(truevisionnews.com) അസമിൽ എഴുപത്തിയഞ്ചുകാരിയുടെ മൃതദേഹം മൂന്ന് മാസമായി വീടിനുള്ളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ഗുവാഹത്തിയിലെ ജ്യോതികുച്ചിലാണ് സംഭവം. പൂർണിമ ദേവി എന്ന വയോധികയുടെ മൃതദേഹമാണ് വീടിനുള്ളിൽ നിന്നും കണ്ടെത്തിയത്.
മകൻ ജയദീപിനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. മൃതദേഹം കണ്ടെടുത്ത സമയം ഇയാളും വീട്ടിൽ ഉണ്ടായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് ഇയാൾ.
ഇയാളാകാം മൃതദേഹം സംസ്കരിക്കാതെ വീട്ടിൽ സൂക്ഷിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവത്തെ തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം അടക്കം വീട്ടിൽ പരിശോധന നടത്തി വരികയാണ്. വയോധികയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മാർട്ടം ചെയ്യും. ഇതോടെ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ.
സംഭവവുമായി ബന്ധപ്പെട്ട് വയോധികയുടെ ബന്ധുക്കളിൽ ചിലരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
#sheermystery #young #man #kept #mother #body #house #for #three #months