#Gascylinder | അതിദാരുണം: വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് മരണം, എട്ട് പേർക്ക് പരിക്ക്

#Gascylinder | അതിദാരുണം: വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് മരണം, എട്ട് പേർക്ക് പരിക്ക്
Oct 22, 2024 10:51 AM | By VIPIN P V

ലഖ്നൌ: (truevisionnews.com) ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 6 പേർ മരിച്ചു. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്.

അപകടത്തിൽ പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. പൊട്ടിത്തെറിയിൽ വീടിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. ഗ്യാസ് പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

തിങ്കളാഴ്ച രാത്രി 8.30 നും 9 നും ഇടയിലാണ് സംഭവം നടന്നതെന്ന് മീററ്റ് സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ധ്രുവ കാന്ത് താക്കു പറഞ്ഞു. സംഭവം നടക്കുമ്പോൾ വീട്ടിൽ 18 പേർ ഉണ്ടായിരുന്നു എന്നാണ് വിവരം.

റിയാസുദ്ദീൻ (50), ഭാര്യ റുക്സാന (45), സൽമാൻ (16), തമന്ന (24), ഹിവ്ജ (3), ആസ് മുഹമ്മദ് (26) എന്നിവരാണ് മരിച്ചത്. എട്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.

ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ബുലന്ദ്ഷഹർ കളക്ടർ ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു. ചിലർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അതിനാൽ തെരച്ചിൽ തുടരുകയാണ്.

പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.

#Tragedy #Gascylinder #burst #accident #home #Six #dead #Eight #injured

Next TV

Related Stories
#bombthreat |  ദേ പിന്നേം...; വിമാനങ്ങള്‍ക്ക് പിന്നാലെ സിആർപിഎഫ് സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇമെയിലിലൂടെ

Oct 22, 2024 02:42 PM

#bombthreat | ദേ പിന്നേം...; വിമാനങ്ങള്‍ക്ക് പിന്നാലെ സിആർപിഎഫ് സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇമെയിലിലൂടെ

ഞായറാഴ്ച സ്ഫോടനം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നാല് പേർക്കായി തെരച്ചിൽ...

Read More >>
#PoliceCase | അടിമുടി ദുരൂഹത; അമ്മയുടെ മൃതദേഹം മൂന്ന് മാസമായി വീട്ടിൽ സൂക്ഷിച്ച് യുവാവ്

Oct 22, 2024 01:03 PM

#PoliceCase | അടിമുടി ദുരൂഹത; അമ്മയുടെ മൃതദേഹം മൂന്ന് മാസമായി വീട്ടിൽ സൂക്ഷിച്ച് യുവാവ്

സംഭവവുമായി ബന്ധപ്പെട്ട് വയോധികയുടെ ബന്ധുക്കളിൽ ചിലരെയും പൊലീസ്‌ ചോദ്യം...

Read More >>
#siddique | വീണ്ടും ആശ്വാസം; സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും, മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

Oct 22, 2024 12:43 PM

#siddique | വീണ്ടും ആശ്വാസം; സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും, മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

കേസിൽ നേരത്തേ ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് സിദ്ദീഖിന് താൽക്കാലിക ജാമ്യം...

Read More >>
#accident | കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം;  മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

Oct 22, 2024 11:04 AM

#accident | കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

വരാണസിയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേരാണ്...

Read More >>
#death | റോ​ഡ​രി​കി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

Oct 22, 2024 09:18 AM

#death | റോ​ഡ​രി​കി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

യു​വാ​വി​നെ ജീ​വ​ൻ ഭീ​മ ന​ഗ​ർ പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും...

Read More >>
#youtubecase | ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു; ദൃശ്യങ്ങൾ ചാനലിൽ പോസ്റ്റ് ചെയ്തു, യുട്യൂബർക്കെതിരെ കേസ്

Oct 22, 2024 09:13 AM

#youtubecase | ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു; ദൃശ്യങ്ങൾ ചാനലിൽ പോസ്റ്റ് ചെയ്തു, യുട്യൂബർക്കെതിരെ കേസ്

പൊക്കിൾക്കൊടി വേർപെടുത്താൻ ഡോക്ടർമാർക്ക് മാത്രമേ അനുമതിയുള്ളൂവെന്നിരിക്കെ, ഇർഫാനെ ഇതിന് അനുവദിച്ച ഡോക്ടർക്കെതിരെയും ഷോളിംഗനല്ലൂരിലെ...

Read More >>
Top Stories