#WorldSocialDevelopmentSummit | ലോകത്തിന് വിശക്കുന്നു ... സാമൂഹ്യ സുരക്ഷ വലയം ഇല്ലാത്ത ലോകം; ലോക സാമൂഹ്യ വികസന ഉച്ചകോടിയിൽ പ്രതീക്ഷ

#WorldSocialDevelopmentSummit | ലോകത്തിന്  വിശക്കുന്നു ...  സാമൂഹ്യ സുരക്ഷ വലയം ഇല്ലാത്ത ലോകം; ലോക സാമൂഹ്യ വികസന ഉച്ചകോടിയിൽ പ്രതീക്ഷ
Oct 13, 2024 09:13 PM | By Susmitha Surendran

(truevisionnews.com)  30 വർഷത്തിനുശേഷം ഒടുവിൽ അത് സംഭവിക്കുന്നു. 1995ൽ കോപ്പൻഹേഗിൽ വെച്ച് നടന്ന ഒന്നാമത്തെ ലോക സാമൂഹ്യ വികസന ഉച്ചകോടിക്ക് ശേഷം രണ്ടാമത്തെ ലോക നേതാക്കളുടെ സംഗമം 2025 ൽ ദോഹയിൽ വെച്ച് നടക്കാൻ പോവുകയാണ്.

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ലോക സാമൂഹിക വികസന ഉച്ചകോടിക്ക് മുമ്പായി ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക വിഭാഗം 2024ലെ ലോക സാമൂഹ്യ റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ട്.


റിപ്പോർട്ടിലെ പല കാര്യങ്ങളും ലോക രാജ്യങ്ങളുടെ കണ്ണുതുറപ്പിക്കേണ്ടതും ചർച്ച ചെയ്ത് പരിഹാര നടപടി സ്വീകരിക്കേണ്ടതായിട്ടുള്ളതാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ വകുപ്പ് 22 ലും ,രാജ്യങ്ങളുടെ നിയമങ്ങളിലും സാമൂഹിക സുരക്ഷിതത്വം എല്ലാ മനുഷ്യരുടെയും അവകാശമാണ് എന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും അതൊക്കെ പാടെ വിസ്മരിച്ച നിലയിലുള്ള പ്രവർത്തനങ്ങളാണ് ലോകത്ത് അരങ്ങേറി കൊണ്ടിരിക്കുന്നത്.

2024 സെപ്റ്റംബറിൽ നടന്ന ലോക ഭാവി ഉച്ചകോടിയിൽ ലോകം നേരിടുന്ന വലിയ പ്രശ്നങ്ങളായ കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങൾ, പെട്ടെന്ന് ഉണ്ടാകുന്ന സംഘർഷങ്ങൾ, ഇവയെല്ലാം ലോകത്ത് ജീവിക്കുന്ന മനുഷ്യരെ സാരമായി ബാധിക്കുന്നു എന്ന് വിലയിരുത്തിയിട്ടുണ്ട്.

ജനകേന്ദ്രീകൃത വികസനം എന്ന ആശയമുയർത്തി മനുഷ്യരുടെ ആവശ്യങ്ങൾ നേരിട്ട് നിറവേറ്റുന്ന സമ്പത്ത് വ്യവസ്ഥ ഉണ്ടാവണം എന്ന് അന്നുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ലോക നേതാക്കളുടെ കൂടിച്ചേരലിൽ ഒന്നാം സാമൂഹിക വികസന ഉച്ചകോടിയിൽ 1995 ൽ ആഹ്വാനം നൽകിയിട്ടും വികസനവും ജനങ്ങളും രണ്ടും രണ്ട് വഴിക്ക് പോകുന്നതും, വികസന പരിപ്രക്ഷ്യത്തിൽ ഏറ്റവും വലിയ ശ്രദ്ധ കൊടുക്കേണ്ട മനുഷ്യർക്ക് വളരെ ചെറിയ പ്രാധാന്യം നൽകുന്ന കാലത്താണ് രണ്ടാമത് സാമൂഹ്യവികസന ഉച്ചകോടി ചേരാൻ പോകുന്നത്.


അതി ദാരിദ്ര്യം ഇല്ലാതാക്കാൽ,തൊഴിൽ ചെയ്യാൻ കഴിയുന്നവരെ കണ്ടെത്തി വൈദഗ്ധ്യം നൽകി തൊഴിൽ ലഭ്യമാക്കൽ,വിതരണ ശൃംഖലയിൽ ഉണ്ടാകുന്ന അടിക്കടിയുള്ള പ്രശ്നങ്ങൾ പരിഹരിക്കൽ, ലിംഗ സമത്വം സാധ്യമാക്കൽ, തുല്യവും ഗുണനിലവാരമുള്ള പ്രാഥമിക ആരോഗ്യം എല്ലാവരിലും എത്തിക്കൽ,ഉയർന്ന നിലവിൽ ഉള്ള വിദ്യാഭ്യാസം ജനങ്ങൾക്ക് നൽകൽ എന്നിവ സ്വപ്നമായി മാറുന്ന ഘട്ടത്തിലാണ് ആഗോള നേതാക്കൾ ഒന്നിച്ചിരിക്കാൻ പോകുന്നത്.

പാവങ്ങളുടെ ജീവ രേഖയാണ് സാമൂഹ്യ സുരക്ഷാ വലയം. ജീവിക്കാൻ ഒരു മിനിമം വരുമാനം ഇല്ലെങ്കിൽ കുടുംബങ്ങൾ തകർന്നു പോകുന്നു. ക്ഷേമ രാഷ്ട്രത്തിന് വ്യക്തികൾ അഭിമുഖീകരിക്കുന്ന അനിശ്ചിതത്വം ഇല്ലാതാക്കണം. സാമൂഹ്യ സുരക്ഷയ്ക്കായി വരുമാന പിന്തുണ നൽകിയാൽ കുടുംബ പിന്തുണയോടൊപ്പം ,സാമ്പത്തിക ക്ഷേമം, തൊഴിൽക്ഷേമം എന്നിവ ലഭ്യമാകുന്നതാണ്.

സാമൂഹ്യ സുരക്ഷാ വലയത്തിന് വരുമാനസഹായം വേണം എന്ന ആവശ്യം ലോകത്തിന്റെ പല ഭാഗത്തു നിന്നും ഉയർന്നുവരികയാണ്. പല കാരണങ്ങളാൽ തൊഴിൽ ചെയ്യാൻ കഴിയാത്തവർക്ക് മാന്യമായി ജീവിക്കുവാൻ കഴിയുന്ന തരത്തിലുള്ള സഹായം സർക്കാറുകൾ നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.


ദാരിദ്ര്യത്തിന് കാരണമാകുന്ന ഘടകങ്ങൾ ചുറ്റുവട്ടത്തും ദൃശ്യമാകുമ്പോൾ ഏത് നിമിഷവും ദാരിദ്ര്യത്തിലേക്ക് വഴുതി വീണു പോകാനുള്ള സാഹചര്യങ്ങൾ അടിക്കടി വർധിക്കുമ്പോൾ കൈയും കെട്ടി നോക്കിനിൽക്കാതെ നടപടികൾ സ്വീകരിക്കുവാൻ സർക്കാറുകൾ തയ്യാറാകണം എന്ന് 2024ലെ ലോക സാമൂഹിക റിപ്പോർട്ട് ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നു.

ലോകത്തെ ഏറ്റവും വലിയ സമ്പത്തായ മനുഷ്യാ വിഭവ ശേഷിക്ക് വലിയ രീതിയിൽ പ്രയാസം നേരിടുമ്പോൾ അനാരോഗ്യം, പോഷഹാരക്കുറവ്, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവം,മാനസിക പ്രശ്നങ്ങൾ എന്നീ അവസ്ഥയിൽ നിന്നും ജനങ്ങളെ രക്ഷിക്കുവാനുള്ള നടപടികൾ കൂടി സാമൂഹ്യ സുരക്ഷാ വലയത്തിൽ ഉണ്ടാക്കേണ്ടതായിട്ടുണ്ട് ,ഒപ്പം മാന്യമായി ജോലി ചെയ്യാനുള്ള പ്രാഥമികമായ സൗകര്യങ്ങളും സംവിധാനങ്ങളും യുദ്ധ കാലാടിസ്ഥാനത്തിൽ ഒരുക്കേണ്ടതായിട്ടുണ്ട്.


2030 ൽ ലോകം കൈവരിക്കേണ്ട 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ 8 എണ്ണവും, ഉപലക്ഷ്യങ്ങളായി കണ്ട 169 ൽ 74 എണ്ണവും 232 സൂചകങ്ങളിൽ 104 സൂചകങ്ങളും, സാമൂഹ്യ വികസനത്തെ കുറിച്ചാണ് പറയുന്നത്. ലോകത്ത് നിലവിലുള്ള മൂന്നിലൊന്ന് ദാരിദ്ര്യത്തിൽ നിന്നും പത്തിലൊന്നായി കുറക്കുവാനുള്ള ലക്ഷ്യമാണ് കൈവരിക്കേണ്ടത് .

2022 ൽ മാത്രം ലോകത്ത് 712 ദശലക്ഷം പേർ അതി ദരിദ്രരായി എന്ന് റിപ്പോർട്ട് പറയുന്നു. ലോകത്തിലെ 53% ജനങ്ങൾക്കും യാതൊരു സാമൂഹ്യ സുരക്ഷാ വലയുമില്ല എന്ന ലോക സാമൂഹിക റിപ്പോർട്ടിലെ കണ്ടെത്തലുകൾ ലോകത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതായിട്ടുണ്ട്.

ഇനിയും 49 കൊല്ലം കഴിഞ്ഞാൽ മാത്രമേ ലോകത്ത് എല്ലാ ജനങ്ങൾക്കും സാമൂഹ്യ സുരക്ഷാ സംരക്ഷണം ലഭിക്കുകയുള്ളൂ എന്ന് ലോക തൊഴിൽ സംഘടനയുടെ നിരീക്ഷണവും ഈ അവസരത്തിൽ ഓർമിക്കേണ്ടതായിട്ടുണ്ട്. ദാരിദ്ര്യത്തിൽ നിന്നും മോചനം നേടാൻ സാമൂഹ്യസഹായം, സാമൂഹിക ഇൻഷുറൻസ്, പെൻഷനുകൾ, തൊഴിലില്ലായ്മ ആനുകൂല്യം ,ജീവിത സുരക്ഷ എന്നിവ കൂടാതെ വരുമാന സഹായവും ലഭ്യമാക്കേണ്ടതായിട്ടുണ്ട്.


സാമൂഹ്യ സുരക്ഷാ പരിപാടികൾ അതത് രാജ്യങ്ങളിലെ രാഷ്ട്രീയ ഘടകങ്ങളെ ആശ്രയിച്ച് ആയിരിക്കും രൂപപ്പെട്ടു വരുന്നത്. ലോകത്ത് കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്ന 20 രാജ്യങ്ങളിൽ 8.7% ജനങ്ങൾക്ക് മാത്രമേ സാമൂഹ്യ സുരക്ഷാ സംവിധാനം ലഭിക്കുന്നുള്ളൂ.

ലോകത്ത് ആരോഗ്യമേഖല ഒഴികെയുള്ള സാമൂഹിക സുരക്ഷാ സംവിധാനത്തിന് വികസന രാജ്യങ്ങൾ ആകെ ദേശീയ വരുമാനത്തിന്റെ 16.2% ചെലവഴിക്കുമ്പോൾ. വികസ്വര രാജ്യങ്ങളിൽ ഇത് 8.5 % വും ദരിദ്ര രാജ്യങ്ങളിൽ 4.2% മാത്രമാണ് സാമൂഹ്യ സുരക്ഷക്കായി ചെലവഴിക്കുന്നത്.

വികസിത രാജ്യങ്ങളിലെ 85% ജനങ്ങൾക്കും സാമൂഹ്യ സുരക്ഷാ സംവിധാനം ലഭിക്കുമ്പോൾ പിന്നോക്ക രാജ്യങ്ങളിൽ ഇത് കേവലം 13 % ജനങ്ങൾക്ക് മാത്രമാണ് ലഭിക്കുന്നത്.2023 ൽ ലോകത്തുണ്ടായ പ്രകൃതിദുരന്തങ്ങളിൽ 17.5 ട്രില്യൻ യുഎസ് ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2019 നെക്കാൾ കൂടുതൽ വിശപ്പ് അനുഭവിക്കുന്നവർ 122 ദശ ലക്ഷം പേർ അധികമായി ലോകത്ത് വർദ്ധിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും വിശപ്പ് അനുഭവിക്കുന്നവരുടെ എണ്ണം 600 ദശലക്ഷം ആകുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. ആഗോള സുസ്ഥിതി വികസന റിപ്പോർട്ട് 2023 ലെ കണക്കുപ്രകാരം ലോകത്തിലെ അതിസമ്പന്നരായ 10% പേർ, ലോക വരുമാനത്തിന്റെ 76% കയ്യടക്കുമ്പോൾ,ലോക ജനസംഖ്യയിലെ 50 % പേർക്കും ആകെ വരുമാനത്തിന്റെ 2% മാത്രമാണ് ലഭിക്കുന്നത്.


2020 ൽ ദുരന്തങ്ങൾ കൊണ്ട് 24 ദശലക്ഷം പേർ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും നാടുവിട്ടു പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ട് ഇത് 2022ൽ 147 രാജ്യങ്ങളിൽ നിന്നായി 323 ദശ ലക്ഷം പേരായി ഉയർന്നു എന്നത് ജനങ്ങളിൽ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയുടെ പ്രതിഫലനമായി ലോക സാമൂഹിക റിപ്പോർട്ട് വരച്ചുകാട്ടുന്നു.

2019 ൽ ലോകത്ത് പോഷകാഹാരം ലഭിക്കാത്തവരായി 7.9 % ജനങ്ങൾ ഉണ്ടായിരുന്നത് എങ്കിൽ 2023 ൽ അത് 9.2% ആയി വർദ്ധിച്ചു.ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ ഇത് 19.7% വും,മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ 29.1 % വുമാണ് എന്ന് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു.

60% ജനങ്ങൾക്കും ഭക്ഷ്യ സുരക്ഷയില്ലാത്ത 11 രാജ്യങ്ങൾ ഉണ്ട് എന്ന് റിപ്പോർട്ട് പറയുന്നു. ലോകത്ത് നടക്കുന്ന മരണങ്ങളിൽ 40% വും സംഘർഷങ്ങളിലോ ദുരന്തങ്ങളിലൂടെയോ ഫലമായിട്ടാണ് സംഭവിക്കുന്നത് എന്നും റിപ്പോർട്ട് വരച്ചുകാട്ടുന്നു. വികസ്വര രാജ്യങ്ങളിൽ സർക്കാർ വരുമാനത്തിന് 20% വും കടം വീട്ടാനാണ് വിനിയോഗിക്കുന്നത് ,ദാരിദ്ര നീർമാർജ്ജന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നതിന്റെ മൂന്ന് മടങ്ങ് തുകയാണ് ഇത്.


2020/ 23 കാലത്ത് ലോകത്ത് അഞ്ച് രാജ്യങ്ങളിൽ വിദേശ ലോൺ തിരിച്ചെടുക്കാൻ കഴിയാത്ത അവസ്ഥ സംജാതമായി, സാംമ്പിയ,സുരീനാം, ശ്രീലങ്ക,ഗാന, എത്യോപ്യ എന്നീ രാജ്യങ്ങളാണ് പ്രയാസത്തിൽ ആയത് ഇതോടെ അവിടെയുള്ള ജനങ്ങളുടെ സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായി.

ലോകത്ത് തൊഴിലില്ലായ്മ വർദ്ധിക്കുന്നുണ്ട് എങ്കിലും തൊഴിലില്ലായ്മ വേതനം 18. 6% പേർക്ക് മാത്രമേ ലഭിക്കുന്നുള്ളൂ വികലാംഗരിൽ 33.5 % ന് മാത്രമേ ലോകത്ത് സാമൂഹ്യ സുരക്ഷിതത്വം ലഭിക്കുന്നുള്ളൂ എന്ന് റിപ്പോർട്ട് ഉദാഹരണസഹിതം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ 26.4% കുട്ടികൾക്ക് മാത്രമേ സാമൂഹ്യ സുരക്ഷ വലയം ഉണ്ടാക്കുവാൻ ലോകത്തിന് സാധിച്ചിട്ടുള്ളൂ.


44.9% അമ്മമാർക്ക് മാത്രമേ പ്രസവനന്തരമായി ആനുകൂല്യം ലഭിക്കുന്നുള്ളൂ എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പോർച്ചുഗൽ, സ്പെയിൻ,ഇറ്റലി,ഗ്രീസ്, അമേരിക്ക,ബ്രസീൽ, വെനൂസല, ഇക്കോഡർ, ബോളിവിയ എന്നീ രാജ്യങ്ങളിലെ ഭരണഘടനയിൽ സാമൂഹ്യ സുരക്ഷ, വ്യക്തിപരമായ അവകാശമാണ് എന്ന് എഴുതിവെച്ചിട്ടുണ്ട് എങ്കിലും മറ്റു രാജ്യങ്ങളിൽ അതാത് ഭരണാധികാരികളുടെ ദയാ ദാക്ഷണ്യം ഉണ്ടെങ്കിൽ മാത്രമേ സാമൂഹ്യ സുരക്ഷ ലഭിക്കുകയുള്ളൂ എന്ന സ്ഥിതി സംജാതമായിട്ടുണ്ട്.

വ്യക്തിപരമായ ഇൻഷുറൻസ് കവറേജ് ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോർപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് ഒഇസിഡി അംഗരാജ്യങ്ങളായ 38 രാജ്യങ്ങളിൽ 2021ലെ ജനസംഖ്യ പ്രകാരം100% ഇൻഷുറൻസ് കവറേജ് ഉണ്ട്,95% ജനങ്ങൾക്കും ഇൻഷുറൻസ് കവറേജ് ഉള്ള ആറ് രാജ്യങ്ങളും 90 ശതമാനത്തിൽ എത്തിയ രണ്ട് രാജ്യങ്ങളും ലോകത്തുണ്ട്.

നെതർലാൻഡ് സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങൾ ജനങ്ങൾക്ക് ഇൻഷുറൻസ് നൽകുന്നത് സർക്കാർ സംവിധാനത്തിലൂടെയാണ്,സ്വകാര്യ മേഖലയും സർക്കാർ മേഖലയും സംയുക്തമായി ഇൻഷുറൻസ് നൽകുന്ന ചിലി,ജർമ്മനി അമേരിക്ക എന്നീ രാജ്യങ്ങളിലാണ് പക്ഷേ ദരിദ്ര രാജ്യങ്ങളിൽ 20.3 % ജനങ്ങൾക്ക് മാത്രമേ ഇൻഷുറൻസ് ഉള്ളൂ.


1990 ൽ ലോകത്ത് മൈക്രോ ഇൻഷുറൻസ് ആരംഭിച്ചില്ലെങ്കിലും ലോകത്തിലെ വലിയ വിഭാഗം ജനങ്ങൾക്ക് ഇന്നും ഇൻഷുറൻസ് എന്നത് സ്വപ്നമായി മാറുന്ന അവസ്ഥയിലാണ് ജീവിക്കുന്നത്.

ലോകത്ത് ദുരന്തങ്ങൾ വർധിക്കുമ്പോഴും പ്രതി വർഷം 47 അധികം വലിയ ദുരന്തങ്ങൾ അധികമായി സംഭവിക്കുമ്പോഴും ഇത്തരം ദുരന്തങ്ങളിൽ ഇൻഷുറൻസ് ലഭിക്കാത്ത ആളുകൾ വലിയ രീതിയിൽ വർധിച്ചുവരുന്നു എന്നത് സാമൂഹ്യ സുരക്ഷയെ കുറിച്ച് സംസാരിക്കുമ്പോൾ കണക്കിലെടുക്കേണ്ട വിഷയമാണ് ദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കുവാൻ ഉള്ള സംവിധാനങ്ങൾ വർദ്ധിച്ചു വരേണ്ടതും ഇത്തരം വിവരങ്ങൾ സാമൂഹ്യപ്രക്രിയയിലൂടെ ജനങ്ങളിലേക്ക് കൈമാറാനുമുള്ള സംവിധാനങ്ങൾ ഉണ്ടായി വരേണ്ടതായിട്ടുണ്ട്.

കേരളത്തിലെ വയനാട് ഉണ്ടായ ദുരന്തങ്ങൾ അടക്കം പല ദുരന്തങ്ങളും മനുഷ്യ സമൂഹത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറത്താണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടാനുള്ള കടമകളിൽ ഏറെ പ്രാധാന്യമുള്ളതാണ് ജനങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉണ്ടാക്കിക്കൊടുക്കൽ എന്ന് ലോക സാമൂഹിക റിപ്പോർട്ട് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.


ലോകത്ത് ദുരന്തം നേരിട്ടാൽ 37.3 % പേർക്ക് മാത്രമാണ് പണമായി ആനുകൂല്യം ലഭിക്കുന്നുള്ളൂ എന്ന ലോക തൊഴിൽ സംഘടനയുടെ വാർഷിക റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇക്കാര്യത്തിൽ ഇനിയും ഒരുപാട് ദൂരം രാജ്യങ്ങൾക്ക് സഞ്ചരിക്കാൻ ഉണ്ടെന്ന് ഓർമിപ്പിക്കുന്നു.

തൊഴിലെടുക്കുന്ന 37.4% മാർക്ക് മാത്രമേ തൊഴിൽ സ്ഥലങ്ങളിൽ അപകടം പറ്റിയാൽ സഹായം ലഭിക്കുന്നുള്ളൂ .പെൻഷൻ അർഹത ഉള്ളവരിൽ 79% ന് മാത്രമേ ലോകത്ത് പെൻഷൻ ലഭിക്കുന്നുള്ളൂ.

ലോകത്ത് പണപ്പെരുപ്പം 5.7 % വർധിച്ചതും ജീവിത ചെലവ് ക്രമാതീതമായി വർദ്ധിക്കുന്നതും ഒരു വലിയ സാമൂഹിക വിപത്ത് മുന്നിൽ ഏത് നിമിഷവും വരാൻ സാധ്യതയുണ്ട് എന്ന രീതിയിൽ ജീവിക്കേണ്ടിവരുന്ന ലോകത്തിലെ വിവിധ ഭാഗങ്ങളിലെ ജനങ്ങൾക്ക് സാമൂഹ്യ സുരക്ഷ വലയം സൃഷ്ടിക്കുക എന്നത് ഏറ്റവും അനിവാര്യമായ ചുമതലയായി രാജ്യങ്ങൾ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഏതാണ്ട് 616 ബില്യൺ യുഎസ് ഡോളർ തുകയെങ്കിലും ഉണ്ടെങ്കിലെ ലോകത്താകമാനം പ്രയാസമനുഭവിക്കുന്ന ആളുകൾക്ക് സുരക്ഷ വലയം സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ എന്ന കാര്യം ഓർമ്മപ്പെടുത്തുന്നു.

#world #hungry #world #without #social #safety #net #Expectations #World #Social #Development #Summit

Next TV

Related Stories
#donaldtrump | കാലാവസ്ഥ  പ്രതിരോധം, ട്രംപിന്റെ വരവോടെ ട്രാക്ക് തെറ്റുമോ?

Nov 19, 2024 07:50 PM

#donaldtrump | കാലാവസ്ഥ പ്രതിരോധം, ട്രംപിന്റെ വരവോടെ ട്രാക്ക് തെറ്റുമോ?

പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിന്മാറിയാൽ അത് അമേരിക്കയുടെ മരണ മണിയാകുമെന്ന് പരിസ്ഥിതിവാദികൾ പറയുന്നുണ്ടെങ്കിലും അത് നേർത്ത ശബ്ദമായി...

Read More >>
#vsachuthanandan | വിസ്മയിപ്പിക്കുന്നു, ഈ വീരചരിതം

Oct 21, 2024 02:08 PM

#vsachuthanandan | വിസ്മയിപ്പിക്കുന്നു, ഈ വീരചരിതം

നാലാം വയസ്സിൽ അമ്മയുടെ മരണം, വസൂരി പിടിപെട്ട് . പതിനൊന്നാവുമ്പോഴേക്ക് അച്ഛനും . അനാഥത്വത്തിന്റെ ആഴപ്പരപ്പുകളിൽ വീണുപോയ ആ കുട്ടി നിലവിളിയമർത്തി...

Read More >>
#bear | വീടിന് പുറത്ത് അസാധാരണ ശബ്ദം, പരിശോധിക്കാനെത്തിയ വീട്ടുകാർ കണ്ടത് കാറിനുള്ളിലും പുറത്തും കരടികളെ

Jul 26, 2024 03:55 PM

#bear | വീടിന് പുറത്ത് അസാധാരണ ശബ്ദം, പരിശോധിക്കാനെത്തിയ വീട്ടുകാർ കണ്ടത് കാറിനുള്ളിലും പുറത്തും കരടികളെ

വ്യാഴാഴ്ച രാവിലെ കാറിൽ നിന്ന് അസാധാരണ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ വീട്ടുകാരാണ് കാറിനുള്ളിൽ കരടികളെ...

Read More >>
#PrakashBabu | 'ഞാൻ നേടി അച്ഛാ.... പക്ഷെ കാണാൻ നിങ്ങളില്ലല്ലോ...' ബിജെപി നേതാവ് പ്രകാശ് ബാബുവിന് ഒന്നാം റാങ്ക്

Jul 20, 2024 09:51 AM

#PrakashBabu | 'ഞാൻ നേടി അച്ഛാ.... പക്ഷെ കാണാൻ നിങ്ങളില്ലല്ലോ...' ബിജെപി നേതാവ് പ്രകാശ് ബാബുവിന് ഒന്നാം റാങ്ക്

കഴിഞ്ഞ രണ്ട് വർഷം ഞങ്ങൾക്ക് ലഭിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പ്രത്യേകിച്ചും ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഡോ. ഷീന ഷുക്കൂർ, കോളജിലെ അധ്യാപകർ ഇവർ തന്ന...

Read More >>
#smartphones | സ്മാർട്ട് ഫോൺ  അമിത ഉപയോഗം പുതുതലമുറയിൽ  'കൊമ്പ് ' മുളക്കുന്നതായി  പഠനങ്ങൾ

Jul 15, 2024 09:18 AM

#smartphones | സ്മാർട്ട് ഫോൺ അമിത ഉപയോഗം പുതുതലമുറയിൽ 'കൊമ്പ് ' മുളക്കുന്നതായി പഠനങ്ങൾ

കുട്ടികളിലെ സ്മാർട്ട് ഫോൺ ഉപയോഗം അവരിൽ രക്താർബുദ സാധ്യത വളരെ കൂടുതലാക്കുന്നു എന്നും ചില പഠനങ്ങളിൽ...

Read More >>
#BharatSancharNigamLtd | അതിവേഗം മാറുന്ന ഭാരതം - ബഹുദൂരം മാറാത്ത ഭാരത് സഞ്ചാർ നിഗാം ലിമിറ്റഡ്

Jul 8, 2024 10:59 AM

#BharatSancharNigamLtd | അതിവേഗം മാറുന്ന ഭാരതം - ബഹുദൂരം മാറാത്ത ഭാരത് സഞ്ചാർ നിഗാം ലിമിറ്റഡ്

എൻട്രി ലെവൽ റീചാർജ് 249 രൂപയാണ് 28 ദിവസത്തെ വാലിഡിറ്റിയോടുകൂടി സ്വകാര്യ കമ്പനികൾ നൽകുന്നതെങ്കിൽ BSNL 107 രൂപക്ക് 35 ദിവസത്തെ വാലിഡിറ്റിയോടുകൂടി സേവനം...

Read More >>
Top Stories










Entertainment News