#humanskeleton | മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത;അടുത്ത് തന്നെ തുണിയും മുടിയിഴകളും

#humanskeleton | മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത;അടുത്ത് തന്നെ തുണിയും മുടിയിഴകളും
Oct 13, 2024 06:08 AM | By ADITHYA. NP

പാലക്കാട്: (www.truevisionnews.com) പാലക്കാട് മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസ്. മണ്ണാർക്കാട് പള്ളിക്കറുപ്പിൽ പള്ളിപ്പറമ്പിൽ കാടുവെട്ടുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ബുധനാഴ്ച തൊഴിലാളികൾ കാടുവെട്ടുന്നതിനിടെയാണ് മരച്ചുവട്ടിൽ അസ്ഥികൂടം കണ്ടത്. ഉടൻ പള്ളിക്കറുപ്പ് പള്ളി ഭാരവാഹികളെ വിവരമറിയിച്ചു.

മണ്ണാ൪ക്കാട് പൊലീസും സ്ഥലത്തെത്തി. വിശദ പരിശോധനയിൽ മരക്കൊമ്പിന് മുകളിൽ തുണിക്കഷ്ണങ്ങളും കണ്ടു. കെട്ടിത്തൂങ്ങാനുപയോഗിച്ച തുണിയാണിതെന്നാണ് പൊലീസ് നിഗമനം.

സംഭവ സ്ഥലത്തുനിന്ന് നീളത്തിലുള്ള മുടിയിഴകൾ കണ്ടെത്തി. അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

അതേസമയം പ്രദേശത്ത് നിന്ന് കാണാതായ അസ്ക്കർ എന്ന യുവാവിന്റെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു.

സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കുറിച്ചും പൊലീസ് അന്വഷണം ഊർജിതമാക്കി. ഫോറൻസിക് വിഭാഗത്തിൻറെ പരിശോധനയ്ക്കു ശേഷം അസ്ഥികൂടം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

#mystery #discovery #human #skeleton #clothes #strands #hair #nearby

Next TV

Related Stories
#custody | ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയിൽ

Oct 13, 2024 07:42 AM

#custody | ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയിൽ

സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്ത ഉടനെയാണ് അപകടമുണ്ടായത്. യാത്രക്കാർ ചങ്ങല വലിച്ചാണ് ട്രെയിൻ...

Read More >>
#Vijayadashami |  ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച്  കുരുന്നുകൾ

Oct 13, 2024 06:56 AM

#Vijayadashami | ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

അറിവിന്റെ ആദ്യാക്ഷരങ്ങൾ പകരാൻ എഴുത്തുകാരും സാംസ്‌കാരികനായകന്മാരുമെല്ലാം ഇന്ന് വിദ്യാരംഭത്തിൽ...

Read More >>
#arrest | മയക്കുമരുന്നുകളുമായി യുവാവ്  പോലീസ്  പിടിയിലായിൽ

Oct 13, 2024 06:26 AM

#arrest | മയക്കുമരുന്നുകളുമായി യുവാവ് പോലീസ് പിടിയിലായിൽ

വിൽപനയ്ക്കായാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ കൈയിൽ സൂക്ഷിച്ചിരുന്നത് എന്ന് പോലീസ്...

Read More >>
#Heavyrain | ശക്തമായ മഴയും ഇടിമിന്നലും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

Oct 13, 2024 06:20 AM

#Heavyrain | ശക്തമായ മഴയും ഇടിമിന്നലും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം...

Read More >>
Top Stories










Entertainment News