#KakkatAccident | കോഴിക്കോട് കക്കട്ടിൽ ടൂറിസ്റ്റ് ബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം; ബസ് ഡ്രൈവർ അറസ്റ്റിൽ

#KakkatAccident | കോഴിക്കോട് കക്കട്ടിൽ ടൂറിസ്റ്റ് ബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം; ബസ് ഡ്രൈവർ അറസ്റ്റിൽ
Oct 21, 2024 11:36 AM | By VIPIN P V

കോഴിക്കോട് : (truevisionnews.com) കോഴിക്കോട് കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം തച്ചുംപൊയിൽ സ്വദേശി അർഷദ് ആണ് പിടിയിലായത്.

കുറ്റ്യാടി -നാദാപുരം സംസ്ഥാന പാതയിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നാദാപുരം ഭാഗത്ത് നിന്ന് വരുകയായിരുന്ന ടൂറിസ്റ്റ് ബസ് അതേ ദിശയിൽ പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

നരിപ്പറ്റ നീർവേലി ക്ഷേത്രത്തിനടുത്തെ ഇല്ലത്ത് മീത്തൽ രാജേഷ്( 46 ) ആണ് അപകടത്തിൽ മരിച്ചത്.

അമിത വേഗത്തിൽ പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ്സിന്റെ കാറ്റിൽ രാജേഷ് ഓടിച്ച സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടുപോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

നിയന്ത്രണം വിട്ട സ്കൂട്ടറിലേക്ക് ബസ് ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് രാജേഷ് ബസ്സിൻ്റെ ചക്രത്തിനടിയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു.

അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

#scooter #passenger #died #hit #tourist #bus #Kozhikode #Kakkat #Bus #driver #arrested

Next TV

Related Stories
#DrPSarin | ‘ചെങ്കൊടിയോട് മരണം വരെ കൂറുള്ളവനായിരിക്കും; നിങ്ങളാൽ ‘സഖാവേ’ എന്ന വിളി കേൾക്കാൻ കാത്തിരിക്കുന്നു’ – ഡോ. പി സരിൻ

Oct 21, 2024 04:23 PM

#DrPSarin | ‘ചെങ്കൊടിയോട് മരണം വരെ കൂറുള്ളവനായിരിക്കും; നിങ്ങളാൽ ‘സഖാവേ’ എന്ന വിളി കേൾക്കാൻ കാത്തിരിക്കുന്നു’ – ഡോ. പി സരിൻ

പാർട്ടി നൽകിയ ചുമതലയുള്ളതിനാൽ നടത്തിയ വിമർശനങ്ങളാണ് അതെല്ലാം. ഒന്നും...

Read More >>
#Congress | ഒടുവിൽ മഞ്ഞുരുകി; പുറത്താക്കിയ ഐ ഗ്രൂപ്പ് നേതാവിനെ തിരിച്ചെടുത്ത് കോൺഗ്രസ്

Oct 21, 2024 04:13 PM

#Congress | ഒടുവിൽ മഞ്ഞുരുകി; പുറത്താക്കിയ ഐ ഗ്രൂപ്പ് നേതാവിനെ തിരിച്ചെടുത്ത് കോൺഗ്രസ്

പി സരിനും എ കെ ഷാനിബിനും മുമ്പേ ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച വ്യക്തിയാണ്...

Read More >>
#waspattack |  കോഴിക്കോട് പേരാമ്പ്രയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; നിരവധി പേർക്ക് പരിക്ക്

Oct 21, 2024 02:33 PM

#waspattack | കോഴിക്കോട് പേരാമ്പ്രയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; നിരവധി പേർക്ക് പരിക്ക്

മറ്റുള്ളവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ...

Read More >>
#VDSatheesan | ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കില്ല; അൻവറിനെ പരിഹസിച്ച് തള്ളി പ്രതിപക്ഷ നേതാവ്

Oct 21, 2024 02:04 PM

#VDSatheesan | ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കില്ല; അൻവറിനെ പരിഹസിച്ച് തള്ളി പ്രതിപക്ഷ നേതാവ്

പാലക്കാട്ട് ഡി.എം.കെയുടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്നും അതിന് പകരമായി ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്നുമുള്ള ഉപാധിയാണ് അൻവർ...

Read More >>
Top Stories










Entertainment News