#koyilandiatmrobbery | വൻ ഗൂഢാലോചന, പിടിക്കപ്പെടില്ലെന്ന് ആത്മവിശ്വാസം: കരുതലോടെ പൊലീസ്, ഒടുവിൽ ‘72 ലക്ഷം’ കള്ളൻ വലയിൽ!

#koyilandiatmrobbery | വൻ ഗൂഢാലോചന, പിടിക്കപ്പെടില്ലെന്ന് ആത്മവിശ്വാസം: കരുതലോടെ പൊലീസ്, ഒടുവിൽ ‘72 ലക്ഷം’ കള്ളൻ വലയിൽ!
Oct 21, 2024 01:42 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) എടിഎമ്മിൽ നിറയ്ക്കാനായി കൊണ്ടുവന്ന പണം കൊയിലാണ്ടി കാട്ടിൽപീടികയിൽവച്ച് തട്ടിയെടുത്ത കേസിൽ പ്രതികൾ നടത്തിയത് വലിയ ഗൂഢാലോചനയെന്ന് പൊലീസ്. പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതികളെന്നും റൂറൽ എസ്പി പി.നിധിൻ രാജ് പറഞ്ഞു.

എടിഎമ്മിൽ നിക്ഷേപിക്കാൻ പണവുമായി കാറിൽ പോയ തന്നെ ആക്രമിച്ച് 25 ലക്ഷം കവർന്നെന്നു കഴിഞ്ഞ ദിവസം പരാതിപ്പെട്ട സ്വകാര്യ ഏജൻസി ജീവനക്കാരൻ തിക്കോടി സുഹാന മൻസിലിൽ സുഹൈൽ, സുഹൃത്തുക്കളായ താഹ, യാസിർ എന്നിവരാണ് പിടിയിലുള്ളത്. ഇതിൽ സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സുഹൈലാണ് മോഷണത്തിന്റെ ആസൂത്രകനെന്നാണ് പൊലീസ് പറയുന്നത്.

മറ്റ് രണ്ടു പേരെ ചോദ്യം ചെയ്യുകയാണ്. 37 ലക്ഷം രൂപ താഹയിൽ നിന്ന് കണ്ടെത്തി. ബാക്കി പണത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. എടിഎമ്മിൽ നിറയ്ക്കാനായി ശനിയാഴ്ച വിവിധ ബാങ്കുകളിൽ നിന്നായി 62 ലക്ഷം രൂപയാണ് പിൻവലിച്ചത്. നേരത്തേ കയ്യിൽ ഉണ്ടായിരുന്നതടക്കം 72 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.

സംഭവത്തിൽ കൂടുതൽ പേരുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് വിവരം. ഇവരുടെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. മുൻപ് ഇവരുടെ പേരിൽ കേസുണ്ടായിരുന്നതായി അറിവില്ല. അന്വേഷണം നടക്കുകയാണ്. തെറ്റായ പരാതി നൽകൽ, പണം തട്ടൽ തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയാണ് സുഹൈലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സുഹൈലിനെ കാറിൽ കണ്ടെത്തിയവരുടെ മൊഴി വിശദമായി രേഖപ്പെടുത്തി. സിസിടിവി ക്യാമറകളും പരിശോധിച്ചു. ഇതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. ആദ്യം തന്നെ സുഹൈലിനെ സംശയം തോന്നിയതിനാൽ ഏറെ കരുതലോടെയാണ് പൊലീസ് നീങ്ങിയത്. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് എടിഎം ഏജൻസി പരാതി നൽകിയിട്ടുണ്ട്.

ദീർഘകാലമായി നടത്തിയ ഗൂഢാലോചനയുടെയും തിരക്കഥയുടെയും ഭാഗമായാണ് തട്ടിപ്പ് നടത്തിയതെന്നും എസ്പി പറഞ്ഞു. ബോധം കെടുത്തിയ ശേഷം പണം തട്ടിയെടുത്തു എന്നായിരുന്നു സുഹൈലിന്റെ പരാതി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് കാട്ടിൽപീടികയിലാണ് സംഭവം. നാട്ടുകാരാണ് സുഹൈലിനെ കാറിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.



#atm #cash #van #robbery #plot #uncovered #kozhikode #payyoli #native #suhail #faked #atm #robbery

Next TV

Related Stories
#DrPSarin | ‘ചെങ്കൊടിയോട് മരണം വരെ കൂറുള്ളവനായിരിക്കും; നിങ്ങളാൽ ‘സഖാവേ’ എന്ന വിളി കേൾക്കാൻ കാത്തിരിക്കുന്നു’ – ഡോ. പി സരിൻ

Oct 21, 2024 04:23 PM

#DrPSarin | ‘ചെങ്കൊടിയോട് മരണം വരെ കൂറുള്ളവനായിരിക്കും; നിങ്ങളാൽ ‘സഖാവേ’ എന്ന വിളി കേൾക്കാൻ കാത്തിരിക്കുന്നു’ – ഡോ. പി സരിൻ

പാർട്ടി നൽകിയ ചുമതലയുള്ളതിനാൽ നടത്തിയ വിമർശനങ്ങളാണ് അതെല്ലാം. ഒന്നും...

Read More >>
#Congress | ഒടുവിൽ മഞ്ഞുരുകി; പുറത്താക്കിയ ഐ ഗ്രൂപ്പ് നേതാവിനെ തിരിച്ചെടുത്ത് കോൺഗ്രസ്

Oct 21, 2024 04:13 PM

#Congress | ഒടുവിൽ മഞ്ഞുരുകി; പുറത്താക്കിയ ഐ ഗ്രൂപ്പ് നേതാവിനെ തിരിച്ചെടുത്ത് കോൺഗ്രസ്

പി സരിനും എ കെ ഷാനിബിനും മുമ്പേ ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച വ്യക്തിയാണ്...

Read More >>
#waspattack |  കോഴിക്കോട് പേരാമ്പ്രയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; നിരവധി പേർക്ക് പരിക്ക്

Oct 21, 2024 02:33 PM

#waspattack | കോഴിക്കോട് പേരാമ്പ്രയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; നിരവധി പേർക്ക് പരിക്ക്

മറ്റുള്ളവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ...

Read More >>
#VDSatheesan | ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കില്ല; അൻവറിനെ പരിഹസിച്ച് തള്ളി പ്രതിപക്ഷ നേതാവ്

Oct 21, 2024 02:04 PM

#VDSatheesan | ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കില്ല; അൻവറിനെ പരിഹസിച്ച് തള്ളി പ്രതിപക്ഷ നേതാവ്

പാലക്കാട്ട് ഡി.എം.കെയുടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്നും അതിന് പകരമായി ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്നുമുള്ള ഉപാധിയാണ് അൻവർ...

Read More >>
Top Stories










Entertainment News