#fined | 'മാലിന്യം തള്ളരുത്', 'എന്നാൽ ഇനി നന്നാക്കിയിട്ട് പോയാൽ മതി'! മുന്നറിയിപ്പ് ബോര്‍ഡിന് സമീപം തന്നെ മാലിന്യം തള്ളി, 10,000 പിഴ

#fined |  'മാലിന്യം തള്ളരുത്', 'എന്നാൽ ഇനി നന്നാക്കിയിട്ട് പോയാൽ മതി'! മുന്നറിയിപ്പ് ബോര്‍ഡിന് സമീപം തന്നെ മാലിന്യം തള്ളി, 10,000 പിഴ
Oct 18, 2024 07:41 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com )മാലിന്യം തള്ളരുതെന്ന് സൂചിപ്പിച്ച് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡിന് സമീപത്തായി മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ അടപ്പിച്ച് അധികൃതര്‍.

കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടി-കുന്തംചാരി-കൂട്ടക്കര റോഡില്‍ ഡയപ്പര്‍ ഉള്‍പ്പെടെയുള്ള മാലിന്യം തള്ളിയ സംഭവത്തില്‍ കൂടരഞ്ഞി കൊല്ലാപ്പിള്ളില്‍ സ്വദേശി അഖില്‍ കുര്യനെതിരെയാണ് നടപടി സ്വീകരിച്ചത്. 10000 രൂപയാണ് പിഴ അടപ്പിച്ചത്.

മാലിന്യം തള്ളിയ സ്ഥലം പഴയപടിയാക്കാനും ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് റോഡരികിലെ വിജനമായ സ്ഥലത്ത് മാലിന്യം തള്ളിയത് പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടത്.

നാട്ടുകാര്‍ ചേര്‍ന്ന് പഞ്ചായത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ മാലിന്യം പരിശോധിച്ചെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന സൂചന ലഭിച്ചിരുന്നില്ല.

പിന്നീട് പ്രദേശവാസികള്‍ തന്നെ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് അഖില്‍ കുര്യനാണെന്ന് ബോധ്യമായത്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ അനുദിനം ഉപയോഗിക്കുന്ന വഴിയാണിത്.

പ്രദേശത്ത് മാലിന്യം തള്ളുന്നതും സാമൂഹ്യവിരുദ്ധ ശല്യവും പതിവായതോടെ പ്രദേശവാസികള്‍ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡിന് സമീപത്ത് തന്നെയാണ് മാലിന്യം തള്ളിയിരുന്നത്.

കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്, മെഡിക്കല്‍ ഓഫീസര്‍ ആര്‍ നന്ദകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി സജിത്ത്, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിയാ റഹ്‌മാന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.












#10,000 #fine #dumb #garbage #littering #near #warning #board

Next TV

Related Stories
#arrest |  തലശ്ശേരിയിലെ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ കവർച്ച; മട്ടന്നൂർ സ്വദേശികൾ അറസ്റ്റിൽ

Oct 18, 2024 09:16 PM

#arrest | തലശ്ശേരിയിലെ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ കവർച്ച; മട്ടന്നൂർ സ്വദേശികൾ അറസ്റ്റിൽ

ഒക്ടോബർ എട്ടിന് പുലർച്ചയാണ് തലശ്ശേരി കൊടുവള്ളി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം...

Read More >>
#accdent | ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Oct 18, 2024 08:57 PM

#accdent | ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മരണം. ഭാര്യ: ആതിര. മക്കള്‍: ആരവ് കൃഷ്ണ, അദ്യുക് കൃഷ്ണ. അച്ഛന്‍: വേലായുധന്‍. മാതാവ്:...

Read More >>
#accident | ട്വന്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവം; കാർ ഡ്രൈവർ കസ്റ്റഡിയിൽ

Oct 18, 2024 08:41 PM

#accident | ട്വന്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവം; കാർ ഡ്രൈവർ കസ്റ്റഡിയിൽ

ഗുരുതര പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും...

Read More >>
#ByElection2024 | പാലക്കാട് ഡോ. പി സരിന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; ചേലക്കരയില്‍ യു ആര്‍ പ്രദീപ്; പ്രഖ്യാപനവുമായി എം വി ഗോവിന്ദന്‍

Oct 18, 2024 08:23 PM

#ByElection2024 | പാലക്കാട് ഡോ. പി സരിന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; ചേലക്കരയില്‍ യു ആര്‍ പ്രദീപ്; പ്രഖ്യാപനവുമായി എം വി ഗോവിന്ദന്‍

തൃശ്ശൂരിലെ ജനകീയനായ നേതാവ് കെ രാധാകൃഷ്ണന് പകരക്കാരനായാണ് മുന്‍ എംഎല്‍എ യു ആര്‍ പ്രദീപിനെ സിപിഐഎം...

Read More >>
#PVAnwar | പാലക്കാട് യു.ഡി.എഫും എൽ.ഡി.എഫും പോര് തുടർന്നാൽ തൃശൂർ ആവർത്തിക്കും - പി.വി അൻവർ

Oct 18, 2024 07:33 PM

#PVAnwar | പാലക്കാട് യു.ഡി.എഫും എൽ.ഡി.എഫും പോര് തുടർന്നാൽ തൃശൂർ ആവർത്തിക്കും - പി.വി അൻവർ

ഇത് അഖിലേന്ത്യാടിസ്ഥാനത്തിൽ മതേതര കക്ഷികൾക്കും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും ആശ്വാസം നൽകുന്ന വാർത്തയായിരിക്കുമെന്നും അൻവർ ഫേസ്ബുക്കിൽ...

Read More >>
Top Stories










Entertainment News