#BSNL | കണക്ടിങ് ഇന്ത്യ ഇനിയില്ല, ഇനി കണക്ടിങ് ഭാരത്; ലോഗോ മാറ്റി ബിഎസ്എന്‍എല്‍

#BSNL | കണക്ടിങ് ഇന്ത്യ ഇനിയില്ല, ഇനി കണക്ടിങ് ഭാരത്; ലോഗോ മാറ്റി ബിഎസ്എന്‍എല്‍
Oct 22, 2024 09:46 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) ലോഗോ പരിഷ്‌കാരിച്ച് ബിഎസ്എൻഎൽ. കണക്ടിങ് ഇന്ത്യ എന്നത് മാറ്റി കണക്ടിങ് ഭാരത് എന്നാണ് മാറ്റം വരുത്തിയത്. നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി ദേശീയ പതാകയിലെ നിറങ്ങളും നല്‍കി.

ഇന്ത്യയുടെ ഭൂപടവും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്.

സുരക്ഷിതമായും വിശ്വസനീയമായും താങ്ങാവുന്ന ചെലവിലും ഭാരതത്തെ ബന്ധിപ്പിക്കുകയെന്നതിനെയാണ് പുതിയ ലോഗോയിലൂടെ വ്യക്തമാക്കുന്നതെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി.

നേരത്തെ ദൂരദര്‍ശന്‍ ഇംഗ്ലീഷ്, ഹിന്ദു വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ നിറം മാറ്റിയത് ചര്‍ച്ചയായിരുന്നു. ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കുകയായിരുന്നു.

നിറത്തില്‍ മാത്രമാണ് മാറ്റമെന്നും മൂല്യങ്ങള്‍ അതേപടി നിലനിര്‍ത്തുമെന്നുമാണ് അന്ന് ദൂരദര്‍ശന്‍ പ്രതികരിച്ചത്.

എന്നാല്‍ നിറം മാറ്റത്തിനെതിരെ വിവിധ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. സമ്പൂര്‍ണ്ണ കാവി വല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് നിറം മാറ്റം എന്നായിരുന്നു വിമര്‍ശനം.

#No #more #Connecting #India #more #Connecting #Bharat #BSNL #changed #logo

Next TV

Related Stories
#ChainSnatching | മീറ്ററുകളോളം യുവതിയെ ബൈക്കിനുപിന്നിൽ വലിച്ചിഴച്ചു; ക്രൂരത മാല പിടിച്ചുപറിക്കാൻ ശ്രമിക്കുന്നതിനിടെ

Oct 22, 2024 10:47 PM

#ChainSnatching | മീറ്ററുകളോളം യുവതിയെ ബൈക്കിനുപിന്നിൽ വലിച്ചിഴച്ചു; ക്രൂരത മാല പിടിച്ചുപറിക്കാൻ ശ്രമിക്കുന്നതിനിടെ

മീറ്ററുകളോളം യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ...

Read More >>
#BuildingCollapse | ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, 16 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

Oct 22, 2024 07:41 PM

#BuildingCollapse | ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, 16 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

കഴിഞ്ഞ ആഴ്ച മുതല്‍ നഗരത്തില്‍ കനത്ത മഴയാണ്. കെട്ടിടം സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ബെംഗളൂരുവിലെ ബാബുസാപല്യയില്‍ രക്ഷാപ്രവര്‍ത്തകര്‍...

Read More >>
#leopardattack | ഇപ്പോ എങ്ങനെ ഇരിക്കണ്..; 'വാ മോനെ വാ....' പ്രകോപിപ്പിച്ച് വിളിച്ചുവരുത്തിയവരെ കടിച്ചുകീറി പുലി

Oct 22, 2024 03:29 PM

#leopardattack | ഇപ്പോ എങ്ങനെ ഇരിക്കണ്..; 'വാ മോനെ വാ....' പ്രകോപിപ്പിച്ച് വിളിച്ചുവരുത്തിയവരെ കടിച്ചുകീറി പുലി

സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യങ്ങളില്‍ വൈറലായിട്ടുണ്ട്. വിനോദയാത്രസംഘത്തിലെ ഒരാള്‍ തന്നെയാണ് ഈ വീഡിയോ...

Read More >>
#suicide |  മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിച്ചില്ല! അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

Oct 22, 2024 03:06 PM

#suicide | മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിച്ചില്ല! അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

കുട്ടി കോണിപ്പടിയിൽ തെന്നി വീണുവെന്നും ആ വീഴ്ചയിൽ കഴുത്തിൽ തുണി കുരുങ്ങിയാണ് മരിച്ചതെന്നുമാണ് വീട്ടുകാർ പൊലീസിനോട്...

Read More >>
#bombthreat |  ദേ പിന്നേം...; വിമാനങ്ങള്‍ക്ക് പിന്നാലെ സിആർപിഎഫ് സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇമെയിലിലൂടെ

Oct 22, 2024 02:42 PM

#bombthreat | ദേ പിന്നേം...; വിമാനങ്ങള്‍ക്ക് പിന്നാലെ സിആർപിഎഫ് സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇമെയിലിലൂടെ

ഞായറാഴ്ച സ്ഫോടനം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നാല് പേർക്കായി തെരച്ചിൽ...

Read More >>
#PoliceCase | അടിമുടി ദുരൂഹത; അമ്മയുടെ മൃതദേഹം മൂന്ന് മാസമായി വീട്ടിൽ സൂക്ഷിച്ച് യുവാവ്

Oct 22, 2024 01:03 PM

#PoliceCase | അടിമുടി ദുരൂഹത; അമ്മയുടെ മൃതദേഹം മൂന്ന് മാസമായി വീട്ടിൽ സൂക്ഷിച്ച് യുവാവ്

സംഭവവുമായി ബന്ധപ്പെട്ട് വയോധികയുടെ ബന്ധുക്കളിൽ ചിലരെയും പൊലീസ്‌ ചോദ്യം...

Read More >>
Top Stories










Entertainment News