Oct 22, 2024 09:39 PM

വയനാട് : (truevisionnews.com) നാമ നിർദേശ പത്രിക സമർപ്പിക്കാനായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. സോണിയാഗാന്ധിയും റോബർട്ട് വദ്രയും പ്രിയങ്കക്ക് ഒപ്പമുണ്ട്.

നാളെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും എത്തും. കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയോടെയാണ് പത്രിക സമർപ്പണം.

കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ​ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമം.

എട്ടര വർഷത്തിന് ശേഷമാണ് സോണിയ ​ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാ​ഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും.

വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

വയനാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി പൊരുതാനും പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുൽ ​ഗാന്ധി കുറിച്ചു.

#PriyankaGandhi #arrives #Wayanad #along #SoniaGandhi #Paper #submitted #tomorrow

Next TV

Top Stories










Entertainment News