#accident | ട്വന്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവം; കാർ ഡ്രൈവർ കസ്റ്റഡിയിൽ

#accident | ട്വന്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവം; കാർ ഡ്രൈവർ കസ്റ്റഡിയിൽ
Oct 18, 2024 08:41 PM | By VIPIN P V

വടക്കഞ്ചേരി (പാലക്കാട്): (truevisionnews.com) ട്വന്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ കസ്റ്റഡിയിൽ.

തൃശൂർ തലോർ സ്വദേശി ഇമ്മാനുവലിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തത്.

പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥികളായ അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് അഷ്റഫലിയുടെ മകൻ മുഹമ്മദ് റോഷൻ (15), വടക്കഞ്ചേരി നായർകുന്ന് കൈതപ്പാടം വലിയ വീട്ടിൽ വി.എം. ഇക്ബാലിന്റെ മകൻ മുഹമ്മദ് ഇസാം (15) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത നീലിപ്പാറയിൽ ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം.

വാണിയമ്പാറ മേലേചുങ്കം പള്ളിയിൽ നമസ്കാരശേഷം സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥികളെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ വിദ്യാർഥികളിൽ ഒരാൾ 20 മീറ്ററോളം ദൂരേക്ക് തെറിച്ചുപോയി. മറ്റൊരാൾ തെറിച്ച് കാറിന്റെ ചില്ലിൽ ഇടിച്ച ശേഷം റോഡരികിലേക്ക് പതിച്ചു.

ഗുരുതര പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുഹമ്മദ് ഇസാമിന്റെ മാതാവ്: നസീമ. സഹോദരി: ഇഷ. മുഹമ്മദ് റോഷന്റെ മാതാവ്: റംലത്ത്. സഹോദരങ്ങൾ: റഹീമ തസ്നി, രഹ്ന നസ്റിൻ. ഖബറടക്കം പോസ്റ്റ്മോർട്ടശേഷം നടക്കും.

#incident #students #died #hit #by #car #carrying #news #team #Cardriver #custody

Next TV

Related Stories
#arrest | സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെടും; യുവതികളെ വശീകരിച്ച് പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്നയാൾ പിടിയിൽ

Oct 18, 2024 10:05 PM

#arrest | സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെടും; യുവതികളെ വശീകരിച്ച് പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്നയാൾ പിടിയിൽ

യുവാക്കള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് വിസ നല്കാമെന്ന് പറഞ്ഞും സിനിമകളില്‍ അവസരം തരപ്പെടുത്തി നല്കാമെന്ന് പറഞ്ഞും പലരില്‍ നിന്നും...

Read More >>
#arrest |  തലശ്ശേരിയിലെ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ കവർച്ച; മട്ടന്നൂർ സ്വദേശികൾ അറസ്റ്റിൽ

Oct 18, 2024 09:16 PM

#arrest | തലശ്ശേരിയിലെ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ കവർച്ച; മട്ടന്നൂർ സ്വദേശികൾ അറസ്റ്റിൽ

ഒക്ടോബർ എട്ടിന് പുലർച്ചയാണ് തലശ്ശേരി കൊടുവള്ളി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം...

Read More >>
#accdent | ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Oct 18, 2024 08:57 PM

#accdent | ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മരണം. ഭാര്യ: ആതിര. മക്കള്‍: ആരവ് കൃഷ്ണ, അദ്യുക് കൃഷ്ണ. അച്ഛന്‍: വേലായുധന്‍. മാതാവ്:...

Read More >>
#ByElection2024 | പാലക്കാട് ഡോ. പി സരിന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; ചേലക്കരയില്‍ യു ആര്‍ പ്രദീപ്; പ്രഖ്യാപനവുമായി എം വി ഗോവിന്ദന്‍

Oct 18, 2024 08:23 PM

#ByElection2024 | പാലക്കാട് ഡോ. പി സരിന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; ചേലക്കരയില്‍ യു ആര്‍ പ്രദീപ്; പ്രഖ്യാപനവുമായി എം വി ഗോവിന്ദന്‍

തൃശ്ശൂരിലെ ജനകീയനായ നേതാവ് കെ രാധാകൃഷ്ണന് പകരക്കാരനായാണ് മുന്‍ എംഎല്‍എ യു ആര്‍ പ്രദീപിനെ സിപിഐഎം...

Read More >>
Top Stories










Entertainment News