#bombthreat | ദേ പിന്നേം...; വിമാനങ്ങള്‍ക്ക് പിന്നാലെ സിആർപിഎഫ് സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇമെയിലിലൂടെ

#bombthreat |  ദേ പിന്നേം...; വിമാനങ്ങള്‍ക്ക് പിന്നാലെ സിആർപിഎഫ് സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇമെയിലിലൂടെ
Oct 22, 2024 02:42 PM | By Athira V

ദില്ലി: ( www.truevisionnews.com )ദില്ലിയിലെ സ്കൂളിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ രാജ്യത്തെ സിആർപിഎഫ് സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി. ദില്ലിയിലെയും തെലങ്കാനയിലെയും സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

അതേസമയം, ഞായറാഴ്ച സ്ഫോടനം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നാല് പേർക്കായി തെരച്ചിൽ തുടങ്ങി. 

വിമാന സർവീസുകൾക്ക് പിന്നാലെ സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി. ദില്ലിയിലെ രോഹിണിയിലെയും ദ്വാരകയിലെയും സിആർപിഎഫ് സ്കൂളുകൾക്കാണ് ഇന്നലെ രാത്രി ഇമെയിലിലൂടെ വ്യാജ ഭീഷണി സന്ദേശം എത്തിയത്.

ക്ലാസ്മുറികളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്കൂളുകൾ തകർക്കുമെന്നുമായിരുന്നു ഭീഷണി. പിന്നാലെ പരിശോധന നടത്തിയെങ്കിലും സന്ദേശം വ്യാജമെന്ന് വ്യക്തമായി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഞായറാഴ്ച രാവിലെയാണ് രോഹിണിയിലെ സിആ‌ർപിഎഫ് സ്കൂളിൽ ബോംബ് സ്ഫോടനമുണ്ടായത്. ഇതിൽ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് രാജ്യത്തെ എല്ലാ സിആർപിഎഫ് സ്കൂളുകൾക്കും ഭീഷണി സന്ദേശം എത്തിയത്.

അതേസമയം സ്ഫോടനം നടക്കുന്നതിന് മുൻപ് സ്ഥലത്തെത്തിയ വെള്ള ടീഷർട്ട് ധരിച്ച ഒരാളുൾപ്പടെ നാല് പേർക്കായാണ് പൊലീസ് തെരച്ചിൽ തുടങ്ങിയത്. സഫോടനത്തിന് മണിക്കൂറുകൾക്ക് മുൻപ് വെള്ള ടീഷർട്ട് ധരിച്ചയാൾ സ്ഥലത്തെത്തിയതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്.

റിമോട്ടിലൂടെയോ, നേരത്തെ സമയം സെറ്റ് ചെയ്തോ ആണ് ബോംബ് പ്രവർത്തിപ്പിച്ചത്. കേസിൽ ഖലിസ്ഥാൻ ബന്ധം അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ തെളിവ് കിട്ടിയില്ലെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. എന്നാൽ നിരോധിത സംഘടനയായ ഖലിസ്ഥാൻ സിന്ദാബാദുമായി ബന്ധമുള്ള ടെല​ഗ്രാം ​ഗ്രൂപ്പിലാണ് ആദ്യം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോസ്റ്റുകൾ വന്നത്.

​ഖലിസ്ഥാൻ ഭീകരൻ ​ഗുർപത്വന്ത് സിം​ഗ് പന്നുവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്ന് അമേരിക്ക ആരോപിക്കുന്ന വികാസ് യാദവ് നേരത്തെ സിആർപിഎഫ് ഉദ്യോ​ഗസ്ഥനായിരുന്നു. സ്ഫോടനം നടത്താനും ഇപ്പോൾ ഭീഷണി സന്ദേശങ്ങൾ അയക്കാനും സിആർപിഎഫ് സ്കൂൾ തെരഞ്ഞെടുത്തതിന് ഇതുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

#Fake #bomb #threat #CRPF #schools #after #planes #message #arrived #via #email

Next TV

Related Stories
#leopardattack | ഇപ്പോ എങ്ങനെ ഇരിക്കണ്..; 'വാ മോനെ വാ....' പ്രകോപിപ്പിച്ച് വിളിച്ചുവരുത്തിയവരെ കടിച്ചുകീറി പുലി

Oct 22, 2024 03:29 PM

#leopardattack | ഇപ്പോ എങ്ങനെ ഇരിക്കണ്..; 'വാ മോനെ വാ....' പ്രകോപിപ്പിച്ച് വിളിച്ചുവരുത്തിയവരെ കടിച്ചുകീറി പുലി

സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യങ്ങളില്‍ വൈറലായിട്ടുണ്ട്. വിനോദയാത്രസംഘത്തിലെ ഒരാള്‍ തന്നെയാണ് ഈ വീഡിയോ...

Read More >>
#suicide |  മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിച്ചില്ല! അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

Oct 22, 2024 03:06 PM

#suicide | മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിച്ചില്ല! അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

കുട്ടി കോണിപ്പടിയിൽ തെന്നി വീണുവെന്നും ആ വീഴ്ചയിൽ കഴുത്തിൽ തുണി കുരുങ്ങിയാണ് മരിച്ചതെന്നുമാണ് വീട്ടുകാർ പൊലീസിനോട്...

Read More >>
#PoliceCase | അടിമുടി ദുരൂഹത; അമ്മയുടെ മൃതദേഹം മൂന്ന് മാസമായി വീട്ടിൽ സൂക്ഷിച്ച് യുവാവ്

Oct 22, 2024 01:03 PM

#PoliceCase | അടിമുടി ദുരൂഹത; അമ്മയുടെ മൃതദേഹം മൂന്ന് മാസമായി വീട്ടിൽ സൂക്ഷിച്ച് യുവാവ്

സംഭവവുമായി ബന്ധപ്പെട്ട് വയോധികയുടെ ബന്ധുക്കളിൽ ചിലരെയും പൊലീസ്‌ ചോദ്യം...

Read More >>
#siddique | വീണ്ടും ആശ്വാസം; സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും, മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

Oct 22, 2024 12:43 PM

#siddique | വീണ്ടും ആശ്വാസം; സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും, മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

കേസിൽ നേരത്തേ ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് സിദ്ദീഖിന് താൽക്കാലിക ജാമ്യം...

Read More >>
#accident | കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം;  മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

Oct 22, 2024 11:04 AM

#accident | കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

വരാണസിയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേരാണ്...

Read More >>
#Gascylinder | അതിദാരുണം: വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് മരണം, എട്ട് പേർക്ക് പരിക്ക്

Oct 22, 2024 10:51 AM

#Gascylinder | അതിദാരുണം: വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് മരണം, എട്ട് പേർക്ക് പരിക്ക്

ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ബുലന്ദ്ഷഹർ കളക്ടർ ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു. ചിലർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്....

Read More >>
Top Stories

Entertainment News