്തുവന്നതോടെ ആശുപത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


#During #surgery #doctors #found #forgotten #scissors #woman's #stomach

Next TV

Related Stories
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories