#youthcongress | പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ല, പോസ്റ്റ് പിൻവലിക്കണം, പിന്നാലെ 'ഷാഫി ഫാന്‍സ് മര്‍ദ്ദിച്ചു'; ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി

#youthcongress | പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ല, പോസ്റ്റ് പിൻവലിക്കണം, പിന്നാലെ  'ഷാഫി ഫാന്‍സ് മര്‍ദ്ദിച്ചു'; ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി
Oct 21, 2024 01:48 PM | By Athira V

പാലക്കാട്: ( www.truevisionnews.com  ) പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസിലെ പൊട്ടിത്തെറി കയ്യാങ്കളിയിലേക്ക്. ഷാഫി പറമ്പില്‍ എം.പിയുടെ അനുകൂലികള്‍ തന്നെ മര്‍ദിച്ചെന്ന ആരോപണവുമായി യൂത്ത്‌കോണ്‍ഗ്രസ് നിയോജകണ്ഡലം ഭാരവാഹി ശ്രീജിത്ത്.

സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റുമായി ബന്ധപ്പെട്ടാണ് മര്‍ദനമെന്ന് അദ്ദേഹം പറയുന്നു.

സരിന്‍ കോണ്‍ഗ്രസ് വിടുന്നതിന് മുമ്പ് സാമൂഹിക മാധ്യമത്തില്‍ ശ്രീജിത്ത് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. പിന്നാലെ പോസ്റ്റ് മറച്ചുവെച്ചെന്നും എന്നാല്‍ ഇന്ന് ജോലിക്ക് പോകുമ്പോള്‍ തന്നെ മര്‍ദിക്കുകയാണുണ്ടായതെന്നും ശ്രീജിത്ത് പറഞ്ഞു.

ഷാഫി പറമ്പിലിന്റെ ഫാന്‍സ് അസോസിയേഷനിലുള്ള ആള്‍ തന്നെ ആക്രമിച്ചു. വാഹനം തടഞ്ഞുനിര്‍ത്തുകയും തള്ളിമറിച്ചിടുകയും ചെയ്തു. പിന്നാലെ ആക്രമിക്കുകയായിരുന്നുവെന്നാണ് ശ്രീജിത്ത് പറയുന്നത്.

ഇതിന് മുമ്പും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ചര്‍ച്ചചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ഒരു കൂട്ടുകാരന് ഭീഷണിയുണ്ടായിരുന്നു. ഒരു സാധാരണക്കാരനായ കോണ്‍ഗ്രസുകാരന് ശബ്ദമുയര്‍ത്താന്‍ പറ്റാത്ത രീതിയിലേക്ക് ജനാധിപത്യത്തെ അവര്‍ മാറ്റിമറിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



#It #is #not #right #to #blame #party #post #should #be #withdrawn #followed #Shafi #fans #beat #him #up #YouthCongress #office #bearer #with #allegations

Next TV

Related Stories
#DrPSarin | ‘ചെങ്കൊടിയോട് മരണം വരെ കൂറുള്ളവനായിരിക്കും; നിങ്ങളാൽ ‘സഖാവേ’ എന്ന വിളി കേൾക്കാൻ കാത്തിരിക്കുന്നു’ – ഡോ. പി സരിൻ

Oct 21, 2024 04:23 PM

#DrPSarin | ‘ചെങ്കൊടിയോട് മരണം വരെ കൂറുള്ളവനായിരിക്കും; നിങ്ങളാൽ ‘സഖാവേ’ എന്ന വിളി കേൾക്കാൻ കാത്തിരിക്കുന്നു’ – ഡോ. പി സരിൻ

പാർട്ടി നൽകിയ ചുമതലയുള്ളതിനാൽ നടത്തിയ വിമർശനങ്ങളാണ് അതെല്ലാം. ഒന്നും...

Read More >>
#Congress | ഒടുവിൽ മഞ്ഞുരുകി; പുറത്താക്കിയ ഐ ഗ്രൂപ്പ് നേതാവിനെ തിരിച്ചെടുത്ത് കോൺഗ്രസ്

Oct 21, 2024 04:13 PM

#Congress | ഒടുവിൽ മഞ്ഞുരുകി; പുറത്താക്കിയ ഐ ഗ്രൂപ്പ് നേതാവിനെ തിരിച്ചെടുത്ത് കോൺഗ്രസ്

പി സരിനും എ കെ ഷാനിബിനും മുമ്പേ ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച വ്യക്തിയാണ്...

Read More >>
#waspattack |  കോഴിക്കോട് പേരാമ്പ്രയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; നിരവധി പേർക്ക് പരിക്ക്

Oct 21, 2024 02:33 PM

#waspattack | കോഴിക്കോട് പേരാമ്പ്രയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; നിരവധി പേർക്ക് പരിക്ക്

മറ്റുള്ളവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ...

Read More >>
#VDSatheesan | ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കില്ല; അൻവറിനെ പരിഹസിച്ച് തള്ളി പ്രതിപക്ഷ നേതാവ്

Oct 21, 2024 02:04 PM

#VDSatheesan | ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കില്ല; അൻവറിനെ പരിഹസിച്ച് തള്ളി പ്രതിപക്ഷ നേതാവ്

പാലക്കാട്ട് ഡി.എം.കെയുടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്നും അതിന് പകരമായി ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്നുമുള്ള ഉപാധിയാണ് അൻവർ...

Read More >>
#koyilandiatmrobbery | വൻ ഗൂഢാലോചന, പിടിക്കപ്പെടില്ലെന്ന് ആത്മവിശ്വാസം: കരുതലോടെ പൊലീസ്, ഒടുവിൽ ‘72 ലക്ഷം’ കള്ളൻ വലയിൽ!

Oct 21, 2024 01:42 PM

#koyilandiatmrobbery | വൻ ഗൂഢാലോചന, പിടിക്കപ്പെടില്ലെന്ന് ആത്മവിശ്വാസം: കരുതലോടെ പൊലീസ്, ഒടുവിൽ ‘72 ലക്ഷം’ കള്ളൻ വലയിൽ!

മറ്റ് രണ്ടു പേരെ ചോദ്യം ചെയ്യുകയാണ്. 37 ലക്ഷം രൂപ താഹയിൽ നിന്ന് കണ്ടെത്തി. ബാക്കി പണത്തെക്കുറിച്ച്...

Read More >>
Top Stories










Entertainment News