#NarendraModi | പശ്ചിമേഷ്യ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ഇടപെടണം; നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡൻ്റ്

#NarendraModi | പശ്ചിമേഷ്യ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ഇടപെടണം; നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡൻ്റ്
Oct 22, 2024 10:02 PM | By ADITHYA. NP

കസാൻ: (www.truevisionnews.com) പശ്ചിമേഷ്യയിലെ സംഘർഷം പരിഹരിക്കാൻ ഇന്ത്യയ്ക്ക് പങ്ക് വഹിക്കാനാകുമെന്ന് ഇറാൻ പ്രസിഡൻറ് മസൂദ് പെസഷ്കിയൻ.

ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇറാൻ പ്രസിഡൻറ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പശ്ചിമേഷ്യയിലെ എല്ലാ കക്ഷികളുമായും ഇന്ത്യയ്ക്കുള്ള നല്ല ബന്ധം ഉപയോഗിച്ച് സംഘർഷം ലഘൂകരിക്കാൻ ഇടപെടണമെന്ന് ഇറാൻ പ്രസിഡൻ്റ് ആവശ്യപ്പെട്ടു. മേഖലയിലെ സംഘർഷത്തിൽ നരേന്ദ്ര മോദി ആശങ്ക അറിയിച്ചു.

റഷ്യ - യുക്രെയ്ൻ സംഘർഷത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇന്ത്യ അറിയിച്ചു.

ഇന്ത്യയുടെ ശ്രമങ്ങളിൽ സന്തോഷം അറിയിച്ച് വ്ളാഡിമിർ പുടിനും രംഗത്ത് വന്നു. അതിനിടെ നാളെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായി ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.

#India #should #intervene #ease #West #Asia #conflict #President #Iran #requested #Narendra #Modi

Next TV

Related Stories
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories