#PoliceCase | 'സംഘടനയിൽ ഭാവി ഉണ്ടാകാൻ വഴങ്ങണം'; സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴി പുറത്ത്

#PoliceCase | 'സംഘടനയിൽ ഭാവി ഉണ്ടാകാൻ വഴങ്ങണം'; സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴി പുറത്ത്
Oct 22, 2024 02:46 PM | By VIPIN P V

ആലപ്പുഴ: (truevisionnews.com) ആലപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരായ ലൈം​ഗിക പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴി പുറത്ത്.

ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇക്ബാലിനെതിരെയാണ് ആരോപണം. പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസിൽ വെച്ചാണ് പീഡനം നേരിട്ടതെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്.

പാർട്ടി ഓഫീസിൽ വെച്ച് ഇക്ബാൽ പുറകിലൂടെ കടന്നുപിടിക്കുകയായിരുന്നുവെന്നും സംഘടനയിൽ ഭാവി ഉണ്ടാകാൻ വഴങ്ങണമെന്ന് പറഞ്ഞതായും പരാതിക്കാരി ആരോപിച്ചു.

വിഷയം സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിച്ചില്ല. പാർട്ടിയിൽ നിന്നും നീതി ലഭിക്കാതായതോടെയാണ് പൊലീസിനെ സമീപിക്കുന്നതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.

സംഭവത്തിന് പിന്നാലെ പാർട്ടിക്കുള്ളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. പരാതിക്കാരിയെ താത്ക്കാലിക ജോലിയിൽ നിന്ന് പിരിച്ചുവിടാനും ശ്രമങ്ങൾ നടന്നതായാണ് റിപ്പോർട്ട്.

ഇതിനിടെ കുറ്റാരോപിതനായ ഇക്ബാലിനെ വീണ്ടും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഇതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്.

ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് കുറ്റാരോപിതനായ നേതാവ്. നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.

#future #must #flexible #organization #Harassment #case #CPIM #localcommitteesecretary #statement #complainant #out

Next TV

Related Stories
#accident | കണ്ണൂരും കോഴിക്കോടും ഉൾപ്പടെ ആറ് ഇടങ്ങളിൽ വാഹനാപകടം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

Jan 8, 2025 10:22 AM

#accident | കണ്ണൂരും കോഴിക്കോടും ഉൾപ്പടെ ആറ് ഇടങ്ങളിൽ വാഹനാപകടം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

തൃശൂരിലുണ്ടായ അപകടത്തിൽ നാലു വയസ്സുകാരിയും കണ്ണൂരിൽ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേരും...

Read More >>
#AryadanShaukat | ‘പിവി അൻവറിനെ പാർട്ടിയിൽ  എടുക്കേണ്ടതില്ല'; യു ഡി എഫിലേക്കുള്ള  പ്രവേശനത്തിൽ എതിർപ്പ് പരസ്യമാക്കി ആര്യാടൻ ഷൗക്കത്ത്

Jan 8, 2025 09:19 AM

#AryadanShaukat | ‘പിവി അൻവറിനെ പാർട്ടിയിൽ എടുക്കേണ്ടതില്ല'; യു ഡി എഫിലേക്കുള്ള പ്രവേശനത്തിൽ എതിർപ്പ് പരസ്യമാക്കി ആര്യാടൻ ഷൗക്കത്ത്

അൻവറിനെ അറസ്റ്റ് ചെയ്തു എന്നത് കൊണ്ട് മുന്നണി പ്രവേശന കാര്യത്തിൽ ഒരു തീരുമാനം...

Read More >>
#Kpcc | ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ ; കെപിസിസി അന്വേഷണ കമ്മീഷന്‍  ഇന്ന് വയനാട്ടിൽ

Jan 8, 2025 08:09 AM

#Kpcc | ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ ; കെപിസിസി അന്വേഷണ കമ്മീഷന്‍ ഇന്ന് വയനാട്ടിൽ

രാവിലെ 10 മണിക്ക് ഡിസിസിയിലെ യോഗത്തിനു ശേഷം വിജയന്റെ കുടുംബാംഗങ്ങളെ സമിതി...

Read More >>
#arrest | മദ്യപിച്ച് സ്കൂൾ കുട്ടികളുമായി വന്ന സ്വകാര്യ വാഹന ഡ്രൈവർ അറസ്റ്റിൽ; കുട്ടികളെ സ്കൂളിലെത്തിച്ച് പൊലീസ്

Jan 8, 2025 07:22 AM

#arrest | മദ്യപിച്ച് സ്കൂൾ കുട്ടികളുമായി വന്ന സ്വകാര്യ വാഹന ഡ്രൈവർ അറസ്റ്റിൽ; കുട്ടികളെ സ്കൂളിലെത്തിച്ച് പൊലീസ്

മദ്യപിച്ചു പിടിയിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു....

Read More >>
#NMVijayan | എൻ എം വിജയന്റെ മരണം; മൊബൈൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.

Jan 8, 2025 07:13 AM

#NMVijayan | എൻ എം വിജയന്റെ മരണം; മൊബൈൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.

കയ്യക്ഷരം വിജയന്റേത് തന്നെയാണോ എന്നറിയാൻ ഔദ്യോഗിക രേഖകൾ പരിശോധിക്കും....

Read More >>
Top Stories