Oct 13, 2024 08:45 AM

( www.truevisionnews.com  ) യൂത്ത് കോൺഗ്രസുകാരെ മർദിച്ചത് പൊലീസിന്റെ രക്ഷാപ്രവർത്തനമായിരുന്നെന്ന വിവാദ പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിൽ മൊഴിയെടുക്കാൻ വിളിപ്പിച്ച് അന്വേഷണ സംഘം.

ഡിസിസി ഓഫിസ് സെക്രട്ടറി ആന്റണിയോട് മൊഴി നൽകാൻ എത്തണം എന്ന് ആവശ്യപ്പെട്ടു. മുഹമ്മദ്‌ ഷിയാസ് നൽകിയ പരാതിയിലെ സാക്ഷിയാണ് ആന്റണി.

അന്വേഷണ റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിക്കുന്നതിന് മുന്നോടിയായണ് നടപടി. അടുത്തയാഴ്ച എറണാകുളം സിജിഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസ് അന്വേഷിച്ചത്.

ഡിസിസി പ്രസിഡന്റ് ഷിയാസിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. നടപടികൾ ക്രമസമാധാനപാലനത്തിന്റെ ഭാഗമാണെന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

സംഭവം നടന്നത് എറണാകുളം സിജിഎം കോടതിയുടെ പരിധിയിലല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എറണാകുളം സെൻട്രൽ പൊലീസിന് ഈ വിഷയത്തിൽ നടപടി സ്വീകരിക്കുന്നതിനുള്ള പരിമിതിയും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വാഹനത്തിന്ക നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിച്ച സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പ്രസ്താവന.

#dcc #office #secretary #summoned #investigating #team #investigation #against #cm

Next TV

Top Stories










Entertainment News